മദ്യം ജീവിതം തകര്‍ത്തു, താന്‍ അതില്‍ നിന്നും തിരിച്ചു വന്നെന്ന് പ്രമുഖ നടിയുടെ വെളിപ്പെടുത്തല്‍
സിനിമാ നടിമാരില്‍ പലരും മദ്യാസക്തിയ്ക്ക് അടിമപ്പെടുന്ന കാര്യം അടുത്തിടെ വ്യാപകമായി പുറത്ത് വന്നിരുന്നു. തെന്നിന്ത്യന്‍ നടിയും കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍ ആണ് അടുത്തിടെ വലിയ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രുതിയ്ക്ക് പിന്നാലെ ബോളിവുഡില്‍ നിന്നും നടി പൂജ ഭട്ട് ആണ് മദ്യാസ്‌കതിയില്‍ നിന്നും മോചിതയായ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

'ലഹരിയില്ലാത്ത രണ്ട് വര്‍ഷവും പത്ത് മാസവും. ഇപ്പോഴാണ് കഴിഞ്ഞ കാലത്തിന്റെ പ്രതിഫലനം ഉണ്ടായിരിക്കുന്നത്. നിങ്ങളില്‍ ആരെങ്കിലും ഇതുപോലെ പൈശാചികമായ മദ്യാസ്‌കതിയില്‍ കുടുങ്ങി പോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് അല്ലെന്ന് ആദ്യം തിരിച്ചറിയുക. എനിക്ക് അത് സാധിച്ചെങ്കില്‍ നിങ്ങള്‍ക്കും കഴിയും. ഇനി നിങ്ങള്‍ അവിടെയും വീണ് പോവുകയാണെങ്കില്‍ നിങ്ങള്‍ തന്നെ ഉയര്‍ത്തെഴുന്നേല്‍ക്കണം. അതിന്റെ പ്രതിഫലം വ്യത്യസ്ത രീതിയിലായിരിക്കും നിങ്ങളിലേക്ക് എത്തുക'. എന്നുമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ നടി പറയുന്നത്.
മദ്യത്തെ ചവിട്ടി പുറത്താക്കിയതോടെ പൂജ ഇപ്പോള്‍ സിനിമാ തിരക്കിലാണ്. 'സടക്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടിയിപ്പോള്‍. 1991 ല്‍ റിലീസിനെത്തിയ ചിത്രമാണ് സടക്. പൂജയുടെ പിതാവ് മഹേഷ് ഭട്ട് ആണ് സംവിധാനം ചെയ്യുന്നത്. സഞജയ് ദത്ത്, ആലിയ ഭട്ട്, ആദിത്യ റോയി കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.


Click it and Unblock the Notifications











