നീന്തല്‍ക്കുളത്തിലെ ഗ്ലാമര്‍ ചിത്രം പങ്കുവെച്ച് പൂജ ഹെഗ്‌ഡെ! വെെറലായി ചിത്രം! കാണൂ
തെന്നിന്ത്യയില്‍ സൂപ്പര്‍ താര ചിത്രങ്ങളിലൂടെ മുന്‍നിര നായികയായി ഉയര്‍ന്ന നടിയാണ് പൂജ ഹെഗ്‌ഡെ. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും കൂടുതലായി ചെയ്താണ് നടി സിനിമാ രംഗത്ത് തിളങ്ങിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം മഹര്‍ഷിയില്‍ നായികയായിരുന്നത് പൂജ ഹെഗ്‌ഡെ ആയിരുന്നു.
സിനിമ ബ്ലോക്ക് ബസ്റ്ററായതോടെ നടിയുടെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെ പൂജ ഹെഗ്‌ഡെ പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നീന്തല്‍ക്കുളത്തില്‍ അവധിദിനം ആഘോഷിക്കുന്ന നടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്.

വരാനിരിക്കുന്ന ഷൂട്ടിംഗ് നാളുകള്‍ക്കുളള മുന്നൊരുക്കമാണ് അവധി. കൊടുങ്കാറ്റിന് മുന്‍പുളള ശാന്തത എന്നാണ് നടി തന്റെ ചിത്രത്തിന് താഴെയായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളുമാണ് പൂജ ഹെഗ്‌ഡെയുടെ പുതിയ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
മഹര്‍ഷിയുടെ വലിയ വിജയത്തിന് ശേഷം അക്ഷയ്കുമാറിനൊപ്പമുളള ഹൗസ്ഫുള്‍ 4 ലാണ് നടി അഭിനയിക്കുന്നത്. ഫര്‍ഹദ് സാംജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. അടുത്ത വര്‍ഷം ദീപാവലിക്കാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications