twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വെള്ളിത്തിരയെ കിടുകിടാ വിറപ്പിച്ച വില്ലന്‍ വിടവാങ്ങി! മോഹന്‍ലാലിന്റെ ഈ സിനിമ ഓര്‍മ്മയില്ലേ? കാണൂ!

    |

    Recommended Video

    വെള്ളിത്തിരയെ കിടുകിടാ വിറപ്പിച്ച വില്ലന്‍ വിടവാങ്ങി | Oneindia Malayalam

    ഒരുകാലത്ത് തിരശ്ശീലയെ തന്റെ വില്ലന്‍ മാനറിസങ്ങളിലൂടെ ഞെട്ടിച്ച താരം വിടവാങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ബോളിവുഡ് സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്‍മാരിലൊരാളായ മഹേഷ് ആനന്ദ് എന്തരിച്ചു. 57മാത്തെ വയസ്സിലാണ് അദ്ദേഹം വിട വാങ്ങിയത്. ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന തരത്തില്‍ ഒട്ടേറെ കഥാപാത്രങ്ങളെ ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്. ഗോവിന്ജ നായകനായെത്തിയ രംഗീല രാജയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ജനുവരിയിലായിരുന്നു ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

    കൊലമാസ്സായി മമ്മൂട്ടി! വിമര്‍ശകരെപ്പോലും വായടിപ്പിച്ച യാത്ര! ഭാഷയൊന്നും മെഗാസ്റ്റാറിന് വിഷയമല്ല!കൊലമാസ്സായി മമ്മൂട്ടി! വിമര്‍ശകരെപ്പോലും വായടിപ്പിച്ച യാത്ര! ഭാഷയൊന്നും മെഗാസ്റ്റാറിന് വിഷയമല്ല!

    മരണകാരണത്തെക്കുറിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന വില്ലനാണെങ്കില്‍ക്കൂടിയും 18 വര്‍ഷമായി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. സിനിമയിലേക്ക് ആരും തന്നെ വിളിക്കുന്നില്ലന്നും മുംബൈയിലെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭക്ഷണത്തിനുള്ള പണം കണ്ടെത്തുന്നതിനായി പ്രാദേശിക ഗുസ്തി മത്സരങ്ങളില്‍ താന്‍ പങ്കെടുക്കാറുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. രംഗീല രാജ പൂര്‍ത്തിയാക്കിയതിന് ശേഷം സംവിധായകന് നന്ദി അറിയിച്ച് കുറിപ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

    Mahesh Anand

    കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്പര്‍ വണ്‍, വിജേത, ഷെഹന്‍ഷാ തുടങ്ങി നിരവധി സിനിമകളിലാണ് അദ്ദേഹം വില്ലനായെത്തിയത്. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. പ്രജയിലായിരുന്നു ആ സംഗമം. ധര്‍മ്മേന്ദ്ര, സഞ്ജ്യ ദത്ത്, ഗോവിന്ദ, സണ്ണി ഡിയോള്‍, അമിതാഭ് ബച്ചന്‍ തുടങ്ങിയവര്‍ക്കൊപ്പമെല്ലാം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

    English summary
    Popular Villain Mahesh Anand Is No More
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X