സുപ്രിയക്കും പൃഥ്വിക്കും പുറകില്‍ സംവൃത! പ്രിയ മോഹന്‍റെ വിവാഹത്തിന് ഇവരുമുണ്ടായിരുന്നെന്ന് പൂര്‍ണിമ

പൂര്‍ണിമയുടെ സഹോദരിയായ പ്രിയ മോഹന്റെ വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. നിഹാല്‍ പിള്ളയും പ്രിയ മോഹനും വിവാഹിതരായിട്ട് 8 വര്‍ഷം കഴിഞ്ഞിരിക്കുകയാണ്. അനിയത്തിക്കും അനിയനും ആശംസയുമായി പൂര്‍ണിമയും ഇന്ദ്രജിത്തും എത്തിയിരുന്നു. വിവാഹ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് പൂര്‍ണിമ എത്തിയിരുന്നു. ഇതിനിടയിലായിരുന്നു ആരാധകര്‍ നച്ചുവിനെക്കുറിച്ച് ചോദിച്ച് എത്തിയത്. പ്രാര്‍ത്ഥനയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു പൂര്‍ണിമ ആദ്യം പോസ്റ്റ് ചെയ്തത്. നച്ചുവിന്റെ ചിത്രങ്ങളുമായാണ് പിന്നീട് താരമെത്തിയത്.

ഹാഫ് സാരിയിലായിരുന്നു പ്രാര്‍ത്ഥന. അതേ ഡ്രസിലായിരുന്നു നക്ഷത്രയും. നച്ചുവിന്റെ ഫോട്ടോയും പങ്കുവെച്ചായിരുന്നു പൂര്‍മിമ എത്തിയത്. പ്രിയ മോഹനും നച്ചുവിനെ ചേര്‍ത്തുപിടിച്ചിരുന്നു. ആരാധകരുടെ അന്വേഷണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് പൂര്‍ണിമ. വിവാഹത്തില്‍ മല്ലിക സുകുമാരനും പൃഥ്വിരാജും സുപ്രിയയുമെല്ലാം പങ്കെടുത്തിരുന്നു. സംവൃത സുനിലും ചിത്രത്തിലുണ്ടല്ലോയെന്ന് ചോദിച്ചപ്പോള്‍ അതേയെന്നായിരുന്നു പൂര്‍ണിമ പറഞ്ഞത്. വിവാഹദിനത്തിലെ വിശേഷങ്ങളെക്കുറിച്ച് വാചാലരായി പ്രിയയും നിഹാലും എത്തിയിരുന്നു.

 നച്ചു ഇവിടെയുണ്ട്

നച്ചു ഇവിടെയുണ്ട്

എന്റെ കുഞ്ഞുമക്കളെ കാണുക. ഇപ്പോള്‍ ഇവര്‍ കുഞ്ഞുങ്ങല്ല. എന്റെ തോളിലെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞാന്‍ അവരെ ഹൃദയത്തില്‍ കൊണ്ടുനടക്കുകയാണ് ഇപ്പോള്‍. എല്ലാവരും ആവശ്യപ്പെട്ടത് പോലെ നച്ചു ഇതായെന്ന് പറഞ്ഞായിരുന്നു പൂര്‍ണിമ നക്ഷത്രയുടെ ഫോട്ടോ പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. ക്യൂട്ട് നക്ഷത്രയെ കണ്ടതിന് ശേഷം ചോദ്യങ്ങളുമായി ആരാധകരെത്തിയിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൂര്‍ണിമ എത്തിയിരുന്നു.

മല്ലിക സുകുമാരന്‍ എത്തിയത്

മല്ലിക സുകുമാരന്‍ എത്തിയത്

വിവാഹത്തിന് പൂര്‍ണിമയുടെ അമ്മായിഅമ്മയായ മല്ലിക സുകുമാരനും എത്തിയിരുന്നു. തിരുവനന്തപുരത്തുനിന്നുമാണ് മല്ലികാന്റി എത്തിയതെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. മുഹൂര്‍ത്തത്തിന് മുന്‍പായിത്തന്നെ അവരെത്തിയിരുന്നു. വ്യത്യസ്തമായ രീതിയിലുള്ള ചടങ്ങുകളായിരുന്നു നടന്നത്. വിവാഹ വാര്‍ഷികത്തിന് മുന്നോടിയായാണ് നിഹാലും പ്രിയയും വിശേഷങ്ങള്‍ പങ്കുവെച്ചത്.

സുപ്രിയയും പൃഥ്വിരാജും സംവൃതയും

സുപ്രിയയും പൃഥ്വിരാജും സംവൃതയും

സുപ്രിയയും പൃഥ്വിരാജും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പ്രാര്‍ത്ഥനയേയും മടിയിലിരുത്തിയുള്ള പൃഥ്വിരാജിന്റെ ഫോട്ടോയും പൂര്‍ണിമ പോസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പുറകിലായാണ് സംവൃത സുനിലിനെ കണ്ടത്. അത് സംവൃത സുനിലല്ലേയെന്ന് ആരാധകര്‍ ചോദിച്ചപ്പോള്‍ അതേയെന്ന മറുപടിയായിരുന്നു താരം നല്‍കിയത്. പ്രിയ മോഹന്റെ അടുത്ത സുഹൃത്തായ ഇവ പവിത്രനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

പ്രിയയും നിഹാലും പറഞ്ഞത്

പ്രിയയും നിഹാലും പറഞ്ഞത്

മെഹന്ദി ചടങ്ങ് മുതലുള്ള കാര്യങ്ങളായിരുന്നു നിഹാല്‍ വീഡിയോയിലൂടെ പോസ് ചെയ്തത്. ആ സമയത്ത് തങ്ങളുടെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളെക്കുറിച്ചും ഇരുവരും പറഞ്ഞിരുന്നു. മെഹന്ദി ചടങ്ങില്‍ മഞ്ജു വാര്യര്‍ പങ്കെടുത്തിരുന്നു. തലേ ദിവസമാണ് മഞ്ജു ചേച്ചി എത്തിയത്. ഞങ്ങളെ എല്ലാവരേയും ചിരിപ്പിച്ചാണ് ചേച്ചി പോയത്. ഫോട്ടോ സെഷനില്‍ തനിക്ക് കുറച്ച് നാണമായിരുന്നു. അതോണ്ടാണ് ഞാന്‍ മരുമകനെ കൂട്ടുപിടിച്ചതെന്നായിരുന്നു നിഹാല്‍ പറഞ്ഞത്.

ആദ്യമായി കാണുന്ന പോലെ

ആദ്യമായി കാണുന്ന പോലെ

വിവാഹത്തിന്റെയന്ന് ഷേക്ക് ഹാന്‍ഡ് കൊടുത്തിരുന്നു ഇന്ദ്രേട്ടന്. ഞാന്‍ പ്രിയയ്ക്കും ഷേക്ക് ഹാന്‍ഡ് കൊടുത്തിരുന്നു. ഏപ്രില്‍ മാസത്തിലായിരുന്നു വിവാഹം. ഭയങ്കര ചൂടായിരുന്നു ആ സമയത്ത്. പാത്തു എന്ത് ക്വയറ്റായിരുന്നുവെന്നായിരുന്നു പ്രിയ പറഞ്ഞത്. നച്ചു ഇന്ദ്രേട്ടനൊപ്പമായിരുന്നു. ഇതില്‍പ്പിന്നെ പ്രിയ കാലില്‍ വീണിട്ടില്ലെന്നായിരുന്നു നിഹാല്‍ പറഞ്ഞത്. എല്ലാവരുടേയും കാലില്‍ പിടിച്ചുള്ള അനുഗ്രഹം വലിയ പണിയായിരുന്നു. ഇന്ദ്രേട്ടനൊക്കെ കാല് പിടിക്കുമ്പോള്‍ നാണമായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X