കടുത്ത മദ്യപാന ശീലത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പൂജ, ഇതൊരു കുമ്പസാരമോ കുറ്റസമ്മതമോ അല്ല!
മദ്യം ആരോഗ്യത്തിന് ഹാനീകരം എന്ന് കണ്ടാലും കുടിക്കാതിരിക്കാന്‍ ചിലര്‍ക്ക് കഴിയില്ല. മദ്യപാനം ഒരു ദുശീലമാണ് എന്നറിഞ്ഞുകൊണ്ട് തന്നെയാണ് എല്ലാവരും മദ്യത്തിന് അടിപ്പെടുന്നത്. മദ്യത്തിന്റെ ലഹരി ആസ്വദിച്ച് കഴിഞ്ഞാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല.
എന്നാല്‍ ശ്രമിച്ചാല്‍ സാധിക്കാതെയല്ല എന്ന് പറഞ്ഞുകൊണ്ട് വരികയാണ് ബോളിവുഡ് സംവിധായിക പൂജ ഭട്ട്. കടുത്ത മദ്യപാന ശീലത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ട അനുഭവം പങ്കുവയ്ക്കുകയാണ് പൂജ.

എഴുതുന്നു
കടുത്ത മദ്യപാന ശീലമുള്ള ആളായിരുന്നു സംവിധായിക പൂജ ഭട്ട്. എന്നാല്‍ അതില്‍ നിന്ന് ഇപ്പോള്‍ മുക്തി നേടി. താന്‍ മാദ്യത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് ഒരു പുസ്തകം എഴുതുകയാണ് ഇപ്പോള്‍ പൂജ.

ആത്മകഥയല്ല
എന്നാല്‍ ഈ പുസ്തകം തന്റെ ആത്മകഥയല്ല എന്ന് പൂജ വ്യക്തമാക്കുന്നു. 45 ആം വയസ്സില്‍ ആത്മകഥ എഴുതാനുള്ള അനുഭവങ്ങളും പക്വതയും എനിക്ക് എത്തിയിട്ടില്ല എന്നാണ് സംവിധായിക പറഞ്ഞത്.

രക്ഷപ്പെടുത്താന്‍
മദ്യപാനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റുള്ളവരെ സഹായിക്കുകയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ പൂജ ലക്ഷ്യം വയ്ക്കുന്നത്. മദ്യപാനികളുടെ പ്രയാസങ്ങലെ കുറിച്ചും മറ്റും തന്റെ അനുഭവങ്ങളിലൂടെ പൂജ എഴുതും. പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഇതിലൂടെ അവര്‍ക്ക് കഴിയും എന്നാണ് സംവിധായികയുടെ വിശ്വാസം.

ഞാന്‍ മദ്യപിയ്ക്കുന്നില്ല
കഴിഞ്ഞ പത്ത് മാസമായി മദ്യം ഞാന്‍ കൈ കൊണ്ട് തൊട്ടിട്ടില്ല എന്ന് പൂജ പറയുന്നു. അതത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ അത്രയും കടുപ്പവും ആയിരുന്നില്ല എന്നാണ് പൂജ പറഞ്ഞത്.


Click it and Unblock the Notifications











