»   » കന്നഡയില്‍ പൂനം പാണ്ഡേയുടെ ഐറ്റം നമ്പര്‍

കന്നഡയില്‍ പൂനം പാണ്ഡേയുടെ ഐറ്റം നമ്പര്‍

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിലെ പരിപാടികള്‍ക്ക് ചെറിയൊരു വിരാമമിട്ട് ഗ്ലാമര്‍ താരം പൂനം പാണ്ഡേ തെന്നിന്ത്യയിലേയ്‌ക്കെത്തുകയാണ്. കന്നഡയിലാണ് പൂനം ആദ്യമായി തന്റെ ഭാഗ്യം പരീക്ഷിയ്ക്കുന്നത്. ലവ് ഈസ് പോയ്‌സണ്‍ എന്ന ചിത്രത്തില്‍ ഐറ്റം നമ്പര്‍ ചെയ്തുകൊണ്ടാണ് പൂനത്തിന്റെ തെന്നിന്ത്യന്‍ അരങ്ങേറ്റം.

പൂനത്തിന്റെ ഐറ്റം നമ്പര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ തീര്‍ച്ചയായും ഒരു ബിക്കിനി സീന്‍ പ്രതീക്ഷിയ്ക്കും. എന്നാല്‍ ഈ നമ്പറില്‍ പൂനം ബിക്കിനിയണിയുന്നില്ല. ഒരു നാടന്‍ പെണ്ണിന്റെ വേഷത്തിലാണ് പൂനത്തിന്റെ ആട്ടവും പാട്ടുമെല്ലാം. പക്ഷേ വേഷം നാടനാണെങ്കിലും അത് അണിയുന്നകാര്യത്തില്‍ പൂനം നന്നേ പിശുക്കു കാണിച്ചിട്ടുണ്ട്. മാത്രമല്ല ഐറ്റം നമ്പറില്‍ ബിക്കിനി അണിയാന്‍ കഴിയാത്തതില്‍ പൂനം ഖേദവും പ്രകടിപ്പിച്ചുകഴിഞ്ഞു.

സ്വന്തം സെക്‌സി ചിത്രങ്ങള്‍ ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം അപ്ലോഡ് ചെയ്ത്. നഗ്നതാപ്രദര്‍ശനം നടത്തുമെന്ന വീരവാദവുമായി വന്ന പൂനം പാണ്ഡേയുടെ ആദ്യ ചിത്രമായ നഷ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വമ്പന്‍ പ്രതീക്ഷകളുയര്‍ത്തിക്കൊണ്ടാണ് ചിത്രം റിലീസിനെത്തിയത്. പക്ഷേ ലൈംഗികതയുടെ അതിപ്രസരം മാത്രമാണ് ചിത്രമെന്നാണ് വിലയിരുത്തപ്പെട്ടത്.

എന്തായാലും കന്നഡ ഐറ്റം നമ്പറിലൂടെ തെന്നിന്ത്യയില്‍ പിടിച്ചുനില്‍ക്കാന്‍ പൂനത്തിന് സാധിയ്ക്കുമെന്ന് കരുതാം.

English summary
Poonam Pandey will soon start shooting for an item song for Kannada film 'Love Is Poison'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam