»   » പ്രഭാസ് ബോളിവുഡിലേക്ക്, കരണ്‍ ജോഹര്‍ ചിത്രത്തില്‍, ചരിത്രം സൃഷ്ടിക്കുമോ ??

പ്രഭാസ് ബോളിവുഡിലേക്ക്, കരണ്‍ ജോഹര്‍ ചിത്രത്തില്‍, ചരിത്രം സൃഷ്ടിക്കുമോ ??

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി നായകന്‍ പ്രഭാസിനെ ചുറ്റിപ്പറ്റിയാണ് സിനിമാ ലോകം മുഴുവനും. ജീവിതത്തിലെ പ്രധാനപ്പെട്ട പല കാര്യങ്ങളും മാറ്റി വെച്ചാണ് പ്രഭാസ് ബാഹുബലിയില്‍ അഭിനയിച്ചത്. കരിയറിലെ തന്നെ പ്രധാനപ്പെട്ട അഞ്ച് വര്‍ഷമാണ് താരം ഈ ചിത്രത്തിന് വേണ്ടി മാറ്റി വെച്ചത്. കല്ല്യാണം പോലും താരം ീ കാലയളവില്‍ വേണ്ടെന്ന് വെച്ചിരുന്നു. നിരവധി പ്രൊപ്പോസലുകളാണ് ഒഴിവാക്കിയത്.

പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നതിനും പ്രമുഖ ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്നതിനുമായി താരത്തെ നിരവധി പേര്‍ സമീപിച്ചിരുന്നുവെങ്കിലും അതിനൊന്നും പ്രഭാസ് തയ്യാറായിരുന്നില്ല. തെന്നിന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ താരമായി പ്രഭാസ് മാറിയത് ബാഹുബലിയിലൂടെയാണ്. തെലുങ്ക് താരമായ പ്രഭാസ് ബോളിവുഡ് പ്രവേശനത്തിനൊരുങ്ങുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറാണ് താരത്തെ ബോളിവുഡിലേക്ക് പരിചയപ്പെടുത്താനൊരുങ്ങുന്നത്.

കുപ്പിച്ചില്ല് കടിച്ചു മുറിച്ച് തിന്നുന്ന ലെന.. വീഡിയോ വൈറലാകുന്നു.. ഞെട്ടലോടെ ആരാധകര്‍

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

ബോളിവുഡ് പ്രവേശനത്തിനൊരുങ്ങി പ്രഭാസ്

പ്രഭാസിനെ ബോളിവുഡില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡിന്റെ സ്വന്തം സംവിധായകനായ കരണ്‍ ജോഹര്‍. ഇന്ത്യ മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ബാഹുബലിക്ക് ശേഷമുള്ള താരത്തിന്റെ അടുത്ത ചിത്രത്തിനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ബാഹുബലിയുടെ വിജയം

ബാഹുബലി 2ന്റെ ഹിന്ദി ഭാഗം അവതരിപ്പിച്ചത് കരണ്‍ ജോഹറാണ്. ചിത്രത്തിന്റെ വിജയം തന്നെയാണ് സംവിധായകനെക്കൊണ്ട് ഇത്തരത്തിലൊരു തീരുമാനമെടുപ്പിച്ചത്.

അടുത്ത ചിത്രവുമായി പ്രഭാസ് എത്തുന്നു

150 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സഹോയിലാണ് അടുത്തതായി പ്രഭാസ് അഭിനയിക്കുന്നത്. സുജിത് സിങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക് പതിപ്പുകളിലായാണ് ചിത്രം ഒരുക്കുന്നത്.

അനുഷ്‌കയുമായി പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍

പ്രഭാസും അനുഷ്‌കയും തമ്മിലുള്ള കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിക്കുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകര്‍. പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട താരജോഡിയായാി മാറിയിരിക്കുകയാണ് ഇരുവരും.

English summary
Prabhas moving to bollywood

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam