പ്രഭാസിന് പ്രിയപ്പെട്ടവള്‍ അനുഷ്ക അല്ല! ആരാണെന്ന് വെളിപ്പെടുത്തി താരം, ആരാധികമാര്‍ക്ക് ചാന്‍സുണ്ട്!!
ബാഹുബലിയ്ക്ക് ശേഷം പ്രഭാസിന് ആരാധികമാരുടെ എണ്ണം കൂടിയിരുന്നു. അതിനിടെ നടി അനുഷ്‌ക ഷെട്ടിയുടെ പേരിനൊപ്പം പ്രഭാസ് നിരന്തരമായി ഗോസിപ്പു കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. മുമ്പ് ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലിയ്ക്ക് ശേഷമാണ് പ്രഭാസും അനുഷ്‌കയും ഗോസിപ്പുകളില്‍ കുടുങ്ങി പോയത്.
എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്ന് താരങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രമുഖ മാഗസീന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവര്‍ ആരൊക്കെയാണെന്ന് പ്രഭാസ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ആരാധികമാര്‍ക്ക് സന്തോഷിക്കാനുള്ള വകയും അതിലുണ്ട്.

പ്രഭാസിനോടുള്ള ഇഷ്ടം
തെലുങ്ക് സിനിമയില്‍ സജീവമായിരുന്ന പ്രഭാസ് രാജമൗലിയുടെ ബാഹുബലിയില്‍ നായകനായതിന് ശേഷമാണ് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലവാരത്തിലേക്ക് ഉയര്‍ന്നത്. ശേഷം പ്രഭാസിന്റെ പേരില്‍ പലതരത്തിലും ഗോസിപ്പുകള്‍ നിറഞ്ഞിരുന്നു.

ഇവരാണ് പ്രിയപ്പെട്ടവര്‍
തനിക്ക് ഏറ്റവും പ്രിയപ്പെട്ടവര്‍ അമ്മയും സഹോദരിയുമാണെന്നാണ് പ്രഭാസ് പറയുന്നത്. തന്റെ ആദ്യ സിനിമ റിലീസ് ചെയ്തപ്പോള്‍ രണ്ടുപേരും തന്റെ രണ്ട് കൈയിലും കോര്‍ത്ത് പിടിച്ചിരുന്നായിരുന്നു കണ്ടത്. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വികാരത്തോടെയുള്ള നിമിഷവും അതായിരുന്നെന്നാണ് പ്രഭാസ് പറയുന്നത്.

ബാഹുബലിയും
ബാഹുബലി റിലീസ് ചെയ്തപ്പോള്‍ സംഭവിച്ചതും അങ്ങനെ തന്നെയാണെന്നാണ് താരം പറയുന്നത്. ബാഹുബലി കാണുമ്പോള്‍ ഇരുവരും വളരെയധികം വൈകാരികമായി മാറിയിരുന്നെന്നും പ്രഭാസ് വെളിപ്പെടുത്തുന്നു. ജിക്യൂ മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങളെല്ലാം താരം തുറന്ന് പറഞ്ഞത്.

ഗോസിപ്പു കോളങ്ങളില്‍
ബാഹുബലി ഇന്ത്യന്‍ സിനിമയുടെ വിസ്മയമായി മാറിയെങ്കിലും പ്രേക്ഷകരുടെ മനം കീഴടക്കിയ പ്രഭാസിന് പിന്നാലെയായിരുന്നു പലരും. താരത്തിനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സുന്ദരിമാര്‍ക്കൊപ്പം ഗോസിപ്പു കോളങ്ങൡ നിറഞ്ഞത് നടി അനുഷ്‌ക ഷെട്ടിയായിരുന്നു.

ഒന്നിച്ചഭിനയിച്ച സിനിമകള്‍
ബാഹുബലിയ്ക്ക് ശേഷം രണ്ടാള്‍ക്കും വിവാഹാലോചനകള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ താരങ്ങള്‍ തമ്മിലാണെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോവുകയാണെന്നും ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാവുമെന്ന് വരെ വാര്‍ത്തകള്‍ വന്നിരുന്നു.

സിനിമയില്‍ സജീവം
നിലവില്‍ സഹോ എന്ന സിനിമയിലാണ് പ്രഭാസ് അഭിനയിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന സിനിമയുടെ റിലീസ് എന്നാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. ബാഹുബലിയ്ക്ക് ശേഷം സിനിമയില്‍ നിന്നും അനുഷ്‌ക ചെറിയ ഇടവളേ എടുക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും ബാഗമതി എന്ന സിനിമയിലാണ് നടി അഭിനയിക്കുന്നത്.


Click it and Unblock the Notifications











