'പുരുഷന്മാർക്കൊപ്പം മെയിൻ അട്രാക്ഷനാകാം, സ്ത്രീകൾക്കൊപ്പം നിൽക്കാൻ ഐശ്വര്യ മടിക്കുന്നത് അതുകൊണ്ട്'; വിമർശനം
പ്രായം നാൽപ്പത്തി ഒമ്പതിലെത്തിയെങ്കിലും ഇന്നും ഐശ്വര്യ റായിയുടെ ലുക്കിനും ചർമ്മകാന്തിക്കും വയസായിട്ടില്ല. ബോട്ടോക്സ്, പ്ലാസ്റ്റിക്ക് സർജറി വിവാദങ്ങൾ കൊഴുക്കുമ്പോഴും അടുക്കും ചിട്ടയുമുള്ള സൗന്ദര്യ സംരക്ഷണ രീതി ഐശ്വര്യയ്ക്കുണ്ട്.
ഐശ്വര്യ അണിഞ്ഞൊരുങ്ങി വന്ന് നിന്നാൽ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല എന്ന അവസ്ഥയാണ് അന്നും ഇന്നും ആരാധകർക്ക്. അതുകൊണ്ട് തന്നെയാണ് ഐശ്വര്യയ്ക്ക് മുമ്പും ശേഷവും നിരവധി ലോക സുന്ദരിമാർ ഉണ്ടായിട്ടും ആരാധകരുടെ മനസിൽ മിസ് വേൾഡെന്ന് കേൾക്കുമ്പോൾ ആദ്യം ഐശ്വര്യയുടെ മുഖം ഓർമ വരുന്നത്.
ബോൾഡ് സ്റ്റേറ്റ്മെന്റുകൾ നടത്താൻ ഒട്ടും മടിയില്ലാത്ത കൂട്ടത്തിലാണ് ഐശ്വര്യ റായ്. ഒരു കൂട്ടം സെലിബ്രിറ്റികൾക്കിടയിൽ നിന്നാലും സെന്റർ ഓഫ് അട്രാക്ഷനായി നിലകൊള്ളാനും അത്തരത്തിൽ പെരുമാറാനും ഐശ്വര്യയ്ക്ക് അറിയാം. അടുത്തിടെ ഐശ്വര്യ റായ് ഭർത്താവ് അഭിഷേക് ബച്ചനൊപ്പം കോഫി വിത്ത് കരൺ എന്ന ഷോയിൽ പ്രത്യക്ഷപ്പെട്ടതിന്റെ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

പുരുഷ സുഹൃത്തുക്കൾ മാത്രമുള്ള ആളാണ് താനെന്ന തരത്തിലുള്ള ജഡ്മെന്റുകളോട് നടി സംസാരിക്കുന്നത് വീഡിയോയിൽ കാണാം. അധികം പെൺസുഹൃത്തുക്കൾ ഇല്ലാത്തതിന്റെ കാരണം വെളിപ്പെടുത്തിയ ഐശ്വര്യ താൻ ഏത് പാർട്ടിയിൽ പ്രവേശിച്ചാലും ഒരു കൂട്ടം പുരുഷന്മാർക്കൊപ്പം നിൽക്കുന്നതിനും സംസാരിക്കുന്നതിനും പിന്നിലുള്ള കാരണവും വിശദീകരിച്ചു.
സ്ത്രീകൾക്കൊപ്പം നിൽക്കുമ്പോൾ പതിവ് സബ്ജക്ടായ ഷൂസ്, വസ്ത്രധാരണം, മേക്കപ്പ് എന്നിവയെക്കുറിച്ച് സംസാരിക്കാൻ തനിക്ക് കഴിയില്ല. അതിനോട് തനിക്ക് താൽപര്യമില്ലെന്നും ഐശ്വര്യ പറഞ്ഞു. വീഡിയോ വൈറലായതോടെ ഒരു വിഭാഗം ഐശ്വര്യയെ വിമർശിച്ചെത്തി.
മറ്റ് സെലിബ്രിറ്റികളായ നടിമാർക്കൊപ്പം നിൽക്കുമ്പോൾ ഇൻസെക്വോർ ഫീലിങ്സ് ഐശ്വര്യയ്ക്ക് വരുന്നതുകൊണ്ടാകാം പാർട്ടികളിൽ പങ്കെടുക്കുമ്പോൾ പുരുഷന്മാർക്കൊപ്പം നിൽക്കുന്നതെന്നാണ് ഒരു സോഷ്യൽമീഡിയ ഉപഭോക്താവ് ഐശ്വര്യയെ പരിഹസിച്ച് കുറിച്ചത്. ഇത്തരത്തിൽ സംസാരിക്കുന്ന മിക്ക സ്ത്രീകളും ഇൻസെക്വോർ ഫീലിങ്സ് ഉള്ളവരാണ്.
മറ്റൊരു സ്ത്രീ തന്നെ മറികടക്കുമെന്ന് അവർ വ്യക്തമായി ഭയപ്പെടുന്നു. കാരണം അവളുടെ ഏക ആയുധം അവളുടെ രൂപം മാത്രമാണ്. അത് യഥാർത്ഥത്തിൽ പുരുഷന്മാർക്കിടയിൽ നിൽക്കുമ്പോൾ സെന്റർ ഓഫ് അട്രാക്ഷനാകും. അതുകൊണ്ടാണ് ഐശ്വര്യ ഇത്തരത്തിൽ പുരുഷന്മാർക്കൊപ്പം ചങ്ങാത്തം വെയ്ക്കുന്നത് എന്നായിരുന്നു കമന്റ്.

പൊന്നിയൻ സെൽവനാണ് ഐശ്വര്യയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. ഈ വർഷം സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ 2. ആദ്യ ഭാഗം പുറത്തിറങ്ങിയപ്പോൾ ചിത്രത്തിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഐശ്വര്യ റായ് ബച്ചന്റെ സാന്നിധ്യമായിരുന്നു.
ചിത്രത്തിലെ ഐശ്വര്യയുടെ ലുക്കും സൈബർ ഇടങ്ങളിൽ സൂപ്പർഹിറ്റായി. ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗത്തിലും രാജകീയതയിൽ കുറഞ്ഞതൊന്നും ഐശ്വര്യയിൽ നിന്നും കാണാൻ സാധിച്ചില്ല. സിനിമയിൽ ഡബിൾ റോളിലാണ് ഐശ്വര്യ റായ് എത്തുന്നത്. ഐശ്വര്യയുടെ അതിശയിപ്പിക്കുന്ന ലുക്കിനെ വാനോളം പുകഴ്ത്തുന്നുണ്ട് പ്രേക്ഷകർ.
മണി സാറിനോട് നന്ദി പറയുന്നു. എക്കാലവും ഓർമ്മിക്കപ്പെടുന്ന നിരവധി കഥാപാത്രങ്ങൾ അദ്ദേഹം എനിക്ക് തന്നു. ഇരുവർ, രാവൺ, രാവണൻ, ഗുരു ഇപ്പോൾ പൊന്നിയിൻ സെൽവനും. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. വളരെ മനോഹരമായ ശക്തമായ സ്ത്രീ കഥാപാത്രങ്ങളായിരുന്നു ഓരോന്നും. നന്ദിനി എനിയ്ക്ക് വളരെ സ്പെഷ്യലാണ്.
വളരെ ഗൗരവമുള്ള ഒരു കഥാപാത്രമാണ് നന്ദിനിയുടേത്. ജീവിതത്തിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമാണ്. അവർ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ശക്തമായ ഒരു കാരണമുണ്ട് എന്നാണ് പൊന്നിയൻ സെൽവനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് ഐശ്വര്യ അടുത്തിടെ പറഞ്ഞത്.


Click it and Unblock the Notifications