പൂനം പാണ്ഡെയും ഭര്‍ത്താവും വീണ്ടും ഒരുമിച്ചു, പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചെന്ന് താരദമ്പതികള്‍

By Midhun Raj

ബോളിവുഡ് താരവും മോഡലുമായ പൂനം പാണ്ഡെയുടെ വിവാഹം നടന്നത് അടുത്തിടെയായിരുന്നു. അടുത്ത സുഹൃത്തും സംവിധായകനുമായ സാം ബോംബൈയാണ് നടിയെ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം തന്നെ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു പൂനവും സാമും വിവാഹം കഴിച്ചത്. സെപ്റ്റംബര്‍ പത്തിനായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. പരമ്പരാഗതമായ ആചാര പ്രകാരം കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിരുന്നു താരവിവാഹം നടന്നത്. വിവാഹ ചിത്രങ്ങള്‍ പൂനം തന്നെയായിരുന്നു പുറത്ത് വിട്ടത്.

poonam pandey

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച പോലും പിന്നിടുംമുന്‍പ് ഭര്‍ത്താവിനെതിരെ ആരോപണങ്ങളുമായി നടി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഹണിമൂണ്‍ സമയത്തുളള നടിയുടെ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. ഗോവയിലെ ഹോട്ടലില്‍ വെച്ച് സാം തന്നെ മര്‍ദ്ദിച്ചെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടി രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് സാമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇപ്പോഴിതാ ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചതായി അറിയിച്ചിരിക്കുകയാണ് താരദമ്പതികള്‍. ഗോവയിലാണ് പൂനവും സാമും ഹണിമൂണിനായി പോയത്. തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും വീണ്ടും ഒരുമിച്ചെന്നും രണ്ട് പേരും ഇടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കാര്യങ്ങള്‍ പ്രതീക്ഷിച്ചതിന് വിപരീതമായാണ് സംഭവിച്ചത്. എന്നാല്‍ എല്ലാം പരിഹരിച്ചെന്ന് താരദമ്പതികള്‍ പറഞ്ഞു.

കുടുംബങ്ങള്‍ ഇടപെട്ടെങ്കിലും പ്രശ്‌നം ഞങ്ങള്‍ തന്നെയാണ് പരിഹരിച്ചതെന്നും പൂനം പാണ്ഡെ പറഞ്ഞു. ഞങ്ങള്‍ രണ്ട് പേരും ഭ്രാന്തമായി സ്‌നേഹിക്കുന്നു. ഏത് ബന്ധത്തിലാണ് പ്രശ്‌നങ്ങളില്ലാത്തതെന്നും നടി ചോദിച്ചു. ഗോവയില്‍ നിന്നും ഉടനെ മുംബൈയിലേക്ക് തിരിച്ചെത്തുമെന്നും ഇരുവരും പറഞ്ഞു. ബിഗ് ബോസ് 14ല്‍ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ അതിലേക്ക് ഇല്ലെന്നും താന്‍ ബിഗ് ബോസിലേക്ക് വരാന്‍ മാത്രം വലുതല്ലെന്നുമായിരുന്നു നടിയുടെ മറുപടി.

അഭിനയത്തിന് പുറമെ മോഡലിംഗ് രംഗത്തും തിളങ്ങിയ താരമാണ് പൂനം പാണ്ഡെ. നടിയുടെതായി വരാറുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നിമിഷനേരങ്ങള്‍ക്കുളളിലാണ് വൈറലാകാറുളളത്. സമൂഹ മാധ്യമങ്ങളില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ചും പൂനം പാണ്ഡെ നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മാസമായിരുന്നു പൂനവും സാമും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് ഒരു ചിത്രം സാം തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.

Read more about: poonam pandey
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X