ലോക് ഡൗണ്‍ ലംഘിച്ചു! നടി പൂനം പാണ്ഡെയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തെന്ന് പോലീസ്, ഇല്ലെന്ന് നടി

ലോക്ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എല്ലായിടത്തും ലോക് ഡൗണ്‍ കര്‍ശനമാവുന്ന സാഹചര്യത്തില്‍ പൂനം പാണ്ഡെയും സുഹൃത്തും മുംബൈ മറൈന്‍ ഡ്രൈവിലൂടെ കാറില്‍ കറങ്ങി നടക്കുകയായിരുന്നു എന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്.

പൂനത്തിന്റെ സുഹൃത്തും സംവിധായകനുമായ സാം അഹമ്മദാണ് കാറിലുണ്ടായിരുന്നത്. ഇരുവരും സഞ്ചരിച്ച ബിഎംഡബ്ല്യൂ കാറും പോലീസ് പിടിച്ചെടുത്തിരുന്നു. പുറത്തിറങ്ങാന്‍ പൂനത്തിന് കൃത്യമായ കാരണമൊന്നും ഉണ്ടായിരുന്നില്ലെന്നും അതിനാല്‍ ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായും പോലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ലെന്ന് പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.

poonam-pandey

ഇന്‍സ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെയാണ് തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് പുനം മറുപടി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു മൂവി മാരത്തോണ്‍ പോലെയായിരുന്നു. ഓരോന്ന് തീരുന്നതിന് അനുസരിച്ച് ഓരോന്ന് കണ്ട് ഞാന്‍ മൂന്നോളം സിനിമകള്‍ കണ്ടു. അതൊരു തമാശയായിരുന്നു. എന്നാല്‍ എന്നെ അറസ്റ്റ് ചെയ്തു എന്ന പേരില്‍ കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഫോണ്‍കോളുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഞാന്‍ വീട്ടിലാണ്. സുരക്ഷിതയായി ഇരിക്കുന്നു.

poonam-pandey

എന്നാല്‍ പൂനത്തിനും സുഹൃത്തിനുമെതിരെ ഐപിസി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയതെന്ന് സീനിയര്‍ പോലീസ് ഓഫീസര്‍ പറഞ്ഞിരുന്നു. കൊവിഡ് 19 ഭീതി പടര്‍ത്തി നില്‍ക്കുന്ന സമയത്ത് ലോക്ഡൗണ്‍ ലംഘിച്ചതിന് ദേശീയ ദുരന്ത നിയമം പ്രകാരമാണ് താരങ്ങള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

ഖത്തറിന്‍റെ അതൃപ്തിക്ക് കാരണം പ്രവാസികളില്‍ നിന്ന് പണം വാങ്ങിയത്: വിമാനം റദ്ദാക്കിയതില്‍ വിശദീകരണം

നേരത്തെ രാജ് കുന്ദ്രയ്ക്കും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കുമെതിരെ പൂനം പാണ്ഡെ ബോംബെ ഹൈ കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കരാര്‍ അവസാനിച്ചിട്ടും തന്റെ ആപ് അവര്‍ ഉപയോഗിച്ചു എന്ന് കാണിച്ചായിരുന്നു പരാതിയുമായി പൂനം അന്ന് രംഗത്ത് വന്നത്. ശേഷം വീണ്ടും നടി വിവാദത്തില്‍ കുടുങ്ങിയത് ഇപ്പോഴാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X