»   » റെക്കോര്‍ഡ് തുകയ്ക്ക്, പുലിമുരുകന്‍ റീമേക്കില്‍ പ്രഭാസും, സല്‍മാന്‍ ഖാനും!

റെക്കോര്‍ഡ് തുകയ്ക്ക്, പുലിമുരുകന്‍ റീമേക്കില്‍ പ്രഭാസും, സല്‍മാന്‍ ഖാനും!

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന പുലിമുരുകന്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. നിര്‍മാതാവ് രമേഷ് പിള്ളയുടെ അഭിഷേക് ഫിലിംസാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. റെക്കോര്‍ഡ് തുകയാണ് നല്‍കിയതെന്നാണ് റിപ്പോര്‍ട്ടകള്‍. എന്നാല്‍ തുക എത്രയാണെന്ന് പുറത്ത് വിട്ടിട്ടില്ല.

ഇപ്പോള്‍ ചിത്രത്തിന്റെ കാസ്റ്റിങ് പുരോഗമിച്ചു വരികയാണ്. മോഹന്‍ലാലിന്റെ വേഷം ആരും ചെയ്യുമെന്നാണ് ചര്‍ച്ചകള്‍. എന്നാല്‍ തെലുങ്ക്, തമിഴ് പതിപ്പുകളില്‍ പ്രഭാസ് നായക വേഷം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ സല്‍മാന്‍ ഖാനുമാണെന്നാണ് പറയുന്നത്. തുടര്‍ന്ന് വായിക്കൂ..


പുലിമുരുകന്‍ മുന്നേറുന്നു

ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന പുലിമുരുകന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ വര്‍ഷം ഏറ്റവും ഇനീഷ്യല്‍ കളക്ഷന്‍ നേടിയ ചിത്രം മുന്നില്‍ നില്‍ക്കുന്നതും പുലിമുരുകനാണ്.


50 കോടി

50 കോടി രൂപയാണ് പുലിമുരുകന്റെ ബോക്‌സോഫീസ് കളക്ഷന്‍. കേരളത്തില്‍ 160 തിയേറ്ററുകളിലും സംസ്ഥാനത്തിന് പുറത്ത് 165 തിയേറ്ററുകളിലുമാണ് പുലിമുരുകന്‍ പ്രദര്‍ശനത്തിനെത്തിയത്.


ആദ്യ ആഴ്ചയില്‍

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 25 കോടിയാണ് ചിത്രത്തിന്റെ ബോക്‌സോഫീസ് കളക്ഷന്‍. ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 25 കോടി ബോക്‌സോഫീസില്‍ നേടിയ ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമരുകന്‍ സ്വന്തമാക്കിയത്.


മൊഴിമാറ്റം

തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, വിയഗ്നാമീസ്, ചൈനീസ് ഭാഷകളില്‍ ചിത്രം മൊഴിമാറ്റം നടത്തി ഉടന്‍ പ്രദര്‍ശനത്തിനെത്തും. തെലുങ്കില്‍ മന്യം പുലി എന്ന പേരിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.പ്രഭാസിന്റെ ഫോട്ടോസിനായി

English summary
Prabhas, Salman Khan in Pulimurugan remakes?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam