നടി പൂജ ബത്ര വീണ്ടും വിവാഹിതയാവുന്നു! ബോളിവുഡ് നടന്‍ തന്നെയാണ് വരന്‍, ചിത്രങ്ങള്‍ പുറത്ത് വന്നു!
നടി പൂജ ബത്ര മലയാളികള്‍ക്കും സുപരിചിതയാണ്. മോഹന്‍ലാലിന്റെ നായികയായി അഭിനയിച്ച ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു പൂജ മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് ജയറാമിന്റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ പൂജ ബോളിവുഡിലാണ് ഏറ്റവുമധികം സിനിമകള്‍ ചെയ്തിരിക്കുന്നത്. പൂജ ബത്ര വീണ്ടും വിവാഹിതയാവുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
പൂജയും ബോളിവുഡ് നടന്‍ നവാബ് ഷായും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിരുന്നു. പിന്നാലെയാണ് താരജോഡികള്‍ വിവാഹിതരാവുകയാണെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പൂജയുടെയും നവാബിന്റെയും വിവാഹനിശ്ചം കഴിഞ്ഞെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള ഒരു ചിത്രം പുറത്ത് വന്നിരിക്കുകയാണ്.

പൂജയും വിവാഹിതയാവുന്നു
താന്‍ പ്രണയത്തിലാണെന്ന് സൂചിപ്പിച്ച് കൊണ്ട് പൂജ നേരത്തെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ചിരുന്നു. പ്രിയനൊപ്പം സമയം ചിലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്നായിരുന്നു ചിത്രത്തിനൊപ്പം നടി കുറിച്ചത്. തൊട്ട് പിന്നാലെ പൂജയ്‌ക്കൊപ്പമുള്ള ചിത്രം നവാബും പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പാപ്പരാസികള്‍ കണ്ടുപിടിച്ചു. ഇപ്പോഴിതാ വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഇരുവരും പരസ്പരം മോതിരം കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. അടുത്തമാസമായിരിക്കും വിവാഹം നടക്കുന്നത്.

പൂജ മലയാളത്തിനും പ്രിയപ്പെട്ടവള്‍
ബോളിവുഡ്, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി എന്നിങ്ങനെ വിവിധ ഭാഷ ചിത്രങ്ങളില്‍ പൂജ ബത്ര അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പൂജ കേരളത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹന്‍ലാലിനും സുകന്യയ്ക്കുമൊപ്പം ചന്ദ്രലേഖ എന്ന ഹിറ്റ് സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകന്‍ എന്ന ചിത്രത്തിലും പൂജ നായികയായിട്ടെത്തി. മലയാളത്തിന്റെ മൂന്ന് സൂപ്പര്‍താരങ്ങള്‍ക്കൊപ്പം കേവലം മൂന്ന് സനിമകളില്‍ മാത്രമേ പൂജ അഭിനയിച്ചിട്ടുള്ളു.
നവാബും ശ്രദ്ധേയനാണ്..
ബോളിവുഡ് നടന്‍ ആണെങ്കിലും നവാബ് ഷാ മലയാളികള്‍ക്ക് അറിയാവുന്ന നടനാണ്. കീര്‍ത്തി ചക്ര, കാക്കി, രൗദ്രം, രാജാധിരാജ എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ നവാബ് അഭിനയിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ടൈഗര്‍ സിന്ദാ ഹെ, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ എന്നിങ്ങനെനയുള്ള സിനിമകളാണ് നവാബ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രധാന സിനിമകള്‍.

നടിയുടെ രണ്ടാം വിവാഹം
2002 ല്‍ സോനു എസ് അലുവാലിയ എന്ന ആളുമായി വിവാഹിതയായ പൂജയുടെ രണ്ടാം വിവാഹമാണിത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു പൂജയുടെ താമസം. എന്നാല്‍ ഈ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. 2011 ല്‍ പൂജയും സോനുവും ദാമ്പത്യ ജീവിതം അവസാനിപ്പിച്ചിരുന്നു. വിവാഹ ജീവിതത്തിലേക്ക് കടന്നതോട് കൂടി പൂജ ബത്ര സിനിമാ ജീവിതത്തിന് താല്‍കാലികമായ ഇടവേള നല്‍കിയിരുന്നു. എന്നാല്‍ 2017 ല്‍ മിറര്‍ ഗെയിം എന്ന സിനിമയിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് നടി.

മിസ് ഇന്ത്യ പട്ടം
1993 ല്‍ മിസ് ഇന്ത്യ കിരീടം സ്വന്തമാക്കി പൂജ മോഡലിംഗിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. ഇന്ത്യയിലെ പ്രമുഖ മോഡലുകളില്‍ ഒരാളായി മാറിയതോടെ പൂജയുടെ സിനിമ അരങ്ങേറ്റത്തിന് വലിയ തടസമുണ്ടായില്ല. എല്ലാ ഭാഷകളിലുമായി ഇരുപതിലധികം സിനിമകളില്‍ പൂജ അഭിനയിച്ചിട്ടുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്ന പൂജ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്ന് ചിത്രങ്ങള്‍ തരംഗമാവാറുണ്ട്. 42 വയസുകാരിയായ പൂജ ഇപ്പോളും പതിനാറ് വയസുകാരിയുടെ സൗന്ദര്യവുമായിട്ടാണ് ജീവിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











