മിയ ഖലീഫ വിവാഹിതയാകുന്നു!! സർപ്രൈസ് വിവാഹാഭ്യർഥനയുമായി കാമുകൻ, കാണൂ
മിയ ഖലീഫ വിവാഹിതയാകുന്നു!! സർപ്രൈസ് വിവാഹാഭ്യർഥനയുമായി കാമുകൻ, കാണൂ
മുൻ പോൺ താരം മിയാ ഖലീഫയും കാമുകൻ റോബർട്ട് സാൻഡ്ബെർഗിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു. എൻഗേജ്മെന്റ് ചിത്രങ്ങൾ താരം തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. റോബർട്ട് അണിയിച്ച മോതിരം കയ്യിൽ ധരിച്ചിരിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഇരുവരുടേയും ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

മിയയോട് വിവാഹാഭ്യർത്ഥന നടത്തിയതിനെ കുറിച്ചും റോബോർട്ട് പറയുന്നുണ്ട്. ചിക്കാഗോയിൽ നടന്ന അത്താഴ വിരുന്നിനിടയിലാണ് മിയയുടെ വിരലിൽ റോബോർട്ട് മോതിരം അണിഞ്ഞ് വിവാഹാഭ്യർഥന നടത്തിയത്. ഇത് താരവും സമ്മതിച്ചിട്ടുമുണ്ട്. എന്നാൽ പ്ലാൻ ചെയ്തത് പോലെയല്ല കാര്യങ്ങൾ നടന്നത്. പ്രിയസഖിയ്ക്ക് വേണ്ടി ഒരുക്കിയിരുന്ന സർപ്രൈസ് മിയ തന്നെ കുളമാക്കുകയായിരുന്നെന്നും റോബർട്ട് പറഞ്ഞു.
ഭഷ്യയോഗ്യമല്ലാത്ത ചില പാദാർഥങ്ങൾ സൂക്ഷിച്ചിരുന്ന പാത്രത്തിലായിരുന്നു മോതിരം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പാത്രങ്ങൾ കണ്ടതും മിയ അതിലുണ്ടായിരുന്ന പദാർഥങ്ങളുടെ രുചി നോക്കാനാണ് ആദ്യം ശ്രമിച്ചത്. മിയ അത് കഴിക്കാൻ തുനിഞ്ഞപ്പോൾ അത് തടഞ്ഞ ശേഷം മോതിരം അണിക്കുകയായിരുന്നെന്നും റോബർട്ട് പറഞ്ഞു. സ്വീഡനിൽ ഷെഫ് ആയി ജോലി നോക്കുകയാണ് റോബോർട്ട്. എന്തായാലും മിയയുടെ വിവാഹം ആരാധർക്കിടയിൽ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ മറ്റു ചിലർ പ്രിയ താരത്തിന്റെ വിവാഹത്തിൽ ഖേദം പ്രകടിപ്പിച്ചുട്ടുമുണ്ട്.


Click it and Unblock the Notifications











