For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനത്തിന് ശേഷം മകനോടൊപ്പം കറക്കം, മുൻഭാര്യയ്ക്കൊപ്പം ആമീർ ഖാന്റെ ഡേറ്റിംഗ്, ചിത്രം വൈറൽ

  |

  താരങ്ങളുടെ വിവാഹമോചനം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. പലതും ഏറെ ഞെട്ടലോടെയാണ് പ്രേക്ഷക കേൾക്കുന്നത്. ഈ അടുത്ത കാലത്ത് പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു ബോളിവുഡ് താരം ആമീർ ഖാന്റേയും സംവിധായിക കിരൺ റാവുവിന്റേതും. പതിനഞ്ച് വർഷം നീണ്ടു നിന്ന് ദാമ്പത്യജീവിതമായിരുന്നു താരങ്ങൾ അവസാനിച്ചത്. ഔദ്യോഗിക വാർത്ത കുറിപ്പിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തിയത്. വേർപിരിഞ്ഞതിന് ശേഷവും സുഹൃത്തുക്കളായ തുടരുമെന്ന് താരങ്ങൾ അറിയിച്ചിരുന്നു. ആമീർ ഖാൻ കിരൺ റാവു വിവാഹമോചനം പ്രേക്ഷകരെ മാത്രമല്ല താരങ്ങളേയും ഞെട്ടിപ്പിച്ചിരുന്നു.

  സൂരജ് സൺ ആകെ മാറിപ്പോയി, നടന്റെ പുത്തൻ മേക്കോവർ ചിത്രം വൈറലാവുന്നു

  ആരാധകർക്ക് മുന്നറിയിപ്പുമായി സാന്ത്വനത്തിലെ അഞ്ജലി, താൻ അല്ല, ഗോപികയുടെ വാക്കുകൾ വൈറൽ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരങ്ങളുടെ പുതിയ ചിത്രമാണ്. വിവാഹ മോചനത്തിന് ശേഷം പൊതുവേദിയിൽ ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്. ആമീർ ഖാനും കിരൺ റാവുവിനുമൊപ്പം മകൻ ആസാദ് റാവു ഖാനുമുണ്ടായിരുന്നു. താരങ്ങളുടെ ചിത്രം ല സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹമോചനം കഴിഞ്ഞ് മാസങ്ങൾ മാത്രം കഴിയുമ്പോഴാണ് ഇരുവരും ഒന്നിച്ച് പുറത്തെത്തുന്നത്. താരങ്ങക്ക് ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവരും മികച്ച രക്ഷകർത്താക്കളാണെന്നാണ് ആരാധകർ പറയുന്നത്.

  പേളിയുടെ നിലയെ ജിപി ആദ്യമായി കാണുന്നത് ഭൂമിയിൽ അല്ല, മറ്റുള്ളവർക്ക് ഈ നിമിഷം ലഭിച്ചിട്ടില്ല

  ഒന്നിച്ചെഴുതിയ വിവാഹമോചനക്കുറിപ്പാണ് താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കഴിഞ്ഞുപോയ 15 വർഷം സുന്ദരമായ നിരവധി അനുഭവങ്ങളും സന്തോഷവും പൊട്ടിച്ചിരികളുമെല്ലാം അനുഭവിച്ചെന്നും തങ്ങളുടെ ബന്ധം സ്നേഹത്തിലും വിശ്വാസത്തിലും ബഹുമാനത്തിലും വളരുകയായിരുന്നു എന്നാണ് താരങ്ങൾ കുറിപ്പിൽ പറയുന്നത്.

  ‘ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുകയാണ്. ഭാര്യാഭർത്താക്കന്മാരായിട്ടല്ല, സ്വന്തം കുടുംബങ്ങളുള്ള സഹമാതാപിതാക്കളായിട്ടാണ് ഇതിന് തുടക്കമിടുന്നത്. ദിവസങ്ങൾക്കുമുമ്പുതന്നെ വേർപിരിയലിനെക്കുറിച്ച് ആലോചിച്ചിരുന്നു. ഇപ്പോഴാണ് ഔദ്യോഗികമാക്കാൻ തീരുമാനിച്ചത്. വേർപിരിഞ്ഞുകൊണ്ടുതന്നെ ഞങ്ങൾ ഒന്നിച്ച്‌ മുന്നോട്ടുപോകും.

  മകൻ ആസാദിനോട് ഏറ്റവും ആത്മാർഥതയുള്ള മാതാപിതാക്കളായി തുടരുകയും അവനെ ഒന്നിച്ചുതന്നെ വളർത്തുകയും ചെയ്യും. സിനിമയിലും പാനി ഫൗണ്ടേഷനിലും താത്‌പര്യമുള്ള മറ്റു പ്രോജക്ടുകളിലുമെല്ലാം ഇനിയും ഒന്നിച്ചുതന്നെ പ്രവർത്തിക്കും. ഒപ്പംനിന്ന സുഹൃത്തുക്കൾക്കും കുടുംബത്തിനുമെല്ലാം നന്ദിപറയുകയാണ്. എല്ലാ അഭ്യുദയകാംക്ഷികളുടെയും ആശംസകളും ആശീർവാദവും പ്രതീക്ഷിക്കുകയാണ്. എല്ലാവരും ഇതിനെ അവസാനമെന്ന നിലയിലല്ലാതെ പുതിയൊരു യാത്രയുടെ തുടക്കമായി കാണുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് കുറിപ്പിൽ പറയുന്നു,

  താരരങ്ങളുടെ വിവാഹമോചന വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ വിമർശനങ്ങളും തലപൊക്കിയിരുന്നു. നടി ഫാത്തി സനയുമായി നടൻ അടുപ്പത്തിലാണെന്നും ഇരുവരും വിവാഹിതരാവാൻ പോകുന്നുവെന്നും വാർത്ത പ്രചരിച്ചിരുന്നു. ആമീർഖാനെതിരെ രൂക്ഷ വിമർശനമായിരുന്ന ഉയർന്നിരുന്നത്. എന്നാൽ അന്ന് താരങ്ങളെ പിന്തുണച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്ത് എത്തിയിരുന്നു.

  ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം എന്നായിരുന്നു സംവിധായകൻ ചോദിച്ചത്. . ''വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷി്ക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍ വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്''- രാം ഗോപാല്‍ വര്‍മ കുറിച്ചു.

  Bollywood- സിനിമയ്ക്ക് മുമ്പത്തെ Aamir Khanന്റെ ജീവിതം

  നടി റീന ദത്തയുമായുളള വിനാഹമോചനത്തിന് ശേഷമാണ് ആമീർ ഖാൻ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. 1986 ൽ ആണ് നടൻ റീന ദത്തയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ ഇറാ ഖാന്‍, ജുനൈദ് ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 2002 ൽ ഇരുവരും വേർപിരിയുകയായിരുന്നു. പിന്നീടാണ് 2005 ൽ ആമീർ കിരൺ റാവുവിനെ വിവാഹം കഴിക്കുന്നത്. ഇതിൽ ആസാദ് റാവു ഖാൻ എന്നൊരു മകനുണ്ട്.

  Read more about: amir khan kiran rao
  English summary
  Post Divorce, Aamir Khan Went For A Lunch Date With His Ex-wife Kiran Rao and Son Azad Goes Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X