For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടുത്ത മദ്യപാനിയായിരുന്നു, ഇപ്പോള്‍ നിര്‍ത്തി, ബിഗ് ബി വിമര്‍ശനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പൂജ, കാണൂ!

  |

  ലോകമനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു കാശ്മീരില്‍ നടന്നത്. എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതികരണം രേഖപ്പെടുത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു. സെലിബ്രിറ്റികളും വിഷയത്തെക്കുറിച്ചുള്ള പ്രതികരണം രേഖപ്പെടുത്തിയിരുന്നു. നിരവധി പേരാണ് ഈ വിഷയത്തെ ഏറ്റെടുത്തത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

  സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

  ഇന്ത്യന്‍ സിനമയുടെ തന്നെ അഭിമാനമായി മാറിയ താരമാണ് അമിതാഭ് ബച്ചന്‍. അദ്ദേഹത്തെ മാറ്റി നിര്‍ത്തിയുള്ള സിനിമയെക്കുറിച്ച് ബോളിവുഡിന് ചിന്തിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നാണ് മകനായ അഭിഷേക് ബച്ചന്‍ സിനിമയിലേക്കെത്തിയത്. താരകുടുംബത്തിലേക്ക് മരമുകളായെത്തിയത് ഐശ്വര്യ റായിയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം കൂടിയാണ് ബിഗ് ബി. കുടുംബത്തിലെ സന്തോഷങ്ങളും പുതിയ ചിത്രവുമൊക്കെ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെക്കാറുണ്ട്. സമൂഹത്തിലെ പ്രധാന സംഭവങ്ങളില്‍ അദ്ദേഹം തന്റെ പ്രതികരണം രേഖപ്പെടുത്താറുണ്ട്.

  അമ്മയെ കൂട്ടിക്കൊണ്ട് പോകാനെത്തിയ പയ്യനെ ജീവിത പങ്കാളിയാക്കി, ഇന്ദ്രജിത്തിനെക്കുറിച്ച് പൂര്‍ണ്ണിമ!

  ബിഗ് ബിയുടെ മൗനം

  ബിഗ് ബിയുടെ മൗനം

  കത്വ സംഭവുമായി ബന്ധപ്പെട്ട് പ്രതികരണം രേഖപ്പെടുത്തി നിരവധി സെലിബ്രിറ്റികള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പലരും തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തിയത്. എന്നാല്‍ ചില താരങ്ങള്‍ ഇതേക്കുറിച്ച് മൗനം പാലിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴും ആ മൗനം തുടരുകയായിരുന്നു.

  പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍

  പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍

  കത്വ വിഷയത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ല. ഈ വിഷയം അധികം ചര്‍ച്ച ചെയ്യാതിരിക്കുന്നതിനോടാണ് താല്‍പര്യം. അത് ചര്‍ച്ച ചെയ്യുന്നത് വല്ലാത്തൊരു കാര്യമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങള്‍ അദ്ദേഹത്തിന്‍രെ നിലപാട് അതേ പോലെ പുറംലോകത്തെ അറിയിച്ചിരുന്നു.

  വിമര്‍ശനവുമായി പൂജാബട്ട്

  വിമര്‍ശനവുമായി പൂജാബട്ട്

  മുതിര്‍ന്ന താരങ്ങളിലൊരാളായ ബിഗ് ബിയുടെ മൗനം തന്നെ വല്ലാതെ നിരാശപ്പെടുത്തി. സിനിമയില്‍ ചെയ്യുന്നതിന്റെ പകുതി കാര്യങ്ങളെങ്കിലും അദ്ദേഹം യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് പോകുന്നു. സൂപ്പര്‍ഹിറ്റ് ചിത്രമായ പിങ്കിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൂജ ഇപ്രകാരം കുറിച്ചത്. ട്വിറ്ററിലൂടെയായിരുന്നു താരം പ്രതികരിച്ചത്.

  വിമര്‍ശിച്ചത് ഇഷ്ടമായില്ല

  വിമര്‍ശിച്ചത് ഇഷ്ടമായില്ല

  അമിതാഭ് ബച്ചന്റെ നിലപാടിനെക്കുറിച്ച് പൂജാ ഭട്ട് പരസ്യമായി വിമര്‍ശിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. വിഷയത്തില്‍ അഭിപ്രായം പറഞ്ഞ പൂജാഭട്ടിനെ കൊന്ന് കൊല വിളിക്കുകയായിരുന്നു ബച്ചന്‍ ആരാധകര്‍. താരത്തിന്‍രെ ഭൂതകാല അനുഭവത്തെക്കുറിച്ച് സൂചിപ്പിച്ചാണ് പലരും വിമര്‍ശിച്ചത്.

  പ്രശസ്തിക്ക് വേണ്ടി ചെയ്തത്

  പ്രശസ്തിക്ക് വേണ്ടി ചെയ്തത്

  പ്രശസ്തിക്ക് വേണ്ടിയാണ് പൂജാഭട്ട് അമിതാഭ് ബച്ചനെ വിമര്‍ശിച്ചതെന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. മദ്യപാനിയായ പൂജ പബ്ലിസിറ്റിക്ക് വേണ്ടി ബിഗ് ബിയെപ്പോലൊരാളെ ഇരയാക്കുകയായിരുന്നുവെന്നായിരുന്നു ആരാധകന്റെ കണ്ടെത്തല്‍. ഈ ട്വീറ്റ് കണ്ടതിന് ശേഷം വീണ്ടും പൂജാഭട്ട് പ്രതികരിച്ചിട്ടുണ്ട്.

  മദ്യപാനിയായിരുന്നു

  മദ്യപാനിയായിരുന്നു

  ജീവിതത്തില്‍ ഏറെ തകര്‍ന്നുപോയ സമയത്ത് താന്‍ മദ്യത്തില്‍ അഭയം പ്രാപിച്ചിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് താന്‍ മദ്യപാനം നിര്‍ത്തിയിരുന്നു. മദ്യപാനം അത്ര നല്ല കാര്യങ്ങളായിരുന്നില്ല തനിക്ക് സമ്മാനിച്ചത്. പൂര്‍വ്വാധികം ശക്തിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കില്‍ ആ ശീലം ഒഴിവാക്കിയേ തീരൂവെന്ന് അറിയാമായിരുന്നു. അങ്ങനെയാണ് താന്‍ അത് നിര്‍ത്തിയതെന്ന് അന്ന് താരം തുറന്നുപറഞ്ഞിരുന്നു.

  English summary
  Pooja Bhatt was trolled and called an alcoholic on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X