»   » ആലില വയറും ഒറ്റകാല്‍ തപസും പൂജ ബത്രയുടെ സാഹസികത നിറഞ്ഞ യോഗ കിടിലന്‍! ചിത്രങ്ങള്‍ വൈറല്‍!!!

ആലില വയറും ഒറ്റകാല്‍ തപസും പൂജ ബത്രയുടെ സാഹസികത നിറഞ്ഞ യോഗ കിടിലന്‍! ചിത്രങ്ങള്‍ വൈറല്‍!!!

By: Teresa John
Subscribe to Filmibeat Malayalam

സിനിമയിലെ താരങ്ങള്‍ക്കിത് അവധി ആഘോഷത്തിന്റെ കാലമാണ്. പലരും സാഹസികതയ്ക്ക് പ്രധാന്യം കൊടുക്കുന്നവരാണ്. അക്കൂട്ടത്തില്‍ ബോളിവുഡ് നടി പൂജ ബാത്രയും അവധി ആഘോഷത്തിലാണ്. ഇത്തവണ പൂജ പോയിരിക്കുന്നത് നോര്‍വയിലേക്കാണ്. ഫിറ്റ്‌നസിന് പ്രധാന്യം കൊടുക്കുന്ന നടി അവിടെ നിന്നും യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

അപ്പുവിന്റെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് വിരാമം! ഇന്ന് ആദിയുടെ ചിത്രീകരണം ആരംഭിക്കുന്നു!!

തന്റെ ഇന്‍സ്റ്റാഗ്രാം പേജിലുടെ പൂജ തന്നെയാണ് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. സാഹസികമായിട്ടും മറ്റും ഉയരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ വ്യത്യസ്തവും പേടിപ്പെടുത്തുന്നവയുമാണ്. ഇതിനോടകം ചിത്രങ്ങളെല്ലാം വൈറലായി മാറിയിരിക്കുകയാണ്.

പൂജ ബാത്ര

ബോളിവുഡ് നടിയാണ് പൂജ ബാത്ര. 1995 ല്‍ സിനിമയിലെത്തിയ പൂജ ആദ്യമായി അഭിനയിച്ചത് തമിഴ് സിനിമയിലാണ്. മാത്രമല്ല നിരവധി തെന്നിന്ത്യന്‍ സിനിമകളിലും പൂജ അഭിനയിച്ചിരുന്നു.

അവധി ആഘോഷിച്ച് നടി

ഇത്തവണ അവധി ആഘോഷവുമായി ബന്ധപ്പെട്ട് പൂജ പോയിരിക്കുന്നത് നോര്‍വയിലേക്കാണ്. അവിടെ നിന്നുമുള്ള ചിത്രങ്ങള്‍ പൂജ തന്നെ പുറത്ത് വി്ട്ടിരിക്കുകയാണ്.

സാഹസികത നിറഞ്ഞ ചിത്രങ്ങള്‍

നോര്‍വയിലെ ഉയരങ്ങളില്‍ നിന്നുമാണ് നടിയുടെ ചിത്രങ്ങളില്‍. മാത്രമല്ല പാറയുടെ മുകൡ നിന്നും യോഗ അഭ്യസിക്കുന്ന പൂജയുടെ ചിത്രങ്ങളില്‍ ചിലത് പേടിപ്പെടുത്തുന്നവയുമാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടി

മലയാളത്തിനും പൂജ ബാത്ര പരിചിതമാണ്. മൂന്ന് മലയാള സിനിമകളില്‍ പൂജ അഭിനയിച്ചിരുന്നു. ചന്ദ്രലേഖ, മേഘം, ദൈവത്തിന്റെ മകന്‍ എന്നീ ചിത്രങ്ങളിലായിരുന്നു പൂജ മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

തെന്നിന്ത്യന്‍ സിനിമയുടെ പ്രിയനടി

ഹിന്ദിയില്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും തെന്നിന്ത്യയ്ക്ക് പൂജ ബാത്ര പ്രിയപ്പെട്ടവളാണ്. തമിഴ്, തെലുങ്കു, മലയാളം എന്നിങ്ങനെ പല അന്യഭാഷ സിനിമകളിലും പൂജ അഭിനയിച്ചിരുന്നു.

English summary
Pooja Batra's vaccation photos
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam