»   » നിരന്തരം ചതിക്കപ്പെട്ടു, പലരും എന്റെ ശരീരം ആസ്വദിച്ചു; ജീവിതം ഇങ്ങനെയാക്കിയ നടിയെ കുറിച്ച് സണ്ണി

നിരന്തരം ചതിക്കപ്പെട്ടു, പലരും എന്റെ ശരീരം ആസ്വദിച്ചു; ജീവിതം ഇങ്ങനെയാക്കിയ നടിയെ കുറിച്ച് സണ്ണി

Posted By: Rohini
Subscribe to Filmibeat Malayalam

ഇന്ന് ബോളിവുഡ് ലോകത്തെ അപ്‌സര സുന്ദരിയാണ് സണ്ണി ലിയോണ്‍. മോഡലിങ് രംഗത്ത് അരങ്ങേറ്റം കുറിച്ച് നീലച്ചിത്രങ്ങളിലൂടെ വെള്ളിത്തിരയിലെത്തി ഇന്ന് ബോളിവുഡ് സിനിമയില്‍ ഇടം നേടിയ നടിയുടെ പിന്നിട്ട വഴികള്‍ അത്ര സുഖകരമായിരുന്നില്ല.

പലരും വന്നു..പക്ഷേ പോണ്‍ കാണുന്ന ഇന്ത്യക്കാര്‍ക്കിപ്പോഴും വേണ്ടത് സണ്ണിലിയോണിനെ തന്നെ!

മോഡലിങിനും സിനിമയ്ക്കുമൊക്കെ പിന്നിലുള്ള ചതികളെ കുറിച്ച് മുന്‍പും പല നടിമാരും വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുണ്ട്. ആ ചതിയില്‍ നിന്ന് തന്നെ രക്ഷിച്ച ബോളിവുഡ് നടിയെ കുറിച്ച് സണ്ണി ലിയോണ്‍ പറയുന്നു

ചതിക്കപ്പെട്ടു..

മോഡലിങ് രംഗത്ത് വന്നപ്പോള്‍ എനിക്കാരും വലിയ പരിഗണന നല്‍കിയിരുന്നില്ല. പല ആളുകളാല്‍ ഞാന്‍ നിരന്തരം ചതിക്കുപ്പെട്ടു. പലരും എന്റെ ശരീരം ആവോളം ആസ്വദിച്ചു...

നീലച്ചിത്രത്തിലേക്ക്

ഒടുവില്‍ ഞാന്‍ മനസ്സിലാക്കുകയായിരുന്നു, ഇങ്ങനെ മോഡലിങ് ചെയ്യന്നതിനെക്കാള്‍ നല്ലത് നീലച്ചിത്രങ്ങളാണ് എന്ന്. നൂറിലേറെ നീലച്ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അവിടെയും എന്റെ ഡിമാന്റ് കുറഞ്ഞുവന്നു.

ആ ഫോണ്‍ കോള്‍

അങ്ങനെ ഒരു ദിവസം അവിചാരിതമായിട്ടാണ് നടിയും സംവിധായികയുമായ പൂജാഭട്ടിന്റെ ഫോണ്‍ കോള്‍ എനിക്ക് വരുന്നത്. പുതിയ ചിത്രത്തില്‍ നായികയാകാന്‍ പറ്റുമോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോള്‍. ഒരു നിമിഷം തരിച്ചുപോയ ഞാന്‍ മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളി

ബോളിവുഡ് സിനിമയുടെ ഭാഗമായി

പൂജാഭട്ട് എന്നെ ബോംബെയിലേക്ക് ക്ഷണിച്ചു. ബോളിവുഡ് സിനിമകളെ കുറിച്ചുള്ള അറിവുകള്‍ പകര്‍ന്നു. ജിസം 2 വിലെ നായികാ വേഷം നല്‍കി. ചിത്രത്തിന്റെ പോസ്റ്ററുകള്‍ പുറത്തിറങ്ങിയപ്പോഴേക്കും എന്നെ പോലും അമ്പരപ്പിയ്ക്കുന്ന ഒരു നക്ഷത്രമായി ഞാന്‍ തിളങ്ങിയിരുന്നു.

ആയിരം ജന്മങ്ങളുടെ കടപ്പാട്

ഷാരൂഖ് ഖാന്റെ റായിസ് എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് അഭിനയിക്കാന്‍ വേണ്ടി എന്നെ വിളിച്ചപ്പോള്‍ ദൈവത്തെ വിളിച്ചു ഞാന്‍ കരഞ്ഞു. ഉടനെ പൂജാഭട്ടിനെ വിളിച്ചു പറഞ്ഞു 'ആയിരം ജന്മങ്ങള്‍ കൊണ്ട് കടം വീട്ടിയാല്‍ തീരാത്ത മറ്റൊരു ജന്മമാണ് നിങ്ങള്‍ എനിക്ക് തന്നത്' എന്ന്. അതെ അവര്‍ പൂജാഭട്ട്, അവരാണ് എന്റെ ജീവിതം ഇത്രയേറെ സ്വപ്‌നതുല്യമാക്കിയത് - സണ്ണി ലിയോണ്‍ പറഞ്ഞു.

English summary
Pooja Bhatt gave me re-birth says Sunny Leone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam