വിവേക് ഒബ്റോയി ഞെട്ടിച്ചു!!പിഎം നരേന്ദ്രമോദിയെ ഇരുകയ്യുംനീട്ടി സ്വീകരിച്ച് സോഷ്യൽ മീഡിയ, കാണൂ
പ്രധാനമന്ത്രി നരേന്ദ്ര മേദിയുടെ ബയോപിക്കായ പിഎം നരേന്ദ്രമോദിയുടെ ട്രെയിലർ പുറത്ത്. മോദിയുടെ ബാല്യകാലം മുതൽ ഇന്ത്യൻ രാഷ്ട്രീയ പ്രവേശനവും പ്രധാനമന്ത്രിയാകുന്നതുവരെയുള്ള കാര്യങ്ങളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ചിത്രത്തിൽ മോദിയായി എത്തുന്നത്.മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

സാധാരണക്കാരനായ ചായക്കടക്കാരൻ എങ്ങനെ ഇന്ത്യൻ പ്രധാനമന്ത്രിയാകും എന്നുള്ള സംഭാഷണങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മേരികോം, സരബ്ജിത്ത് എന്നി സിനിമകൾ സംവിധാനം ചെയ്ത ഒമങ്ങ് കുമാറാണ് പിഎം നരേന്ദ്ര മോദിയും സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 5 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
വിവേക് ഒബ്റേയിയ്ക്ക് പുറമേ ബോമൻ ഉറാനി, ദർശൻ കുമാർ, സറീന വഹാബ്, മനോജ് ജോഷി, പ്രസാന്ത് നാരായണൻ, ബർബ ബിഷ്ട സെൻഗുപ്ത, ആക്ഷത് ആർ സൂലജ, അൻജൻ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











