For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് കോടി വേണമെന്നാണ് നടിയുടെ ആവശ്യം; ഒടുവില്‍ പൂജ ഹെഡ്‌ഹെ സിനിമകളൊന്നുമില്ലാത്ത അവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

  |

  തെലുങ്കിലും ഹിന്ദിയിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയും മോഡലുമാണ് പൂജ ഹെഡ്‌ഡെ. പൂജയെ സംബന്ധിച്ചുള്ള നിരവധി വാര്‍ത്തകള്‍ വരുന്നത് കൊണ്ടും നിരന്തരം താരപദവിയില്‍ നില്‍ക്കുന്നതുമൊക്കെ ശ്രദ്ധേയമാണ്. എന്നാല്‍ ഇപ്പോള്‍ പൂജയുടെ കൈയ്യില്‍ കാര്യമായ പ്രൊജക്ടുകള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ ഉയര്‍ന്ന താരമൂല്യമുള്ള നടിമാര്‍ക്ക് സ്വന്തം കുടുംബത്തിന്റെ കാര്യങ്ങള്‍ പോലും നോക്കി നടത്താന്‍ സമയമില്ല. എന്നാല്‍ ഇവിടെ പൂജയുടെ കാര്യം വേറിട്ട് നില്‍ക്കുകയാണ്.

  ഒള്ളത് പറയണോ, അതോ കള്ളം പറയണോ? ബ്രോ ഡാഡി കണ്ടതിനെ കുറിച്ച് സീരിയല്‍ നടി അശ്വതി പറയുന്നു

  രാധേ ശ്യാം എന്ന സിനിമയാണ് പൂജയുടെ വരാനിരിക്കുന്ന അടുത്ത റിലീസ്. ജനുവരി 14 ന് ഇത് സ്‌ക്രീനുകളില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണ വൈറസ് മഹാമാരിയുടെ മൂന്നാം തരംഗം കാരണം ഇത് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ പുതിയ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പൂജയുടെ മറ്റൊരു ചിത്രമായ ആചാര്യ ഏപ്രില്‍ 1 ന് റിലീസ് ചെയ്യും. അവളുടെ തമിഴ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 14 ന് റിലീസ് ചെയ്യും. ഈ ചിത്രങ്ങള്‍ കൂടാതെ, ഹിന്ദിയിലും നായികയായി അഭിനയിക്കുന്ന സര്‍ക്കസ് എന്ന ചിത്രവും റിലീസിനായി ഒരുങ്ങുകയാണ്. അങ്ങനെ നാലോളം ചിത്രങ്ങളാണ് പൂജ ഹെഡ്‌ഹെയുടേതായി വരാനിരിക്കുന്നത്. ഈ ചിത്രങ്ങളിലെല്ലാം പൂജ തന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

  റംസാൻ വീട്ടിലുള്ള പയ്യനെ പോലെയാണ്; തന്റെ പേരില്‍ പ്രചരിച്ച ഗോസിപ്പുകളെ കുറിച്ച് ബിഗ് ബോസ് താരം റിതു മന്ത്ര

   pooja-hegde

  ആ സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നല്ലാതെ പൂജയ്ക്ക് മറ്റൊരു പ്രോജ്കടും നിലവില്‍ ചെയ്യാനില്ല എന്നാണ് മറ്റ് റിപ്പോര്‍ട്ടുകള്‍. നടിയുടെ അടുത്ത സിനിമ ഒരു പക്ഷേ എസ്എസ്എംബി 28 (SSMB 28) ആയിരിക്കും. എന്നാല്‍ ഇത് പുറത്തിറങ്ങാന്‍ സമയമെടുത്തേക്കും. ഇതിനിടയില്‍ നടിയ്ക്ക് ഒത്തിരി അവധിക്കാലം ആഘോഷിക്കാന്‍ സാധിക്കും. മാത്രമല്ല പൂജയുടെ പുതിയ വീട്ടിലേക്കുള്ള പ്രവേശനത്തിന്റെ മുന്നൊരുക്കമാണ് ഇപ്പോള്‍ നടക്കുന്നതും.

  അഡ്വാൻസ് തുക കിട്ടിയില്ലെങ്കിൽ സുകുമാരന്‍ അസ്വസ്ഥനാവും; അത്ര മാര്‍ക്കറ്റ് ഉള്ള നടനാണെന്ന് പുരുഷൻ കടലുണ്ടി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതിനിടെ പൂജ വന്‍ പ്രതിഫലം വാങ്ങുന്നതായിട്ടും റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നുണ്ട്. അഭിനയിക്കുന്ന ഓരോ ചിത്രത്തിനും 3 കോടി വരെ പ്രതിഫലം വാങ്ങിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടായിരിക്കും നിര്‍മാതാക്കള്‍ പൂജയെ അടുത്ത സിനിമയുമായി സമീപിക്കാത്തത് എന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകള്‍ റിലീസിനെത്തിയതിന് ശേഷമേ ബാക്കി പറയാന്‍ സാധിക്കുകയുള്ളു. ആ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് പ്രകടനങ്ങളെ അടിസ്ഥാനമാക്കി പൂജയ്ക്ക് വലിയ ഓഫറുകള്‍ ലഭിച്ചേക്കാം. രാധേ ശ്യാം, ആചാര്യ എന്നീ സിനിമകള്‍ ബോക്‌സോഫീസില്‍ വന്‍ വിജയം നേടുകയാണെങ്കില്‍ പൂജയെ തേടി നിരവധി അവസരങ്ങള്‍ വന്നേക്കും. അതുവരെ ആരാധകരും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

  Read more about: pooja hegde
  English summary
  Pooja Hedge Hiked Remuneration To Three Crores, Now Producers Started Rejecting Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X