അദ്ദേഹവുമായി വിവാഹനിശ്ചയിക്കാന്‍ കാരണങ്ങള്‍ ഏറെ; വിശേഷങ്ങള്‍ പറഞ്ഞ് ബോളിവുഡ് സുന്ദരി പൂജ ബേദി

മുന്‍ ബോളിവുഡ് നടിയും ഇപ്പോള്‍ ടെലിവിഷന്‍ അവതാരകയുമായി പ്രവര്‍ത്തിക്കുകയാണ് നടി പൂജ ബേദി. അടുത്തിടെ ഒരു അഭിമുഖത്തില്‍ പൂജയുടെ പ്രതിശ്രുത വരനായിരുന്ന മാനെക് കോണ്‍ട്രാകറുമായിട്ടുള്ള ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ഗോവ ആസ്ഥാനമാക്കി ബിസിനസ് ചെയ്യുന്ന അദ്ദേഹം തന്റെ യഥാര്‍ഥ പങ്കാളി എന്ന് കരുതിയെങ്കിലും പിന്നീട് ആ ബന്ധത്തിന് എന്ത് സംഭവിച്ചു എന്നാണ് നടി വ്യക്തമാക്കിയത്.

ഒരിക്കല്‍ ഞാന്‍ മാനെക്കിനോട് ചോദിച്ചു, പ്രിയപ്പെട്ടവനേ... ആളുകള്‍ ഉല്ലാസത്തിന് വേണ്ടി ശ്രമിക്കുന്നത് നിങ്ങളെ ആകുലപെടുത്തുന്നുണ്ടോ. അതുപോലെ ചില കാര്യങ്ങള്‍ പ്രത്യേക രീതിയില്‍ പറയാന്‍ ശ്രമിക്കുന്നതായും അങ്ങനെ കൂടുതലായി കാണാന്‍ കഴിയുമോ എന്നും ചോദിച്ചു. മനൊക്കിന്റെ മറുപടി ഒരു ആത്മവിശ്വാസത്തിന്റെ അടയാളമായിരുന്നു. അത് തന്നെ അവനിലേക്ക് കൂടുതല്‍ അടുപ്പിച്ചു.

poojabedi

നീ എന്നെ സ്‌നേഹിച്ച് എന്റെ കൂടെ ഉണ്ട് എന്നുള്ളതാണ് ഏറ്റവും മനോഹരമായ കാര്യം. പുരുഷന്മാര്‍ നിങ്ങളെ ആഗ്രഹിക്കുന്നു എന്നത് ഒരു അഭിനന്ദനമാണ്. നിനക്ക് എന്നെ വേണം. അതാണ് ഏറ്റവും പ്രധാനം. നിങ്ങളെ മറ്റാരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ എന്നതില്‍ കാര്യമില്ല. നിനക്ക് ആരെയാണ് വേണ്ടത് എന്നതിലാണ് കാര്യമെന്ന് അദ്ദേഹം പഞ്ഞു. ഇതോടെ ആത്മവിശ്വാസവും സ്വയം സ്‌നേഹവും ബഹുമാനവുമൊക്കെ തോന്നി. അവനെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. അതുകൊണ്ടാണ് വിവാഹനിശ്ചയം നടത്തിയത്. 2019 ലായിരുന്നു മാനെക്കുമായി പൂജയുടെ വിവാഹനിശ്ചയം നടന്നത്.

ഹോട്ട് ആയി നടി പ്രഗ്യ ജയ്സ്വാൽ, നടിയുടെ പുത്തൻ ഫോട്ടോസ് കാണാം

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam

1995 ല്‍ ഫര്‍ഹാന്‍ എബ്രഹാം എന്ന ആളുമായി പൂജ വിവാഹം കഴിച്ചിരുന്നു. വിവാഹശേഷം പൂജ സിനിമയില്‍ നിന്നും മാറുകയും ചെയ്തു. 2002 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി പ്രതിമ ബേദിയുടെയും നടന്‍ കബീര്‍ ബേദിയുടെയും മകളായ പൂജ 1991 ലാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തുന്നത്. വളരെ കുറച്ച് വര്‍ഷം മാത്രമേ അഭിനയ രംഗത്ത് ഉണ്ടായിരുന്നുള്ളു എങ്കിലും നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കാമസൂത്ര ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിച്ചാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X