പ്രതികരണങ്ങള്‍ അവിശ്വസനീയമാണ്! ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രഭാസ്

മികച്ച പ്രേക്ഷക സ്വീകാര്യത നേടി പ്രഭാസ് ചിത്രം സാഹോ തിയേറ്ററുകളിൽ മുന്നേറുകയാണ് ബാഹുബലിയ്ക്ക് ശേഷം പുറത്തു വന്ന ചിത്ര തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് കീഴടക്കുകയാണ്. ഓഗസ്റ്റ് 30 ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഏഴ് ദിവസം കൊണ്ട് 350 കോടി കളക്ഷനാണ് സ്വന്തമാക്കിരിക്കുന്നത്.

ചിത്രത്തിനെതിരെ നിരവധി ആരോപണങ്ങൾ പുറത്തുവന്നുവെങ്കിലും ഇതൊന്നും സിനിമയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നുള്ള തെളിവാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിത ചിത്രത്തിന്റെ വിജയത്തിൽ നന്ദി അറിയിച്ച് പ്രഭാസ് രംഗത്ത്.

 നന്ദി അറിയിച്ച് താരം

ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകർക്ക് നന്ദി അറിയിച്ചു കൊണ്ട് പ്രഭാസ് രംഗത്തെത്തിയത്. ‘പ്രിയപ്പെട്ട ആരാധകരെ, പ്രേക്ഷകരെ, നിങ്ങള്‍ സാഹോക്ക് നല്‍കിയ സ്‌നേഹത്തിനും അവിശ്വസനീയമായ പ്രതികരണങ്ങള്‍ക്കും ഒരുപാട് നന്ദി..ഒരുപാട് സ്‌നേഹം..' എന്നാണ് പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 350 കോടി ക്രോസ് ചെയ്തുവെന്നുള്ള സന്തോഷ വാർത്തയും താരം വെളിപ്പെടുത്തിയിട്ടുണ്ട്.

വൻ താരനിര

പ്രഭാസിനെ നായകനാക്കി സുജിത്ത് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. ത്രില്ലർ ഗണത്തിൽപ്പെടുത്തുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായികയായി എത്തിയത്. നീല്‍ നിധിന്‍ മുകേഷ്, ജാക്കി ഷെറഫ്, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാഹുബലിയ്ക്ക് ശേഷം തെലുങ്കിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് തിയറ്ററുകളിലേക്ക് എത്തിയത്. തെലുങ്കിലും ബോളിവുഡിലും റിലീസ് ചെയ്ത ചിത്രം തമിഴിലും മലയാളത്തിലും മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു.

 ആദ്യ ദിനം


പ്രദർശനത്തിനെത്തിയ ആദ്യ ദിനം തന്നെ 100 കോടി ക്ലബിൽ എത്തിയിരുന്നു. രണ്ടാം ദിനം 75 കോടിയോളം ലഭിച്ചു. 7 ദിവസം കൊണ്ട് 350 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ് ബിഗ് ബജറ്റ് ചിത്രമായ 2. 0 യുടെ റെക്കോഡ് ചിത്രം ബ്രേക്ക് ചെയ്തിട്ടുണ്ട്. നിരവധി വിവാദങ്ങൾ തേടിയെത്തിയിട്ടും ചിത്രത്തെ ഇതൊന്നും കാര്യമായി ബാധിച്ചിട്ടില്ല.

 കോപ്പിയടി വിവാദം


സാഹോയ്ക്കെതിരെ ഗുരുതര കോപ്പിയടി ആരോപണം ഉയർന്നു വന്നിരുന്നു. ബംഗ്ലാദേശ് ചിത്രകാരി ശൈലോ ശിവ് സുലൈമാന്റെ കലാസൃഷ്ടിച്ച് മോഷ്ടിച്ചുവെന്നുള്ള ആരോപണമാണ് ഉയർന്നു വന്നത്.2014 ൽ ഇവർ ചെയ്ത ആർട്ട് വർക്കാണ് സാഹോ ടീം കോപ്പിയടിച്ചുവെന്നാണ് ഇവർ ഉയർത്തുന്ന ആരോപണം. '' നിങ്ങളുടെ കലാസൃഷ്ടി നിങ്ങളുടെ അനുവാദമില്ലാതെ ഉപയോഗിച്ചാൽ എന്ത് ഉണ്ടാകും. എന്റെ സൃഷ്ടികളിലൂടെയാണ് ഞാൻ അറിയപ്പെടുന്നത്. 2014 ൽ ഡെസോർട്ട് ഫെസ്റ്റിവലിൽ ശൈലോ പ്രദർശിപ്പിച്ച പൾസ് ആന്റ് ബ്ലൂ പ്രദർശിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X