മോഡലും നടിയുമായ പൂനം പാണ്ഡെ വിവാഹിതയായി! പ്രിയതമനെ ചേര്‍ത്ത് നിര്‍ത്തിയുള്ള ചിത്രങ്ങളുമായി നടി
ലോക്ഡൗണും കൊറോണ പ്രതിസന്ധികളെയും മറികടന്ന് നിരവധി താരങ്ങളാണ് അടുത്തിടെ വിവാഹിതരാവുന്നത്. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നുമൊരു താരവിവാഹത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയും സുഹൃത്തും സംവിധായകനുമായ സാം ബോംബെയും തമ്മില്‍ വിവാഹിതരായി എന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസം ഇരുവരും വിവാഹിതരാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എങ്കിലും കൃത്യമായൊരു ദിവസം പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഇരുവരുടെയും വിവാഹ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. 'ഏഴ് ജന്മം നിങ്ങളോടൊപ്പം കഴിയുന്നതിനായി ഇവിടെ കാത്തിരിക്കുന്നു' എന്ന ക്യാപ്ഷനില്‍ പ്രിയതമനൊപ്പം വിവാഹവേഷത്തില്‍ നില്‍ക്കുന്ന ചിത്രമായിരുന്നു പൂനം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്.
വിവാഹവേദിയില്‍ നിന്നും ഇരുവരും പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോട താരദമ്പതിമാര്‍ക്ക് ആശംസകളുമായി ആരാധകരും എത്തി കൊണ്ടിരിക്കൂകയാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്നാണ് കമന്റുകളില്‍ നിറയെ. കൂടുതല്‍ വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ പൂനം തന്നെ പങ്കുവെക്കുമെന്നാണ് കരുതുന്നത്.

പരമ്പരാഗതമായ ആചാരപ്രകാരമാണ് ഇവരുടെ വിവാഹം നടന്നതെന്നാണ് അറിയുന്നത്. പുറത്ത് വിട്ട ചിത്രത്തില്‍ കടും നീലനറമുള്ള ലെഹങ്കയയിരുന്നു പൂനത്തിന്റെ വേഷം. കഴുത്തില്‍ നിറഞ്ഞ് നില്‍ക്കുന്ന തരത്തിലുള്ള ജോക്കര്‍ നെക്ലേസും മറ്റ് ആക്‌സസറീസുകളും ആയിരുന്നു പൂനത്തിന്റേത്. അതിനോട് സമാനമായൊരു ഷര്‍വാണിയായിരുന്നു സാമിന്റേത്. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടാണ് വിവാഹം നടന്നതെന്നാണ് അറിയുന്നത്.
കഴിഞ്ഞ മാസമായിരുന്നു പൂനവും സാമും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിച്ച് ഒരു ചിത്രം സാം തന്നെയായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. 'അവസാനം ഞങ്ങളത് ചെയ്തു' എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രത്തില്‍ ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ മോതിരമായിരുന്നു കാണിച്ചത്. പിന്നീട് വിവാഹത്തെ കുറിച്ച് സൂചനകളൊന്നും താരങ്ങള്‍ പറഞ്ഞിരുന്നില്ല.
Recommended Video
സിനിമ നടി എന്നതിലുപരി മോഡല്‍ രംഗത്ത് പ്രവര്‍ത്തിക്കുകയാണ് പൂനം. അങ്ങനെയാണ് ഇന്ത്യയിലൊട്ടൊകെ നടി അറിയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ സ്വന്തം നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഏറെ കാലമായി സാം ബോംബെയുമായി പ്രണയത്തിലായിരുന്നു പൂനം. ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ അടുത്തിടെ പൂനത്തിനും സാമിനുമെതിരെ കേസ് എടുത്തിരുന്നു. കൊറോണ വലിയ തോതിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കവേ ഇരുവരും മുംബൈ മറൈന്‍ ഡ്രൈവിലൂടെ കാറില്‍ സഞ്ചരിച്ചെന്ന് ആരോപിച്ചായിരുന്നു പോലീസ് കേസെടുത്തത്.


Click it and Unblock the Notifications











