കുറ്റബോധമുണ്ടെന്ന് അച്ഛന്റെ രണ്ടാം ഭാര്യ; ഞാൻ നൽകിയ മറുപടി; പൂജ ഭട്ടിന്റെ വാക്കുകൾ

ബോളിവുഡിൽ എന്നും ചർച്ചയാകുന്ന വ്യക്തിയാണ് നടിയും ഫിലിം മേക്കറുമായ പൂജ ഭട്ട്. മഹേഷ് ഭട്ടിന്റെ ആദ്യ വിവാഹബന്ധത്തിൽ പിറന്ന മകളാണ് പൂജ ഭട്ട്. കിരൺ ഭട്ട് എന്നാണ് പൂജയുടെ അമ്മയുടെ പേര്. മഹേഷ് ഭട്ടിന്റെ സിനിമകളിലൂടെയാണ് പൂജ ഭട്ട് ശ്രദ്ധ നേടുന്നത്. 17ാം വയസ്സിൽ ഡാഡി എന്ന സിനിമയിലൂടെ പൂജ ഭട്ട് അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു. ഈ ചിത്രം സംവിധാനം ചെയ്തത് മഹേഷ് ഭട്ടാണ്.

ബോളിവുഡിലെ പതിവ് ശൈലികളിൽ നിന്നും വ്യത്യസ്തമായ സിനിമകൾ പൂജ ഭട്ടും മഹേഷ് ഭട്ടും പ്രേക്ഷകർ‌ക്ക് മുന്നിലെത്തിച്ചു. മഹേഷ് ഭട്ടും പൂജ ഭട്ടിന്റെ അമ്മ കിരൺ ഭട്ടും ഒരുമിച്ചുള്ള വിവാഹ ജീവിതത്തിനിടെയാണ് നടി സോണി റസ്ദന്റെ കടന്ന് വരവ്. സോണിയുമായി പ്രണയത്തിലായ മഹേഷ് ഭട്ട് നടിയെ വിവാഹം ചെയ്തു. ഇവർക്ക് ജനിച്ച മകളാണ് ഇന്ന് ബോളിവുഡിലെ മുൻനിര നായികയായ ആലിയ ഭട്ട്. ഷഹീൻ ഭട്ട് എന്ന സഹോദരിയും ആലിയക്കുണ്ട്.

Pooja Bhatt

കിരൺ ഭട്ടും സോണി റസ്ദനും തമ്മിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇവരുടെ മക്കൾ തമ്മിലും അകൽച്ചയില്ല. ആലിയ ഭട്ടിന് വലിയ പിന്തുണ നൽകിക്കൊണ്ട് പൂജ ഭട്ട് ഒപ്പമുണ്ട്. ഇപ്പോഴിതാ അച്ഛനും അമ്മയും അകന്നതിനെക്കുറിച്ച് പൂജ ഭട്ട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. ഇപ്പോൾ ഞങ്ങൾക്ക് രണ്ടാമതൊരു കുടുംബമുണ്ട്. അങ്ങനെയാണ് ബന്ധങ്ങളെ കാണേണ്ടതെന്ന് അച്ഛന്റെ രണ്ടാം വിവാഹത്തെ ചൂണ്ടിക്കാണിച്ച് പൂജ ഭട്ട് പറഞ്ഞു.

അച്ഛന്റെ രണ്ടാം ഭാര്യ സോണി റസ്ദൻ തന്നോട് പറഞ്ഞ മറക്കാനാകാത്ത വാക്കുകളെക്കുറിച്ച് മുമ്പ് പൂജ ഭട്ട് സംസാരിച്ചിട്ടുണ്ട്. ഒരു യാത്രയ്ക്കിടെ സോണി റസ്ദൻ പറഞ്ഞ വാക്കുകളാണ് പൂജ പങ്കുവെച്ചത്. മഹേഷ് ഭട്ടിന്റെ ആദ്യ വിവാഹ ബന്ധം തകർന്നതിൽ തനിക്ക് കുറ്റബോധം തോന്നുന്നുണ്ടെന്ന് സോണി പറഞ്ഞു. നിങ്ങൾ എന്തിന് പശ്ചാത്തപിക്കണം, നിങ്ങൾ ഒരു വിവാഹബന്ധവും ഇല്ലാതാക്കിയിട്ടില്ല.

Pooja Bhatt, Alia Bhatt

അച്ഛന്റെയും അമ്മയുടെ കുടുംബജീവിതം നേരത്തെ പരാജയപ്പെട്ടതാണെന്ന് താൻ മറുപടി നൽകിയെന്നും പൂജ ഭട്ട് വ്യക്തമാക്കി. പൂജ ഭട്ടിന് പുറമെ രാഹുൽ ഭട്ട് എന്ന മകനും മഹേഷ് ഭട്ടിനും കിരൺ ഭട്ടിനുമുണ്ട്. ഇദ്ദേഹം ഫിറ്റ്നെസ് ട്രെയ്നർ ആണ്. മനീഷ് മഖിജ എന്ന റെസ്റ്റോറന്റ് ഉടമയെയാണ് പൂജ ഭട്ട് വിവാഹം ചെയ്തത്. 11 വർഷം ഒരുമിച്ച് ജീവിച്ച ഇരുവരും വേർപിരിഞ്ഞു.

ഒരുമിച്ച് പോകാൻ പറ്റില്ലെന്ന് മനസ്സിലായപ്പോഴാണ് പിരിഞ്ഞത്, സന്തോഷം നടിച്ച് ജീവിക്കാൻ താൽപര്യമില്ലായിരുന്നെന്നും വേർപിരിയലിനെക്കുറിച്ച് പൂജ ഭട്ട് പറഞ്ഞിട്ടുണ്ട്. അടുത്തിടെ ബി​ഗ് ബോസ് ഒടിടിയിൽ മത്സരാർത്ഥിയായെത്തിയ പൂജ ഭട്ട് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പല തുറന്ന് പറച്ചിലുകളും നടത്തി. അച്ഛനുമായുള്ള ആത്മബന്ധം, ജീവിതത്തിലെ ഒറ്റപ്പെടൽ തുടങ്ങിയവയെക്കുറിച്ചെല്ലാം പൂജ ഭട്ട് സംസാരിച്ചു.

മഹേഷ് ഭട്ടും പൂജ ഭട്ടും തമ്മിലുള്ള ബന്ധം പലപ്പോഴും തെറ്റായി വ്യാഖാനിക്കപ്പെട്ടിട്ടുണ്ട്. ഇവർക്കും രണ്ട് പേർക്കും പിറന്ന മകളാണ് ആലിയ ഭട്ട് എന്ന് വരെ ആക്ഷേപങ്ങൾ വന്നു. ഗോസിപ്പുകളൊന്നും വക വെക്കാതെ ആലിയ ഭട്ട് കരിയറിൽ മുന്നേറി. ഇന്ന് ബോളിവുഡിൽ ഏറ്റവും താരമൂല്യമുള്ള നായികമാരിൽ ഒരാളാണ് ആലിയ ഭട്ട്. കഴിഞ്ഞ വർഷമാണ് ആലിയ വിവാഹിതയായത്. രാഹ എന്ന മകളും നടിക്ക് പിറന്നു,

More from Filmibeat

Read more about: pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X