പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും മകള്‍ ബോളിവുഡിലേക്ക് എത്തിയോ? ജാക്വലിനൊപ്പമുള്ള ചിത്രം വൈറല്‍
മലയാളത്തിലെ ഏറ്റവും വലിയ സിനിമാ കുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭര്‍ത്താവും മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. നടന്‍ ഇന്ദ്രജിത്തിന്റെ കുടുംബം മുഴുവന്‍ അഭിനയത്തിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും ഇളയമകളായ നക്ഷത്രയും സിനിമയിലേക്ക് എത്തുന്നത്. ടിയാന്‍ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തിന്റെ മകളുടെ വേഷത്തില്‍ തന്നെയായിരുന്നു നക്ഷത്ര അഭിനയിച്ചത്.

അടുത്തിടെ പോപ്പി എന്ന ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചും നക്ഷത്ര വാര്‍ത്തകളില്‍ തിളങ്ങിയിരുന്നു. എന്നാല്‍ താരപുത്രിയുടെ ഒരു ചിത്രം കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ബോളിവുഡ് സുന്ദരി ജാക്വലിന്‍ ഫെര്‍ണാണ്ടസിനൊപ്പം നില്‍ക്കുന്ന നക്ഷത്രയുടെ ഫോട്ടോസാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. ജാക്വലിന്‍ തന്നെയാണ് ചിത്രം പുറത്ത് വിട്ടതും.
ഇതോടെ നക്ഷത്ര ബോളിവുഡില്‍ എത്തിയോ? ജാക്വലിന്റെ കൂടെയാണോ അഭിനയിക്കുന്നത്? എന്ന് തുടങ്ങി നിരവധി കമന്റുകള്‍ വന്നിരുന്നു. എന്നാല്‍ മുംബൈയിലെ ഒരു റസ്‌റ്റോറന്റില്‍ നിന്നുമായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നക്ഷത്രയ്‌ക്കൊപ്പം അമ്മ പൂര്‍ണിമ ഇന്ദ്രജിത്തും ഉണ്ടായിരുന്നു. ഇന്‍സ്റ്റാഗ്രാം പേജിലൂടെ പൂര്‍ണിമയും ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications