»   » പ്രിയങ്ക പോലീസ് യൂണിഫോമിനെ അപമാനിച്ചെന്ന് പരാതി

പ്രിയങ്ക പോലീസ് യൂണിഫോമിനെ അപമാനിച്ചെന്ന് പരാതി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: പോലീസ് യൂണിഫോമിനെ അപമാനിച്ചു എന്ന് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയ്‌ക്കെതിരെ പരാതി. സഞ്ജീറിലെ മുംബൈ കേ ഹീറോ എന്ന ഗാനരംഗത്തിലാണ് അശ്ലീലച്ചുവയോടെ പോലീസ് യൂണിഫോം ഉപയോഗിച്ചു എന്ന് താരത്തിനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.

പോലീസ് ഷര്‍ട്ടിനൊപ്പം ഇറക്കം കുറഞ്ഞ ട്രൗസറിട്ട് നൃത്തം ചെയ്തു, അംഗവിക്ഷേപങ്ങളിലൂടെയും മറ്റും കാക്കിയെ അപമാനിച്ചു എന്നിങ്ങനെ പോകുന്നു പരാതി. അഹമ്മദ് നഗര്‍ സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിളാണ് പരാതിയുമായി കോടതിയിലെത്തിയത്. പരാതി സ്വീകരിച്ച കോടതി താരത്തിനും ചിത്രത്തിന്റെ നിര്‍മാതാവിനും നോട്ടീസയക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗാനരംഗത്തെ ചിത്രങ്ങളടക്കമാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രിയങ്കയെ വിവാദത്തിലാക്കിയ ചിത്രങ്ങളിലേക്ക്.

കാക്കിയില്‍ ബിക്കിനി; പ്രിയങ്ക വിവാദത്തില്‍

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ഈ മുന്‍ ലോക സുന്ദരി

കാക്കിയില്‍ ബിക്കിനി; പ്രിയങ്ക വിവാദത്തില്‍

സഞ്ജീറിലെ ഗാനരംഗമാണ് ബോളിവുഡ് നായികയായ പ്രിയങ്ക ചോപ്രയെ വിവാദത്തിലാക്കിയിരിക്കുന്നത്.

കാക്കിയില്‍ ബിക്കിനി; പ്രിയങ്ക വിവാദത്തില്‍

പോലീസ് ഷര്‍ട്ടിനൊപ്പം കാക്കി ട്രൗസറിട്ട് ആടിപ്പാടി എന്നതാണ് താരത്തിനെതിരായ പരാതി.

കാക്കിയില്‍ ബിക്കിനി; പ്രിയങ്ക വിവാദത്തില്‍

സഞ്ജീറിലെ മുംബൈ കേ ഹീറോ എന്ന പാട്ടുരംഗമാണ് താരത്തിന് പണിയായത്.

കാക്കിയില്‍ ബിക്കിനി; പ്രിയങ്ക വിവാദത്തില്‍

പരാതി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. കോടതി താരത്തിന് നോട്ടീസ് അയക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

കാക്കിയില്‍ ബിക്കിനി; പ്രിയങ്ക വിവാദത്തില്‍

പ്രതീക്ഷയോടെ തീയറ്ററിലെത്തിയ സഞ്ജീര്‍ പക്ഷേ വലിയ വിജയമായില്ല.

English summary
Bollywood actress Priyanka Chopra in trouble as a police constable filed a petition accusing her of disrespecting the state police logo and showing police uniform in bad light.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam