15 വയസുകാരിയെ ഉപദ്രവിച്ചു; പൂജ ബേദിയും ആദിത്യ പഞ്ചോളിയും പിരിയാനുണ്ടായ കാരണം, ഭാര്യയിലേക്ക് തന്നെ പോയെന്ന് നടി

ഇന്ത്യയിലെ സിനിമാപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് പൂജ ബേദി. പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി പ്രതിമ ബേദിയുടെയും നടന്‍ കബീര്‍ ബേദിയുടെയും മകളായ പൂജ സിനിമയിലും പരസ്യ ചിത്രങ്ങളിലുമൊക്കെ അഭിനയിച്ചിട്ടുണ്ട്. കാമസൂത്ര ഗര്‍ഭനിരോധന ഉറയുടെ പരസ്യത്തില്‍ അഭിനയിച്ചാണ് പൂജ ഏറെ പ്രശസ്തി നേടുന്നതും.

അതേ സമയം വ്യക്തി ജീവിതത്തില്‍ ദാമ്പത്യ പരാജയങ്ങളും പ്രണയ പരാജയവുമൊക്കെ പൂജയ്ക്ക് ഉണ്ടായിട്ടുണ്ട്. നടന്‍ ആദിത്യ പഞ്ചോളിയുമായിട്ടും പൂജ അടുപ്പത്തിലായിരുന്നു. ആദിത്യയ്ക്ക് വേണ്ടി മരിക്കാന്‍ പോലും തയ്യാറാണെന്ന് പറഞ്ഞൊരു കാലവും നടിയുടെ ജീവിതത്തിലുണ്ടായിരുന്നു. ഇത്രയും ആഴത്തിലുള്ള ബന്ധം പിന്നെ എങ്ങനെ തകർന്നുവെന്ന് ചോദിച്ചാൽ ഒത്തിരി കാര്യങ്ങളുണ്ടെന്നാണ് പൂജ പറയുന്നത്. പ്രണയത്തെ കുറിച്ച് മുൻപ് നടി തുറന്ന് പറഞ്ഞ കാര്യങ്ങൾ ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

ആദിത്യയ്ക്ക് എതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു

ബോളിവുഡിലെ വിവാദ താരമാണ് ആദിത്യ പഞ്ചോളി. നടനും നിര്‍മാതാവുമായ ആദിത്യ നടി സെറീന വഹാബിന്റെ ഭര്‍ത്താവ് കൂടിയാണ്. നേരത്തെ നടി കങ്കണ റാണവത് ആദിത്യയ്ക്ക് എതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ചിരുന്നു. ചെറിയ പ്രായത്തില്‍ ആദിത്യ തന്നെ ഉപദ്രവിച്ചെന്നാണ് കങ്കണ പറഞ്ഞിരുന്നത്. എന്നാല്‍ പൂജയ ബേദിയുമായിട്ടും ആദിത്യയ്ക്ക് ബന്ധമുണ്ടായിരുന്നതിനെ പറ്റി അധികമാര്‍ക്കും അറിയാന്‍ സാധ്യതയില്ല.

തൊണ്ണൂറുകളിലായിരുന്നു ആദിത്യയും പൂജയും ഇഷ്ടത്തിലാവുന്നത്

തൊണ്ണൂറുകളിലായിരുന്നു ആദിത്യയും പൂജയും ഇഷ്ടത്തിലാവുന്നത്. ആ സമയത്ത് സെറീന വഹാബുമായിട്ടുള്ള നടന്റെ വിവാഹം കഴിഞ്ഞിരുന്നു. ഈ ബന്ധം തകരുമെന്ന അവസ്ഥയിലേക്ക് വരെ എത്തിയതാണ്. അതേ സമയം പൂജയുടെ വീട്ടില്‍ വന്ന് ആദിത്യ താമസിക്കുന്ന അവസ്ഥ വരെ ഉണ്ടായി. എന്നാല്‍ പൂജയുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന പതിനഞ്ച് വയസുകാരിയെ ആദിത്യ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം വന്നതോടെ താരങ്ങള്‍ക്കിടയിലെ ബന്ധം വഷളായി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന ആരോപണം ഏറെ കോളിളക്കങ്ങളുണ്ടാക്കി. ഉഭയസമ്മതപ്രകാരമാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് നടന്‍ പറഞ്ഞെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ഇത് പൂജയുടെ മനസില്‍ വലിയൊരു ആഘാതമായി. അതിന് പിന്നാലെയാണ് ആദിത്യയുമായിട്ടുള്ള റിലേഷനെ കുറിച്ച് നടി തുറന്ന് സംസാരിച്ചത്.

 തെറ്റ് എവിടെയാണ് പറ്റിയതെന്ന് തനിക്ക് അറിയില്ല

തെറ്റ് എവിടെയാണ് പറ്റിയതെന്ന് തനിക്ക് അറിയില്ല. അദ്ദേഹം പെട്ടെന്നൊരു ദിവസം എന്നോട് സംസാരിക്കുന്നത് പോലും അവസാനിപ്പിക്കുകയായിരുന്നു. തനിക്ക് സമയം തരണമെന്നും ശ്വസിക്കാനുള്ള സ്ഥലം തരണമെന്നുമൊക്കെ ആവശ്യപ്പെടുകയും അകറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.

ചിലപ്പോള്‍ അയാള്‍ക്ക് സ്വന്തം മകളെ മിസ് ചെയ്തത് കൊണ്ടാവാം. അയാള്‍ക്ക് നഷ്ടപ്പെട്ടത് എന്താണെന്ന് ഞാന്‍ തന്നെ ഓര്‍മ്മിപ്പിച്ചു. എനിക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നേരത്തെ മുന്നറിയിപ്പ് തന്നതാണ്. ഞാന്‍ അത് മനസിലാക്കാതെ അദ്ദേഹത്തിന്റെ പിന്നാലെ പോയി. എല്ലാ തന്ത്രങ്ങളും പരീക്ഷിച്ചിട്ടും എനിക്ക് അദ്ദേഹവുമായി അടുക്കാന്‍ സാധിച്ചില്ല.

 ഭാര്യയായ സെറീനയിലേക്ക് തന്നെ മടങ്ങി പോകാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും

ഭാര്യയായ സെറീനയിലേക്ക് തന്നെ മടങ്ങി പോകാന്‍ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവും. അതായിരിക്കും ഞാനുമായി പിരിയാന്‍ കാരണം. മാത്രമല്ല അങ്ങനെ മടങ്ങി പോകാന്‍ ആദിത്യ ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം മകള്‍ സന മാത്രമായിരിക്കും. എന്തായാലും ഞങ്ങള്‍ക്കിടയില്‍ എല്ലാം അവസാനിച്ചതിനാല്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാന്‍ പുള്ളിയ്ക്കും അര്‍ഹതയുണ്ടെന്നും പൂജ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X