For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനിയൊരു പ്രണയമില്ല; 5 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ ആലോചിക്കാം, ഭര്‍ത്താവിനെ കുറിച്ച് നടി പൂനം പാണ്ഡെ

  |

  പ്രശസ്ത ബോളിവുഡ് നടിയും നൂഡ് മോഡലുമായ പൂനം പാണ്ഡെ 2020 സെപ്റ്റംബറിലാണ് വിവാഹിതയാവുന്നത്. ഏറെ കാലമായി നടിയുടെ സുഹൃത്തായിരുന്ന സാം ബോബെ ആയിരുന്നു വരന്‍. ഏറെ കാലത്തോളം നീണ്ട സൗഹൃദത്തിന് ശേഷം വിവാഹം കഴിച്ചവര്‍ ആണെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ഭര്‍ത്താവിനെതിരെ പരാതിയുമായി പൂനം രംഗത്ത് വന്നിരുന്നു. അദ്ദേഹം ലൈംഗികമായി പീഡിപ്പിക്കുകയാണ് എന്നായിരുന്നു നടിയുടെ ആരോപണം.

  ഇപ്പോഴിതാ ഭര്‍ത്താവുമായിട്ടുള്ള വേര്‍പിരിയലിനെ കുറിച്ചും താനൊരു ചികിത്സയിലായിരുന്നുവെന്നും നടി വെളിപ്പെടുത്തി കൊണ്ട് എത്തിയിരിക്കുകയാണ് പൂനം. സ്‌പോട്ട്‌ബോയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് ആരാധകര്‍ കാത്തിരുന്ന പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം പൂനം നല്‍കിയിരിക്കുന്നത്.

  'ഞാനിപ്പോള്‍ ഓക്കെ ആയി വരുന്നു. ഞാനിപ്പോള്‍ ഒരു ചികിത്സയുമായി മുന്നോട്ട് പോവുന്നതിനാല്‍ സാം ബോംബെയെ കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാനൊരു തെറാപ്പിസ്റ്റിന്റെ അടുത്തേക്ക് പോവുകയാണെന്നും പൂനം പറയുന്നു. അതേ സമയം ഇനിയൊരു പ്രണയത്തിലേക്ക് പോവുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് നടി ഉറപ്പിച്ച് പറയുന്നത്. ഇനിയിപ്പോ ഒരു അഞ്ച് വര്‍ഷം കഴിഞ്ഞിട്ട് ചിലപ്പോള്‍ ആയേക്കാം. പക്ഷേ ഈ നിമിഷത്തില്‍ അതിനെ കുറിച്ചുള്ള യാതൊരു ചിന്തകളും തനിക്കില്ലെന്നാണ്' പൂനം പറയുന്നത്.

  അടുത്തിടെ ഒരു റസ്റ്റോറന്റിന്റെ മുന്നില്‍ നിന്നും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പൂനത്തിന്റെ വീഡിയോ വൈറലായിരുന്നു. ഓറഞ്ച് നിറമുള്ള ടോപ്പ് ധരിച്ച് എത്തിയ നടി തന്റെ നാക്കുകള്‍ നീട്ടി കാണിച്ചും അല്ലാതെയുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഓറഞ്ച് കളര്‍ ക്രോപ്പ് ടോപ്പിനൊപ്പം കറുത്ത ലെതര്‍ പാന്റുമാണ് ധരിച്ചത്. സാച്ചല്‍ ബാഗും കൈയിലുണ്ടായിരുന്നു. അഴിച്ചിട്ട മുടിയാണ് അതിലെ പ്രത്യേകത. ഫോട്ടോഗ്രാഫര്‍ക്ക് മുന്നില്‍ തന്റെ മെലിഞ്ഞ ശരീരം പലവിധത്തിലായി നടി കാണിച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഇതോടെ വ്യാപകമായ വിമര്‍ശനങ്ങളാണ് പൂനത്തെ തേടി എത്തിയത്.

  പത്ത് മിനുറ്റിന് 9 കോടി വാങ്ങി നടി ആലിയ ഭട്ട്; ബാഹുബലി സംവിധായകന്റെ സിനിമയ്ക്ക് നടി വാങ്ങുന്ന പ്രതിഫലമിങ്ങനെ

  വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനെ കുറിച്ചുള്ള ആരോപണങ്ങളുമായി നിരന്തരം പൂനം എത്താറുണ്ടായിരുന്നു. 2021 നവംബറില്‍ ഭര്‍ത്താവ് തന്നെ ആക്രമിക്കുകയും ഉപദ്രവിച്ചെന്നും കാണിച്ച് സാം ബോംബെയ്ക്ക് എതിരെ നടി കേസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. അതിനും മുന്‍പ് ശാരീരികമായി ഉപദ്രവിച്ചെന്ന് കാണിച്ച് ഐപിസി 323, 354, 504, 506 എന്നിവ പ്രകാരം അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരുന്നു. അത് വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളിലാണ് എന്നതാണ് ശ്രദ്ധേയം. അതേ സമയം പൂനം പാണ്ഡെ തന്നെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് സാമും നടിയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത് വരികയും മറ്റൊരു പരാതി നല്‍കുകയും ചെയ്തിരുന്നു. നടിയുടെ പരാതി പ്രകാരം മുംബൈ പോലീസ് സാമിനെ അറസ്റ്റ് ചെയ്തിരുന്നു.

  ഗര്‍ഭിണിയായ ഭാര്യയെ കളിയാക്കാന്‍ നില്‍ക്കണ്ട; മൃദുലയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന വീഡിയോ പങ്കുവെച്ച് യുവ

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവാഹം കഴിഞ്ഞ ആദ്യ ദിവസങ്ങളില്‍ കാര്യമായ പ്രശ്‌നങ്ങളില്ലാതെ പോയ സാമും പൂനവും ഹണിമൂണിനിടയിലാണ് വഴക്കാവുന്നത്. ഭര്‍ത്താവിനൊപ്പം തെക്കന്‍ ഗോവയിലെ ക്യാനകോണ ഗ്രാമത്തിലാണ് പൂനം ഹണിമൂണിന് പോയത്. അവിടെ നിന്നുള്ള വിശേഷങ്ങള്‍ പറഞ്ഞതിന് പിന്നാലെയാണ് ഭര്‍ത്താവ് ലൈംഗികമായി പീഡനത്തിന് ഇരയാക്കിയെന്ന് നടി ആരോപിച്ചത്. അവിടെയുള്ള പോലീസും സാമിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

  മുന്‍ഭാര്യയെ മോശക്കാരിയാക്കാതെ മാന്യനായി നാഗ ചൈതന്യ; ഭര്‍ത്താവിനെതിരെ പൊട്ടിത്തെറിച്ച് സാമന്തയും

  English summary
  Poonam Pandey Opens Up She Wont Date Any One Here on, Saying She Is Under Healing Process
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X