പൂജ ഹെ​ഗ്ഡെയുമായി സൽമാൻ ഖാൻ പ്രണയത്തിൽ? ബോഡിഗാർഡുമായി നടൻ വേർപിരിഞ്ഞോ എന്ന് ട്രോളുകൾ

ബോളിവുഡിൽ വൻ ആരാധകവൃന്ദം ഉള്ള സൂപ്പർ സ്റ്റാർ ആണ് സൽമാൻ ഖാൻ. ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയ കാലഘട്ടത്തിലൂടെ കടന്ന് പോവുമ്പോഴും സൽമാൻ ഖാനുളള ആരാധകരുടെ എണ്ണത്തിൽ കുറവാെന്നുമില്ല. ഇന്നും ബോളിവുഡിൽ വിലപിടിപ്പുള്ള താരം തന്നെയാണ് സൽമാൻ. 75 കോടിയോളമാണ് ഒരു സിനിമയ്ക്ക് സൽമാൻ ഖാൻ കൈപറ്റുന്ന പ്രതിഫലം.

സിനിമകൾക്ക് പുറമെ ബി​ഗ് ബോസ് ഹിന്ദി റിയാലിറ്റി ഷോയുടെ അവതാരകനും ആണ് സൽമാൻ. 43 കോടി രൂപയാണ് ബി​ഗ് ബോസിന്റെ ഒരു എപ്പിസോഡിന് സൽമാൻ‌ ഖാന് ലഭിക്കുന്ന പ്രതിഫലം. അതായത് ഒരു ബി​ഗ് ബോസ് സീസൺ കഴിയുമ്പോഴേക്കും സൽമാൻ ഖാന് ലഭിക്കുന്ന പ്രതിഫലം 1000 കോടി കവിയും.

ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ നീളുന്നതാണ് സൽമാൻ ഖാന്റെ കാമുകിമാരുടെ നിര

സമ്പത്തിൽ മുൻപന്തിയിൽ‌ നിൽ‌ക്കുന്ന സൽമാൻ സിനിമകൾ നിർമ്മിക്കുന്നുണ്ട്. നിരവധി ചാരിറ്റി പ്രവൃത്തികളും ചെയ്യുന്നു. ബാച്ചിലർ ആയ സൽമാൻ ഖാൻ ഇത്രയും പണം എന്ത് ചെയ്യാനാണെന്നാണ് ആരാധകർ ചോദിക്കുന്നത്. 56 കാരനായ ‌ സൽമാൻ ഖാൻ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

നിരവധി നടിമാരുമായി സൽമാൻ പ്രണയത്തിൽ ആയിരുന്നെങ്കിലും ഇതൊക്കെയും പിന്നീട് വേർപിരിഞ്ഞു. ഐശ്വര്യ റായ് മുതൽ കത്രീന കൈഫ് വരെ നീളുന്നതാണ് സൽമാൻ ഖാന്റെ കാമുകിമാരുടെ നിര. ഇതിൽ കത്രീന കൈഫ് ഒഴിച്ച് മറ്റുള്ളവരുമായുള്ള സൽമാന്റെ വേർപിരിയൽ പ്രശ്ന കലുഷിതമായിരുന്നു.

 ഇതിന് ശേഷം ഐശ്വര്യ റായ് ആണ് സൽമാനെതിരെ വന്നത്

സൽമാൻ ഖാനിൽ നിന്നും നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് സൊമി അലി ഖാൻ, ഐശ്വര്യ റായ് എന്നിവർ മുമ്പ് തുറന്ന് സംസാരിച്ചിട്ടുണ്ട്. സൽമാൻ തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നു എന്ന് സൊമി അലി ഖാൻ തുറന്നടിച്ചു. ഇപ്പോഴും ഇത്തരം ആരോപണങ്ങൾ സൽമാന് നേരെ സൊമി ഉന്നയിക്കുന്നുണ്ട്. ഇതിന് ശേഷം ഐശ്വര്യ റായ് ആണ് സൽമാനെതിരെ വന്നത്.

ആരും അന്ന് സൽമാനെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല

സൽമാൻ ഖാൻ മൂലം തനിക്കുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് ഐശ്വര്യ തുറന്നടിച്ചു. സൽമാൻ ഐശ്വര്യയെ മർദ്ദിച്ചിരുന്നെന്നും അന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. സിനിമാ രം​ഗത്ത് പക്ഷെ ആരും അന്ന് സൽമാനെതിരെ സംസാരിക്കാൻ ധൈര്യപ്പെട്ടിരുന്നില്ല. അത്ര മാത്രം സ്വാധീനം അന്ന് മുതലേ സൽമാൻ ബോളിവുഡിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ സൽമാന്റെ പേരിൽ പുതിയൊരു ​ഗോസിപ്പ് ആണ് പരക്കുന്നത്.

ചിലർ രണ്ട് പേരും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ച് ട്രോളി

നടി പൂജ ​ഹെ​ഗ്ഡെയുമായി സൽമാൻ പ്രണയത്തിലാണ് എന്നാണ് ​ഗോസിപ്പുകൾ. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും നിരവധി ട്രോളുകളാണ് ഇതിന്റെ പേരിൽ വരുന്നത്. ഈ ​ഗോസിപ്പ് വിശ്വാസകരമല്ലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം ഉണ്ടെങ്കിലും ട്രോളുകൾക്ക് കുറവൊന്നും ഇല്ല. ചിലർ രണ്ട് പേരും തമ്മിലുള്ള പ്രായ വ്യത്യാസം ചൂണ്ടിക്കാണിച്ച് ട്രോളി.

ഇതിനിടെയാണ് ​ഗോസിപ്പ് പരന്നിരിക്കുന്നത്

ചിലരാവട്ടെ പൂജ ഹെ​ഗ്ഡയുടെ ഭാവി ഓർത്ത് പരിതപിച്ചു. ഒരു ട്വിറ്റർ യൂസർ സൽമാൻ ഖാന്റെ ബോഡി ​ഗാർഡ് ഷേരയെയും ഇതിലേക്ക് വലിച്ചിഴച്ചു. സൽമാൻ ഈ ബോഡി ​ഗാർഡുമായി വേർപിരിഞ്ഞോ എന്നായിരുന്നു ഈ യൂസറുടെ തമാശയോടെയുള്ള ചോദ്യം. സൽമാനോടൊപ്പം കിസി കാ ഭായ് കിസി കാ ജാൻ എന്ന സിനിമയിൽ പൂജ ​ഹെ​ഗ്ഡെ അഭിനയിക്കുന്നുണ്ട്.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X