ഹണിമൂണ്‍ ആഘോഷമെന്നാല്‍ ഇതാണ്! പൂജ ബത്രയും നവാബ് ഷായും പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുന്നു!
അടുത്തിടെ വിവാഹിതരായവരാണ് പൂജ ബത്രയും നവാബ് ഷായും. വെള്ളിത്തിരയിലെ ക്യൂട്ട് നായികയും പേടി സ്വപ്‌നമായ വില്ലനും ഒരുമിച്ചപ്പോള്‍ ആരാധകര്‍ക്ക് ആദ്യം ഞെട്ടലായിരുന്നു. പിന്നീടാണ് ഇവരുടെ പ്രണയകഥ പുറത്തുവന്നത്. ആദ്യവിവാഹത്തില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം വീണ്ടുമൊരു പങ്കാളിയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാല്‍ അപ്രതീക്ഷിതമായി അത് സംഭവിക്കുകയാണെന്നുമായിരുന്നു താരം പറഞ്ഞത്. പ്രണയത്തിലാണെന്ന കാര്യത്തെക്കുറിച്ച് പൂജ തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ കാമുകന്‍ ആരാണെന്ന കാര്യത്തെക്കുറിച്ച് താരം പറഞ്ഞിരുന്നില്ല. ജീവിതം ആസ്വദിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. പ്രണയവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായാണ് ഇരുവരും വിവാഹിതരായത്.
അതീവ രഹസ്യമായാണ് വിവാഹം നടത്തുന്നതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പ്രിയപ്പെട്ടവര്‍ തന്നെയാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചതെന്നും എന്തിനാണ് ഇനിയും വൈകിപ്പിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും താരം പറഞ്ഞിരുന്നു. പിന്നീടാണ് ഇരുവരും വിവാഹ വിശേഷങ്ങളെക്കുറിച്ച് വാചാലരായത്. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിവാഹത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഇരുവരും പറഞ്ഞിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഹണിമൂണാഘോഷത്തിനിടയിലെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയ്ക്ക് പുറമേ താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. വിവാഹവും പ്രണയവും കുഞ്ഞിതിഥികളുടെ വരവുമൊക്കെ ആരാധകരും ആഘോഷമാക്കി മാറ്റാറുണ്ട്. അടുത്തിടെ വിവാഹിതരായ താരദമ്പതികളായ പൂജ ബത്രയും നവാബ് ഷായും ഹണിമൂണ്‍ ആഘോഷത്തിലാണ്. വിവാഹം കഴിഞ്ഞതിന് പിന്നാലെയായിത്തന്നെ ഇരുവരും യാത്രകളും ആരംഭിച്ചിരുന്നു. ആഘോഷത്തിനിടയിലെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും ത്തെുന്നുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ തരംഗമായി മാറുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം തുടങ്ങിയ താരങ്ങളുടെ നായികയായാണ് പൂജ ബത്ര മലയാളത്തിലേക്ക് എത്തിയത്. താരത്തിന്‍രെ വരവിന് ഗംഭീര കൈയ്യടിയായിരുന്നു ഇന്നും ലഭിച്ചത്. ചന്ദ്രലേഖയിലേയും മേഘത്തിലേയും പ്രകടനം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചുരുങ്ങിയ സിനിമകതളിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടംനേടാനും ഈ താരത്തിന് കഴിഞ്ഞിരുന്നു. വെള്ളിത്തിരയെ വിറപ്പിച്ചിരുന്ന കിടിലന്‍ വില്ലന്‍മാരിലൊരാളായിരുന്നു നവാബ് ഷാ. മാനറിസങ്ങളിലൂടെ മാത്രമല്ല അദ്ദേഹത്തിന്റെ ശരീരഭാഷയിലും വില്ലത്തരം പ്രകടമായിരുന്നു. കീര്‍ത്തിചക്രയടക്കമുള്ള മലയാള സിനിമയില്‍ അദ്ദേഹവും വേഷമിട്ടിരുന്നു.

ഹണിമൂണാഘോഷത്തിന്‍രെ ചിത്രങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. പൂജയുടെ പോസ്റ്റുകള്‍ക്ക് കീഴിലെ ആദ്യ കമന്റ് നവാബിന്റേതാണ്. തിരിച്ചും അതേ ശൈലി തന്നെയാണ് പൂജയും ഫോളോ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് ഇവരുടെ ചിത്രങ്ങള്‍ വൈറലായി മാറുന്നത്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും പൂജ ബത്ര പങ്കുവെച്ചിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെയായിരുന്നു നേരത്തെ സോഷ്യല്‍ മീഡിയയില്‍ നരഞ്ഞുനിന്നത്.

നായകന്‍മാരെ വെല്ലുന്ന തരത്തിലുള്ള പൊക്കമാണ് പൂജ ബത്രയ്‌ക്കെന്ന തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു നേരത്തെ ഉയര്‍ന്നുവന്നത്. ഭക്ഷണത്തിന്‍രെ കാര്യത്തിലും ആകാരവടിവ് നിലനിര്‍ത്തുന്ന കാര്യത്തിലുമെല്ലാം പ്രത്യേക ശ്രദ്ധയാണ് താരത്തിന്. പൂജ തന്നെ ഇത്തരത്തിലുള്ള വിശേഷം പങ്കുവെച്ചിരുന്നു. മനസ്സിനും ശരീരത്തിനും എനര്‍ജി സമ്മാനിക്കുന്ന യോഗ താന്‍ മുടക്കാറില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള എളുപ്പവഴികളിലൊന്ന് കൂടിയാണ് യോഗയെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications











