അമിതാഭ് ബച്ചന്‍ എന്നെ കൈയ്യിലെടുത്തു, വെറുമൊരു പ്രൊപ്പര്‍ട്ടിയാണെന്നേ പുള്ളി എന്നെ കരുതിയുള്ളുവെന്ന് നടി പൂനം
ബോളിവുഡില്‍ ഇന്നും നായകനായി തന്നെ നിറഞ്ഞ് നില്‍ക്കുയാണ് അമിതാഭ് ബച്ചന്‍. ഒത്തിരി വര്‍ഷങ്ങളായി അഭിനയ ജീവിതത്തില്‍ സജീവമായിരുന്ന അമിതാഭിനൊപ്പം അഭിനയിക്കണമെന്ന് അക്കാലത്തെ പല നടിമാരും കൊതിച്ചിരുന്നു. എന്നാല്‍ ആദ്യമായി അഭിനയിക്കുന്ന സീന്‍ തന്നെ ബച്ചനൊപ്പമായിരുന്നതിന്റെ പേടിയെ കുറിച്ച് പറയുകയാണ് മുതിര്‍ന്ന നടി പൂനം ധില്ലന്‍.
അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൂനം. കൗമാരപ്രായത്തിലാണ് പൂനം സിനിമയില്‍ അഭിനയിക്കാനെത്തുന്നത്. ആദ്യമായി സിനിമാ സെറ്റിലെത്തിയ തന്റെ അനുഭവങ്ങള്‍ ഓര്‍മ്മിച്ചപ്പോഴാണ് അമിതാഭിനൊപ്പം അഭിനയിച്ചതിനെ കുറിച്ചും നടി പറഞ്ഞത്. അന്ന് താന്‍ ആദ്യമായി അഭിനയിക്കുകയാണെന്ന് സംവിധായകന്‍ യാഷ് ചോപ്ര ഒഴികെ മറ്റാര്‍ക്കും അറിയില്ലായിരുന്നു എന്നും പൂനം കൂട്ടിച്ചേര്‍ക്കുന്നു.

അമിതാഭ് ബച്ചന്‍, സഞ്ജീവ് കുമാര്‍, ശശി കപൂര്‍, രാഖി, ഹേമമാലിനി തുടങ്ങി ബോളിവുഡിലെ പ്രമുഖരായ അഭിനേതാക്കള്‍ ഒന്നിച്ചഭിനയിച്ച ചിത്രമാണ് ത്രിശൂല്‍. ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതോടെയാണ് പൂനം ധില്ലന്‍ സിനിമയിലേക്കുള്ള അവരുടെ സ്വപ്ന അരങ്ങേറ്റം നടത്തിയത്.
ആ സമയത്ത് കൗമാരക്കാരിയായിരുന്ന പൂനം, ചിത്രത്തില്‍ സഞ്ജീവ് കുമാറിന്റെ മകളായിട്ടാണ് അഭിനയിച്ചത്. മാത്രമല്ല പൂനത്തിന്റെ ആദ്യ ഷോട്ട് നടന്‍ അമിതാഭ് ബച്ചനൊപ്പം ആയിരുന്നു. മറ്റാരും മനസിലാക്കാത്തത് കൊണ്ട് തിരിച്ചറിഞ്ഞില്ലെങ്കിലും താനാകെ പരിഭ്രമിച്ച് പോയിരുന്നുവെന്നാണ് പൂനം വെളിപ്പെടുത്തുന്നത്.
'എന്റെ കരിയറിലെ ആദ്യ ദിവസത്തെ ഷൂട്ടിംഗ് അമിതാഭ് ബച്ചനോടൊപ്പമായിരുന്നു. ആ സീനില്‍ അദ്ദേഹം എന്നെ കൈകളില്‍ എടുക്കുന്നൊരു സീന്‍ ഉണ്ടായിരുന്നു. ഇതെന്റെ ആദ്യ ദിവസമാണെന്നും ഇത്രയും വലിയ ഒരു താരത്തിനൊപ്പമാണ് ഞാന്‍ ഷൂട്ട് ചെയ്യുന്നതെന്നും ആരും മനസ്സിലാക്കിയില്ല, അത്രയും സുന്ദരനായ ഒരു മനുഷ്യന്‍ എന്നെ കൈകളില്‍ എടുക്കുകയായിരുന്നു.

അങ്ങനെ അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന്റെ കൈകളില്‍ എന്നെ എടുത്ത് പിടിച്ച് ഷൂട്ട് ചെയ്യുകയായിരുന്നു. മാത്രമല്ല അദ്ദേഹം ഒരു പ്രോപ്പര്‍ട്ടി പോലെയാണ് എന്നെ കണ്ടതും എന്നോട് പെരുമാറിയതെന്നും. ഒടുവില്‍ ആ രംഗം അവസാനിച്ചതിന് ശേഷം ബച്ചന്‍ എന്നെ താഴെയിറക്കി,
എന്റെ കരിയറിലെ ആദ്യ ഷോട്ടാണിതെന്ന് യാഷ് ജിക്ക് മാത്രമേ മനസ്സിലായുള്ളൂ. അദ്ദേഹം എന്റെ അടുത്ത് വന്ന് 'ഓള്‍ ദി ബെസ്റ്റ്' എന്ന് പറഞ്ഞതായും പൂനം കൂട്ടിച്ചേര്‍ത്തു.
ഈ സിനിമയുടെ ചിത്രീകരണം നടന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. അന്ന് ചിത്രീകരണം ഡല്‍ഹിയില്‍ വച്ചാണ് നടന്നത്. താരങ്ങള്‍ കൂടി ഉള്ളതിനാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ നൂറുകണക്കിന് ആരാധകര്‍ തെരുവില്‍ തടിച്ചു കൂടും. അതിലൊരാള്‍ അമിതാഭിന്റെ കൈകളില്‍ ഇരുന്നപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചിരുന്നുവെന്നും പൂനം ഓര്‍മ്മിക്കുന്നു.
1978 ല്‍ പുറത്തിറങ്ങിയ തൃശൂലിന് ശേഷം നിരവധി ചിത്രങ്ങളില്‍ പൂനം അഭിനയിച്ചിരുന്നു. വിവാഹത്തോട് കൂടിയാണ് നടി അഭിനയത്തില്‍ നിന്നും വിട്ട് നിന്നത്. ശേഷം ഒന്ന് രണ്ട് സിനിമകളില്‍ അതിഥി വേഷത്തിലും അല്ലാതെയുമായി അഭിനയിച്ചു. 2022 ല്‍ പുറത്തിറങ്ങിയ പ്ലാന്‍ എ പ്ലാന്‍ ബി ആണ് പൂനം ധില്ലന്റെ അവസാന ചിത്രം. സിനിമയ്കക്ക് പുറമേ ടെലിവിഷന്‍ പരിപാടികൡും നടി സജീവ സാന്നിധ്യമാണ്.


Click it and Unblock the Notifications











