സെറ്റിൽ പൊട്ടിത്തെറിച്ച് താരപുത്രൻ; അതിൻ്റെ കാരണം ഇന്ന് പറയാൻ മൂഡില്ല, നാളെ നിങ്ങൾ അറിയുമെന്ന് അര്‍ജുൻ കപൂർ

നടി മലൈക അറോറയും അര്‍ജുന്‍ കപൂറും തമ്മിലുള്ള വിവാഹത്തിന് വേണ്ടി ബോളിവുഡ് സിനിമാലോകം കാത്തിരിക്കുകയാണ്. ഏറെ കാലമായി പ്രണയത്തിലായ ഇരുവരും വിവാഹം കഴിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയാറുള്ളത്. എന്നാല്‍ ഇനിയും അതേ കുറിച്ച് താരങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഇരുവരും ലിവിംഗ് ടുഗദറായി കഴിയുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് മലൈകയുടെ ജന്മദിനവും താരങ്ങള്‍ ഒരുമിച്ചാണ് ആഘോഷമാക്കിയത്. ഇതിന് പിന്നാലെ മലൈകയെ കുറിച്ചുള്ള എഴുത്തുമായി അര്‍ജുന്‍ എത്തിയിരുന്നു.

എന്നാല്‍ അടുത്തിടെ താരം സിനിമയുടെ സെറ്റില്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി അര്‍ജുന്‍ തന്നെയാണ് ഇതേ കുറിച്ച് സൂചിപ്പിച്ചത്. എന്ത് കൊണ്ടാണ് അന്ന് സെറ്റില്‍ പ്രശ്‌നം നടന്നതെന്നും താനതില്‍ അസ്വസ്ഥനായെന്നുമൊക്കെ നടന്‍ വ്യക്തമാക്കുന്നു. വിശദമായി വായിക്കാം...

malea-arjun

'അതേ ശരിയാണ്, എനിക്ക് സെറ്റില്‍ പൊട്ടിത്തെറിയ്‌ക്കേണ്ടി വന്നു. പക്ഷേ അതിനുള്ള കാരണവും അവകാശവും എനിക്ക് ഉണ്ടായിരുന്നു എന്ന് തന്നെ പറയാം. പ്രകോപനം വളരെ കൂടുതലാണ്. ഇപ്പോള്‍ അത് നിങ്ങളോട് തുറന്ന് പറയാനുള്ള മാനസികാവസ്ഥ ഇല്ല. പിന്നീട് അത് എല്ലാവരോടുമായി പറയാം, എന്നുമാണ് അര്‍ജുന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. അതേ സമയം എന്താണ് സംഭവിച്ചതെന്നും താരത്തെ അസ്വസ്ഥമാക്കിയ കാരണങ്ങള്‍ എന്തൊക്കെയാണെന്നും ഇനിയും വ്യക്തമായിട്ടില്ല. വരും ദിവസങ്ങളില്‍ താരം അതേ കുറിച്ച് വ്യക്തമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഞായറാഴ്ച ബോളിവുഡ് ബബിള്‍ പുറത്ത് വിട്ട വീഡിയോയില്‍ അര്‍ജുന്‍ ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു. 'എന്ത് കൊണ്ടാണ് മുന്‍പ് തന്നെ നിങ്ങളിത് ചെയ്ത് വെച്ചില്ല. ഞങ്ങളുടെ ജീവിതം വളരെ എളുപ്പമാകുമായിരുന്നു. നിങ്ങള്‍ക്ക് അത് അറിയാമോ? അതേ സമയം അര്‍ജുന്‍ തിങ്കളാഴ്ച ഇട്ട പോസ്റ്റ് ക്ഷമ ചോദിച്ച് കൊണ്ടാണോ എന്നുള്ള ചോദ്യമാണ് ഉയര്‍ന്ന് വരുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നിരവധി അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.

malea-arjun

അതേ സമയം കഴിഞ്ഞ ദിവസങ്ങളില്‍ അര്‍ജുനും മലൈകയും തമ്മില്‍ ദീപാവലി ആഘോഷിച്ചിരുന്നു. താരങ്ങളുടെ കാന്‍ഡിഡ് ആയിട്ടുള്ള ഫോട്ടോ അര്‍ജുന്‍ തന്നെയാണ് പങ്കുവെച്ചത്. ബ്ലാക്ക് പൈജാമയും കുര്‍ത്തയുമായിരുന്നു അര്‍ജുന്റെ വേഷം. പിങ്ക് സാരിയില്‍ അതീവ സുന്ദരിയായി മലൈകയുമാണ് ചിത്രങ്ങളിലുള്ളത്. ഇത്തവണയും ദീപാവലി ഇരുവരും ഒരുമിച്ചാണ് ആഘോഷിച്ചിരിക്കുന്നത്. ഞാന്‍ പറയുന്ന പൊട്ടത്തരം കേട്ട് അവള്‍ സന്തോഷത്തോടെ ചിരിക്കുന്നത് കാണുന്നതാണ് എന്നെ സന്തോഷവാനാക്കുന്നത് എന്നായിരുന്നു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി അര്‍ജുന്‍ എഴുതിയത്.

പ്രമുഖരടക്കം നിരവധി പേരാണ് താരജോഡികള്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. നിര്‍മാതാവ് ബോണി കപൂറിന്റെ മകനാണ് അര്‍ജുന്‍ കപൂര്‍. ബോണിയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച അര്‍ജുനും സിനിമയില്‍ സജീവമാവുകയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ് ബോളിവുഡിലെ മുന്‍നിര യുവതാരമായി അര്‍ജുന്‍ മാറി. ഇതിനിടയിലാണ് മലൈക അറോറയുമായി ഇഷ്ടത്തിലാവുന്നത്. അര്‍ജുനെക്കാളും പത്ത് പന്ത്രണ്ട് വയസിന് മൂത്ത ആളായത് കൊണ്ട് മലൈകയ്ക്ക് നിരന്തരം വിമര്‍ശനങ്ങള്‍ ലഭിക്കാറുമുണ്ട്. നടനും നിര്‍മാതാവുമായ അര്‍ബ്ബാസ് ഖാനുമായി പത്തൊന്‍പത് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് മലൈക അര്‍ജുനുമായി ഇഷ്ടത്തിലാവുന്നത്. ആദ്യ ബന്ധത്തില്‍ ജനിച്ച മകനും നടിയുടെ കൂടെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X