ഇനിയുള്ള ജീവിതം അദ്ദേഹത്തിനൊപ്പം! ഞങ്ങള്‍ വിവാഹിതരായെന്ന് പുജ ബത്ര! ഹണിമൂണാഘോഷവും തുടങ്ങി!

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് പൂജ ബത്ര. ബോളിവുഡിന്റെ പ്രിയതാരം മലയാളത്തിലും നിറഞ്ഞുനിന്നിരുന്ന സമയമുണ്ടായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരുടെ നായികയായാണ് പൂജ എത്തിയത്. മേഘം, ചന്ദ്രലേഖ, ദൈവത്തിന്റെ മകന്‍ തുടങ്ങിയ സിനിമകളിലായിരുന്നു താരം അഭിനയിച്ചത്. തമിഴിലും തെലുങ്കിലുമൊക്കെയായി നിറഞ്ഞുനിന്ന താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. ആസൈ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു പൂജ ബത്ര തുടക്കം കുറിച്ചത്. മികച്ച അവസരങ്ങളായിരുന്നു ഈ താരത്തിന് പിന്നീട് ലഭിച്ചത്. താരം വീമ്ടും വിവാഹിതയായെന്നുള്ള വാര്‍ത്തയായിരുന്നു അടുത്തിടെ പുറത്തുവന്നത്.

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. നമിഷനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്. താന്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പുകളുമായാണ് താരമെത്തിയത്. ആരാണ് കാമുകനെന്ന കാര്യത്തെക്കുറിച്ച് താരം വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍ നവാബ് ഷാ പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ പൂജയെ കണ്ടതോടെ ഇവരുടെ പ്രണയത്തെക്കുറിച്ച് എല്ലാവരും അറിയുകയായിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും രഹസ്യമായി വിവാഹിതരായെന്ന വിവരങ്ങള്‍ പുറത്തുവന്നത്. തങ്ങളുടെ വിവാഹം കഴിഞ്ഞത് സ്ഥിരീകരിച്ച് പൂജ ബത്ര എത്തിയിരിക്കുകയാണ് ഇപ്പോള്‍. മുംബൈ മിററിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

 വിവാഹം കഴിഞ്ഞു

വിവാഹം കഴിഞ്ഞു

പൂജ ബത്ര വീണ്ടും വിവാഹിതയാവുന്നുവെന്നും നവാബ് ഷായുമായി പ്രണയത്തിലാണെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്. രഹസ്യമായി വിവാഹം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താന്‍ വിവാഹിതയായെന്ന് സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണ് താരമിപ്പോള്‍. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെ തങ്ങളുടെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. വിവാഹം വൈകിപ്പിക്കുന്നത് എന്തിനാണെന്നായിരുന്നു എല്ലാവരും ചോദിച്ചിരുന്നത്. ഇനിയുള്ള ജീവിതം നവാബിനൊപ്പമാണെന്ന് തീരുമാനിച്ചതിന് പിന്നാലെയായാണ് തങ്ങളുടെ വിവാഹം നടന്നതെന്നും താരം പറയുന്നു. ഹിന്ദു ആചാരപ്രകാരമുള്ള ചടങ്ങുകളാണ് കഴിഞ്ഞത്. രജിസ്‌ട്രേഷന്‍ ഈയാഴ്ച നടത്തുമെന്നും താരം പറയുന്നു.

രണ്ടാമത്തെ വിവാഹം

രണ്ടാമത്തെ വിവാഹം

പൂജ ബത്രയുടെ രണ്ടാമത്തെ വിവാഹമാണ് നടന്നത്. 2003 ലായിരുന്നു പൂജയും സോനു എസ് അല്‍വായിയും തമ്മിലുള്ള വിവാഹം നടന്നത്. 2011 ല്‍ ഇരുവരും വിവാഹമോചിതരാവുകയായിരുന്നു. വിവാഹമോചനത്തിന് ശേഷവും താരം സിനിമയില്‍ സജീവമാവുകയായിരുന്നു. 2017 ല്‍ തിയേറ്ററുകളിലേക്കെത്തിയ മിറര്‍ ഗെയിമായിരുന്നു താരത്തിന്റേതായി പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ഇതിനിടയിലാണ് പൂജയും നവാബ് ഷായും പ്രണയത്തിലായത്. അഭിനേതാവായ നവാബ് മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വില്ലത്തരത്തിലൂടെയായിരുന്നു അദ്ദേഹം ഞെട്ടിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവം

സോഷ്യല്‍ മീഡിയയില്‍ സജീവം

സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ് പൂജ ബത്ര. പ്രണയത്തെക്കുറിച്ചുള്ള സൂചനയും താരം നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു. കാമുകനൊപ്പം സമയം ചെലവഴിക്കുമ്പോള്‍ ജീവിതം ആഘോഷമാണെന്നായിരുന്നു പൂജ പറഞ്ഞത്. കാമുകന്റെ കൈ മാത്രമുള്ള ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഗോവയിലെ അവധിയാഘോഷത്തിനായി പോയ ചിത്രങ്ങളുമായി നവാബ് ഷായും എത്തിയതോടെയാണ് ഇവരുടെ പ്രണയത്തെക്കുറിച്ചുള്ള രഹസ്യം പരസ്യമായി മാറിയത്.

 ഹണിമൂണ്‍ ആഘോഷം

ഹണിമൂണ്‍ ആഘോഷം

വിവാഹം കഴിഞ്ഞതിന് പിന്നാലെയായി ഹണിമൂണ്‍ ആഘോഷത്തിലേക്ക് കടന്നിരിക്കുകയാണ് ഇരുവരും. ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളുമായി ഇരുവരും എത്തിയിരുന്നു. സുഹൃത്തായ അര്‍ജുനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളായിരുന്നു ഇരുവരും പോസ്റ്റ് ചെയ്തത്. എന്നും ഈ സന്തോഷത്തോടെ നില്‍ക്കാന്‍ കഴിയട്ടെയെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X