twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞങ്ങളുടെ ശ്രദ്ധകുറവാണ്, പ്രസവിച്ച് അ‍ഞ്ചാം ദിവസം മ‍ഞ്ഞപ്പിത്തം ​ഗുരുതരമായി'; മകളെ കുറിച്ച് ദേബീന ബോണർജി

    |

    ബോളിവുഡി സിനിമാ സീരിയൽ താരമായ ദേബീന ബോണാർജി അടുത്തിടെയാണ് അമ്മയായത്. ആദ്യത്തെ കൺമണിയായി എത്തിയ മകൾക്ക് ലിയന്ന ചൗധരി എന്നാണ് ദേബീന ബോണാർജി പേരിട്ടിരിക്കുന്നത്. ​ഗർഭകാലം ആഘോഷമാക്കിയ നടി കൂടിയാണ് ദേബീന. ​​ഗർഭകാലത്തെ ഓരോ വിശേഷങ്ങളും തന്റെ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ വഴി പങ്കുവെക്കുകയും ചെയ്തിരുന്നു ദേബീന. 2011ൽ ആണ് നടൻ ​ഗുർമീത് ചൗധരിയെ ദേബീന വിവാഹം ചെയ്തത്.

    'രക്തബന്ധമുള്ളവരും ഭാര്യയും ഉപേക്ഷിച്ചപ്പോൾ സഹായിച്ചത് ദിലീപ് മാത്രം, ആ സ്നേഹമാണ് അയാളോടുള്ളത്'; കൊല്ലം തുളസി'രക്തബന്ധമുള്ളവരും ഭാര്യയും ഉപേക്ഷിച്ചപ്പോൾ സഹായിച്ചത് ദിലീപ് മാത്രം, ആ സ്നേഹമാണ് അയാളോടുള്ളത്'; കൊല്ലം തുളസി

    വിവാഹ കഴിഞ്ഞ് പതിനൊന്ന് വർഷം പിന്നിട്ടിട്ടും ദേബീന അമ്മയാകാത്തതിന്റെ പേരിൽ നിരവധി വിമർശനങ്ങളാണ് താരത്തിൽ സമൂഹത്തിൽ നിന്നും നേരിടേണ്ടി വന്നത്. അമ്മയാകാൻ താൽപര്യമില്ലേ?, എന്തെങ്കിലും കുഴപ്പമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ കേട്ട് മടുത്തതാണെന്നും ദേബീന ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു. അന്നും ഇന്നും ദേബീനയ്ക്ക് താങ്ങായി നിന്നത് ഭർത്താവ് ​ഗുർമീത് തന്നെയായിരുന്നു. വിഷാദത്തിലേക്ക് വഴി മാറുന്ന ഘട്ടത്തിലേക്ക് ഇത്തരം ചോദ്യങ്ങൾ‌ കാരണം തന്റെ മാനസീകാവസ്ഥ എത്തിയെന്നും ദേബീന മുമ്പ് വെളിപ്പെടുത്തിയിരുന്നു.

    'ലേബർ റൂമിൽ വേദനകൊണ്ട് പുളയുമ്പോഴും നഴ്സ് ചോദിച്ചത് കെമിസ്ട്രിയിലെ പ്രേതമല്ലേയെന്നാണ്'; ശിൽപ ബാല'ലേബർ റൂമിൽ വേദനകൊണ്ട് പുളയുമ്പോഴും നഴ്സ് ചോദിച്ചത് കെമിസ്ട്രിയിലെ പ്രേതമല്ലേയെന്നാണ്'; ശിൽപ ബാല

    മകൾക്ക് ​ഗുരുതരമായ മഞ്ഞപ്പിത്തം

    വിമർശകർക്കുള്ള മറുപടിയെന്നോണമാണ് ​ഗർഭാവസ്ഥ ​ദേബീനയും ഭർത്താവും കുടുംബവും ആഘോഷിച്ചത്. പെൺകുട്ടിയാണ് ദേബീനയ്ക്ക് പിറന്നിരിക്കുന്നത്. മകളുടെ ചിത്രങ്ങളെല്ലാം തന്റെ ആരാധകർക്ക് വേണ്ടി ​ദേബീന പങ്കുവെച്ചിരുന്നു. ഇപ്പോൾ പുതിയൊരു വീഡിയോ ദേബീന യുട്യൂബിൽ പങ്കുവെച്ചിരിക്കുകയാണ്. മകളുടെ ജനനശേഷം കടന്നുപോയ ഏറ്റവും വലിയ വിഷമഘട്ടത്തെ കുറിച്ചാണ് വീഡിയോയിൽ ദേബീന പറയുന്നത്. ജനിച്ച് അ‍ഞ്ച് ദിവസം പിന്നിട്ടപ്പോഴേക്കും മകൾക്ക് ​ഗുരുതരമായ മഞ്ഞപ്പിത്തം പിടിപെട്ടുവെന്നും ശേഷം ദിവസങ്ങളോളം ഇൻക്വുബേറ്ററിലായിരുന്നുവെന്നുമാണ് ​ദേബീന പറയുന്നത്.

    ശ്വാസം അടക്കി പിടിച്ച് പ്രാർഥനയോടെ

    ശ്വാസം അടക്കി പിടിച്ച് പ്രാർഥനയോടെ കഴിഞ്ഞ നാളുകളെ കുറിച്ച് ദേബീന പറയുന്നതിങ്ങനെയാണ് 'മകൾ പിറന്ന് അഞ്ച് ദിവസം കഴിഞ്ഞപ്പോഴേക്കും അവൾക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. 19 ആയിരുന്നു അസുഖത്തിന്റെ ലെവൽ. 15ന് മുകളിൽ പോകുന്നത് അതീവ ​ഗുരുതരമായ അവസ്ഥയാണെന്ന് പരിശോധന ഫലം വന്നപ്പോഴെ ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് പ്രാർഥനയിലായിരുന്നു. ശേഷം കണ്ണുകൾ മൂടി കെട്ടി അവളെ ഇൻക്വുബേറ്റർ സംവിധാനത്തിലേക്ക് മാറ്റി. ഞങ്ങൾ കുഞ്ഞിന്റെ അസുഖത്തെ കുറിച്ച് തിരിച്ചറിയാൻ വൈകിയതാണ് അഴസ്ഥ വഷളാകാൻ കാരണമായത്. അതോർക്കുമ്പോൾ ഇപ്പോഴും കുറ്റബോധം തോന്നും.'

    അതിവേ​ഗത്തിൽ സുഖം പ്രാപിച്ചു

    'എല്ലാവരുടേയും പ്രാർഥനകൾ കൊണ്ട് കുഞ്ഞ് അതിവേ​ഗത്തിൽ സുഖം പ്രാപിച്ചു. ഞങ്ങളുടെ മകളെ തിരികെ കിട്ടിയത് ഡോക്ടർമാരുടെ അതീവ ശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട് മാത്രമാണ്' ദേബീന പറഞ്ഞു. ഇക്കഴിഞ്ഞ ‌ഏപ്രിൽ മൂന്നിനാണ് ദേബീനയ്ക്കും ​ഗുർമീതിനും പെൺകുഞ്ഞ് പിറന്നത്. പലതവണ ശ്രമിച്ചിട്ടും ​​ഗർഭിണിയാകാതിരുന്നതിനാൽ ദേബിന വലിയ വിഷമത്തിലായിരുന്നുവെന്നും പലപ്പോഴും താരം തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു കുഞ്ഞ് ജനിച്ച് കാണാൻ തങ്ങൾ നടത്തിയ ചികിത്സകളെ കുറിച്ചും മുമ്പ് ഒരു യുട്യൂബ് വീഡിയോയിൽ ദേബിന വെളിപ്പെടുത്തിയിരുന്നു.

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    ഞങ്ങൾ ശ്രദ്ധിക്കേണ്ടതായിരുന്നു

    'വളരെ വർഷങ്ങൾക്ക് ശേഷം വലിയൊരു ട്രോമ കടന്നുവന്ന ശേഷമാണ് ​ഗർഭിണിയായിരിക്കുന്നത്. എനിക്ക് എന്ത് പ്രശ്‌നമാണുള്ളത് എന്ന് അറിയാൻ ഞാൻ ഡോക്ടർമാരെയും സാധാരണ ഗൈനക്കോളജിസ്റ്റുകളെയും ഐവിഎഫ് വിദഗ്ധരെയും സന്ദർശിച്ചു. എനിക്ക് എൻഡോമെട്രിയോസിസ് ഉണ്ടായിരുന്നു. അത് ചികിത്സിക്കാൻ സാധ്യമായ വഴികൾ ഞാൻ ചെയ്തു. ഞാൻ അക്യുപങ്ചർ ചെയ്തു. ശരീരത്തിൽ നിന്നുള്ള വിഷവസ്തുക്കൾ എല്ലാം അത് വഴി നീക്കാൻ സാധിച്ചു. നിങ്ങൾ കുഞ്ഞുണ്ടാകില്ലേ...?, കുഞ്ഞുങ്ങൾ വേണ്ടെ? അമ്മയാകാൻ താൽപര്യമില്ലേ... എന്തെങ്കിലും കുഴപ്പമുണ്ടോ തുടങ്ങി നിരവധി ചോദ്യങ്ങൾ കേട്ട് മടുത്തതാണ്. അവയെല്ലാം എന്നെ ഏറെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു' എന്നാണ് ​ഗർഭിണിയാകാൻ വൈകുന്നതിനെ കുറിച്ചും താൻ കേട്ട പരിഹാസങ്ങളെ കുറിച്ചും ദേബീന മുമ്പ് പറഞ്ഞത്.

    Read more about: actress
    English summary
    Popular Tv Actress Debina Bonnerjee Opens Up Her New Born Suffers High Jaundice After 5 Days Of Delivery
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X