For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ​ഗാനത്തിൽ ഷാരൂഖ് മാത്രം സുരക്ഷാ കവചം ധരിച്ചില്ല; ദിൽ സെയിലെ ​ഗാനരം​ഗത്തെക്കുറിച്ച് മണിരത്നം

  |

  മണിരത്നം ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു 1998 ൽ പുറത്തിറങ്ങിയ ദിൽസെ. ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിന്റ തുടങ്ങി വൻ താര നിര അണിനിരന്ന സിനിമ ഇപ്പോഴും ജനപ്രിയ സിനിമകളിൽ ഒന്നാണ്. സിനിമയിലെ എല്ലാ പാട്ടുകളും വലിയ തോതിൽ ജനശ്രദ്ധ പിടിച്ചു പറ്റി. എആർ റഹ്മാൻ ആയിരുന്നു സം​ഗീത സംവിധാനം ചെയ്തത്.

  സിനിമയിലെ ഡാൻ‌സ് നമ്പറായ ഛയ്യ, ഛയ്യാ എന്ന പാട്ടിന് ഇപ്പോഴും ആരാധകരുണ്ട്. മലൈക അറോറ, ഷാരൂഖ് എന്നിവരുടെ ഡാൻസ്, എആർ റഹ്മാന്റെ സം​ഗീതം, ഫറാ ഖാന്റെ കൊറിയോ​ഗ്രഫി, സന്തോഷ് ശിവന്റെ സിനിമോട്ടോ​ഗ്രഫി എന്നിവ ഈ ​ഗാനത്തെ അനശ്വരമാക്കി.

  ഇപ്പോൾ ഈ ​ഗാനരം​ഗം ഷൂട്ട് ചെയ്തതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് മണിരത്നം. റഹ്മാന്റെ സം​ഗീതത്തിലൂടെയാണ് ആ മാജിക്ക് സാധ്യമായത്. പക്ഷെ സെറ്റിൽ സാങ്കേതികമായ ഒരുപാട് തടസ്സങ്ങൾ ഉണ്ടായിരുന്നു.

  ഓടുന്ന ട്രെയ്നിൽ ഷൂട്ട് ചെയ്യുമ്പോൾ ഇടയ്ക്ക് വെളിച്ചം നഷ്ടപ്പെടുക, ട്രെയ്നിന് പുറത്ത് ക്യാമറയും മറ്റും വെക്കുക, ഡാൻസേർസിന്റെയും മലൈകയുടെയും ഷാരൂഖിന്റെയും സുരക്ഷ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് നേരിട്ട വെല്ലുവിളികളെന്ന് മണിരത്നം പറഞ്ഞു. അതിനാൽ തന്നെ ക്രിയേറ്റീവ് ആയി ഒരുപാട് ചെയ്യാൻ ​ഗാനരം​ഗത്തിൽ പരിമിതികൾ ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

  Also Read: 'അർജുനെ പോലൊരു കുട്ടി എല്ലാവരുടെയും സൗഭാഗ്യമാണ്', മരുമകനെ കുറിച്ച് താര കല്യാൺ; പിറന്നാൾ ആഘോഷം വൈറൽ

  ഓടുന്ന ട്രെയ്നിന് മുകളിൽ വെച്ച് ഡാൻസ് ചെയ്യുമ്പോൾ ഷാരൂഖ് സുരക്ഷാ കവചങ്ങൾ ഉപയോ​ഗിച്ചിരുന്നില്ലെന്നും സ്വതന്ത്രമായി ​ഗാനത്തിനനുസരിച്ച് ഡാൻസ് ചെയ്യാൻ വേണ്ടിയാണ് ഷാരൂഖ് സുരക്ഷാ കവചം ഒഴിവാക്കിയതെന്നും മണിരത്നം പറഞ്ഞു.

  'കോച്ചുകളിലേക്ക് ഷാരൂഖ് ചാടുന്നത് നിങ്ങൾക്ക് കാണാം. പെർഫോം ചെയ്യുമ്പോൾ അക്ഷരാർത്ഥത്തിൽ ഷാരൂഖ് ആസ്വദിക്കുകയായിരുന്നെന്ന് നിങ്ങൾക്ക് കാണാം,' മണിരത്നം പറഞ്ഞു. സമയവും സുരക്ഷയും പരി​ഗണിച്ച് എത്രയും പെട്ടെന്ന് ആ ​ഗാനരം​ഗം പൂർത്തിയാക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും മണിരത്നം പറഞ്ഞു.

  Also Read: മുരളി എന്നോട് പിണങ്ങി, ആ വ്യഥ മനസിലുണ്ട്; മുരളിയുടെ മകളെ അനുഗ്രഹിക്കാന്‍ പോയിരുന്നു; മമ്മൂട്ടി അന്ന് പറഞ്ഞത്

  മണിരത്നത്തിന്റെ സ്വപ്ന സിനിമയായ പൊന്നിയിൻ സെൽവൻ റിലീസിന് ഒരുങ്ങുകയാണ്. സെപ്റ്റംബർ 30 നാണ് സിനിമ റിലീസ് ചെയ്യുന്നത്. പൊന്നിയിൻ സെൽവൻ എന്ന നോവലാണ് മണിരത്നം രണ്ട് ഭാ​ഗങ്ങളുള്ള സിനിമ ആക്കുന്നത്. കൽക്കി കൃഷ്മ മൂർത്തി എഴുതിയ ഈ ക്ലാസിക് തമിഴ് നോവൽ നേരത്തെ പലരും സിനിമയാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. നേരത്തെ പല തവണ മണിരത്നം തന്നെ ഈ സിനിമയൊരുക്കാൻ ശ്രമിച്ചിരുന്നു.

  Also Read: പ്രായമുള്ള ആന്റിമാർ വരെ പച്ചത്തെറിയാണ് വിളിക്കുന്നത്, ഇനി സഹിക്കാൻ വയ്യ; നിയമനടപടിക്കെന്ന് അഭിരാമി

  എന്നാൽ വർഷങ്ങൾക്കിപ്പുറം ആണ് മണിരത്നത്തിന് ഇത് സാധ്യമായത്. വിക്രം, ജയം രവി, ഐശ്വര്യ റായ്, തൃഷ, കാർത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, റഹ്മാൻ തുടങ്ങി വൻ താരനിരയാണ് പൊന്നിയിൽ സെൽവനിൽ അണിനിരക്കുന്നത്. സിനിമയുടെ ട്രെയ്ലറും മോഷൻ പോസ്റ്ററുമെല്ലാം ഇതിനകം വലിയ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

  Read more about: mani ratnam
  English summary
  ponniyin selvan director mani ratnam about chaiyya chaiyya song; says sharukh didn't cared about his safety
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X