For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരീരത്തിനുണ്ടായ വേദന പോലെ അതും കടുപ്പമായിരുന്നു; രണ്ട് മാസത്തെ ചികിത്സയെ കുറിച്ച് നടി ശില്‍പ ഷെട്ടി പറഞ്ഞത്

  |

  നടി ശില്‍പ ഷെട്ടിയ്ക്ക് ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ വാര്‍ത്ത മുന്‍പ് വന്നിരുന്നു. ഇന്ത്യന്‍ പോലീസ് ഫോഴ്‌സ് എന്ന വെബ് സീരീസിന്റെ ഷൂട്ടിങ്ങിനിടയിലാണ് നടിയ്ക്ക് പരിക്കേല്‍ക്കുന്നത്. കാലിന് ഒടിവ് ഉണ്ടായതിനെ തുടര്‍ന്ന് നടി ചികിത്സയിലുമായിരുന്നു. എന്നാല്‍ സാധാരണ ജീവിതത്തിലേക്കുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ച് പ്രിയപ്പെട്ടവരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.

  പരിക്ക് ഉണ്ടായതിനെ തുടര്‍ന്ന് ശാരീരികവും മാനസികവുമായി താനൊരു സംഘര്‍ഷത്തിലൂടെയാണ് കടന്ന് പോയതെന്നാണ് ശില്‍പ പറയുന്നത്. ഇതിനെ മറികടക്കാന്‍ തന്നെ സഹായിച്ചത് ഇളയമകളുടെ സാമീപ്യവും അവളുടെ പ്രേരണയുമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലൂടെ നടി പറഞ്ഞു.

  'എനിക്ക് പരിക്ക് പറ്റിയിട്ട് ഇന്നേക്ക് രണ്ട് മാസം കഴിഞ്ഞു. അന്ന് മുതലിങ്ങോട്ട് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ശാരീരിക വേദന പോലെ മാനസികമായിട്ടുള്ള വേദനയും കഠിനമായിരുന്നു. എന്നെ പോലെ ഫിറ്റ്‌നസ് അഡിക്ടും വര്‍ക്ക് ഹോളിക്കുമായ ഒരാള്‍ക്ക് ഇക്കഴിഞ്ഞ എട്ടാഴ്ച നിരാശയും രോഷവും നിസഹായതയും നിറഞ്ഞതായിരുന്നു. പക്ഷേ എന്റെ മകളില്‍ നിന്നും സുഖം പ്രാപിക്കാനുള്ള പ്രചോദനത്തിന്റെ ഉറവിടം ഞാന്‍ കണ്ടെത്തി.

  Also Read: മുന്‍ കാമുകി ആലിയ ഭട്ടില്‍ നിന്നും പഠിച്ച പാഠം; തുറന്ന് പറഞ്ഞ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര

  'എന്റെ എല്ലാ ഫിസിയോ തെറാപ്പി സെഷനിലും എനിക്ക് ചുറ്റും മകള്‍ സമീഷയുണ്ടായിരുന്നു. ഞാന്‍ സമീഷയെ ഒന്ന് എടുക്കാന്‍ വേണ്ടി ആകാംഷയോടെ അവള്‍ കാത്തിരിക്കുകയായിരുന്നു. ദിവസങ്ങള്‍ കടന്ന് പോയപ്പോഴാണ് എനിക്ക് ആ കാര്യം മനസിലായത്. അവളുടെ ആ പുഞ്ചിരിയും ആലിംഗനങ്ങളും ചെറിയ മധുരമുള്ള ചുംബനങ്ങളും ചില ദിവസങ്ങളില്‍ എനിക്ക് ആവശ്യമായിരുന്നെന്നും', ശില്‍പ ഷെട്ടി പറയുന്നു.

  Also Read: പുരുഷ ഗൈനക്കോളജിസ്റ്റ് എങ്ങനെ ചെക്കപ്പ് ചെയ്യും? കാണിക്കാന്‍ മടിയായിരുന്നുവെന്ന് രാകുല്‍ പ്രീത്‌

  'നമ്മളെല്ലാവരും നമ്മുടെ സമ്മര്‍ദ്ദങ്ങളും വേദനകളും വ്യത്യസ്തമായി നേരിടാറുണ്ട്. നിങ്ങള്‍ക്ക് സ്വന്തമായി എന്തെങ്കിലും നേരിടാന്‍ കഴിയുന്നില്ലെങ്കില്‍ സഹായം തേടുക. ഏതെങ്കിലും കാരണത്താല്‍ ബുദ്ധിമുട്ടുന്ന ഒരാളെ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ സഹായവും പിന്തുണയും നല്‍കുക. ഇത് ചര്‍ച്ച ചെയ്യാന്‍ മാനസികാരോഗ്യ ദിനത്തേക്കാള്‍ അനുയോജ്യമായ മറ്റൊരു ദിവസം ഉണ്ടാകില്ലെന്നും', ശില്‍പ കൂട്ടിച്ചേര്‍ത്തു.

  Also Read: പരിപാടിയ്ക്ക് പോയിട്ട് അവിടുന്ന് മുങ്ങി; അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ ബഹളമുണ്ടാക്കിയതിനെ പറ്റി ലക്ഷ്മി നായർ

  'തകര്‍ന്ന ഹൃദയങ്ങളും ആത്മാക്കളും തകര്‍ന്ന് പോയ അസ്ഥിയെക്കാള്‍ വേദനാജനകമല്ല. അതില്‍ നിന്നും സുഖപ്പെടാന്‍ എല്ലാവരും അര്‍ഹരാണ്. ഈ അവസ്ഥയില്‍ നിന്നും തന്നെ സഹായിച്ച ഡോക്ടര്‍മാര്‍ക്കുള്ള നന്ദിയും', ശില്‍പ പറഞ്ഞിരിക്കുകയാണ്. പോസ്റ്റിനൊപ്പം രസകരമായൊരു വീഡിയോ കൂടി ശില്‍പ പങ്കുവെച്ചിരുന്നു.

  പരിക്കേറ്റതിന് ശേഷം വീട്ടില്‍ വച്ച് നടത്തിയ ചികിത്സയുടെ രീതികളും ഒപ്പം കളിക്കാനെത്തിയ മകള്‍ സമീഷയുമൊക്കെ വീഡിയോയിലുണ്ട്. മാത്രമല്ല ചികിത്സയ്ക്കിടെ വീടിനകത്തൂടെയും പുറത്തൂടെയും നടക്കുകയും തന്റെ സന്തോഷം നടി പറയുന്നതുമൊക്കെ കാണാം.

  English summary
  Post 8 Weeks Of Injury, Shilpa Shetty Opens Up Her Daughter Helped And Motivated To Combat Stress. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X