പ്രഭാസും അനുഷ്‌കയും വീണ്ടും ഒരുമിച്ചെത്തും.. പക്ഷേ ഒരു നിബന്ധനയുണ്ട്.. എന്താണെന്നോ?

By Nimisha

പ്രഭാസും അനുഷ്‌കയും തമ്മിലുള്ള പ്രണയം അവസാനിക്കുന്നില്ല. സഹോയില്‍ നിന്നും അനുഷ്‌കയെ ഒഴിവാക്കിയതില്‍ ആരാധകര്‍ക്ക് ഏറെ സങ്കടമായിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ഒരുമിച്ചെത്തുമെന്നുള്ള വാര്‍ത്തയായാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇതിനായുള്ള ശ്രമം ഇരുവരും ആരംഭിച്ചു കഴിഞ്ഞു.

അനുഷ്‌കയുടെ ശരീരഭാരം കുറയ്ക്കാത്തതാണ് സഹോയില്‍ നിന്നും താരത്തെ പുറത്താക്കാന്‍ കാരണമായത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇതോടെ ഇരുവരെയും ഒരുമിച്ച് കാണാനുള്ള പ്രതീക്ഷ മങ്ങിയെന്ന് കരുതിയിരിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ ഇവര്‍ വീണ്ടും ഒരുമിച്ചെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണം

തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണം

അനുഷ്‌കയും പ്രഭാസും വീണ്ടും ഒരുമിച്ചെത്തും. ഇരുവരും ഇതിനുള്ള തയ്യാറെടുപ്പിലാണ്. പറ്റിയ തിരക്കഥ അന്വേഷിക്കുകയാണ് ഇവര്‍. സംവിധായകരെയും അന്വേഷിക്കുന്നുണ്ട്.

നല്ല കഥയായിരിക്കണം

നല്ല കഥയായിരിക്കണം

ബാഹുബലിക്ക് ശേഷം വീണ്ടും ഈ താരജോഡികള്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നല്ല കഥയായാല്‍ മാത്രമേ ഇവര്‍ ഒരുമിക്കൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരാധകരുടെ ഇഷ്ടത്തിന് പരിഗണന

ആരാധകരുടെ ഇഷ്ടത്തിന് പരിഗണന

ആരാധകരുടെ ഇഷ്ടത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. റൊമാന്റിക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇക്കാര്യം വ്യക്തമായി അറിയാവുന്ന താരങ്ങള്‍ ഒരുമിച്ചെത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

സംവിധായകരെ സമീപിച്ചു

സംവിധായകരെ സമീപിച്ചു

തങ്ങളുടെ ആഗ്രഹം വ്യക്തമാക്കി പ്രഭാസും അനുഷ്‌കയും സംവിധായകരെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു ചിത്രവുമായി ഇവര്‍ കരാറിലായിട്ടില്ല.

ആക്ഷനില്‍ നിന്നും മോചനം

ആക്ഷനില്‍ നിന്നും മോചനം

ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും മോചനം നേടാന്‍ വേണ്ടിയാണ് പ്രഭാസ് ശ്രമിക്കുന്നത്. റൊമാന്റിക് ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനാണ് അനുഷ്‌കയും പ്രഭാസും ശ്രമിക്കുന്നത്.

വിവാഹം കഴിക്കുന്നുവെന്ന് വാര്‍ത്തകള്‍

വിവാഹം കഴിക്കുന്നുവെന്ന് വാര്‍ത്തകള്‍

ബാഹുബലിയിലൂടെ പ്രേക്ഷക ഹൃദയംകവര്‍ന്ന താരജോഡികളായ പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒരുമിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും ഇത് നിരസിച്ച് രംഗത്തെത്തിയിരുന്നു.

ബാഹുബലിക്ക് ശേഷം

ബാഹുബലിക്ക് ശേഷം

ദേവസേനയും ബാഹുബലിയുമായി മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ച വെച്ചത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗവും ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു.

 സഹോയിലെ നായികാവേഷം

സഹോയിലെ നായികാവേഷം

പ്രഭാസിന്റെ പുതിയ ചിത്രമായ സോഹയിലും നായികയായി അനുഷ്‌ക എത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന് അനുസരിച്ചുള്ള ശാരീരികപ്രകൃതത്തിലേക്ക് മാറാന്‍ കഴിയത്തതിനെത്തുടര്‍ന്ന് ചിത്രത്തിലേക്ക് മറ്റൊരു നായികയെ പരിഗണിക്കുകയായിരുന്നു.

വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കരുതിയിരുന്നു .. പക്ഷേ

വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കരുതിയിരുന്നു .. പക്ഷേ

ആദ്യ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടയില്‍ത്തന്നെ വിവാദങ്ങളുണ്ടാക്കരുതെന്ന് കരുതിയിരുന്നു. എന്നാല്‍ നായികയായെത്തിയ അനുഷ്‌കയുമായി ബന്ധപ്പെട്ട് ഗോസിപ്പുകള്‍ പരക്കുകയായിരുന്നുവെന്ന് പ്രഭാസ് പറയുന്നു.

അടുത്ത സുഹൃത്തുക്കളാണ്

അടുത്ത സുഹൃത്തുക്കളാണ്

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് തങ്ങള്‍. 9 വര്‍ഷത്തിലേറെയായി തനിക്ക് അനുഷ്‌കയെ അറിയാം. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നും പ്രഭാസ് വ്യക്തമാക്കുന്നു.

ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടയില്‍

ഗോസിപ്പുകള്‍ പ്രചരിക്കുന്നതിനിടയില്‍

തങ്ങളെ ചുറ്റിപ്പറ്റി ഗോസിപ്പുകള്‍ പ്രചരിക്കുമ്പോള്‍ അത്തരത്തില്‍ വല്ലതും ഉണ്ടായിരുന്നുവെങ്കിലെന്ന് തോന്നാറുണ്ടെന്ന് താരം പറയുന്നു. വര്‍ഷങ്ങളായി അടുത്തറിയാവുന്നവരാണ് പ്രഭാസും അനുഷ്‌കയും.

പിറന്നാള്‍ സമ്മാനം നല്‍കുന്നു

പിറന്നാള്‍ സമ്മാനം നല്‍കുന്നു

അടുത്ത സുഹൃത്തായ പ്രഭാസിന് ഏറെ ഇഷ്ടപ്പെട്ട ഒരു ഡിസൈനര്‍ വാച്ചാണ് അനുഷ്‌ക പിറന്നാള്‍ ദിനത്തില്‍ സമ്മാനമായി നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X