»   » ശ്രദ്ധ കപൂറുമായി സൗഹൃദത്തിലാവാന്‍ പ്രഭാസ് കണ്ടെത്തിയ മാര്‍ഗം, അനുഷ്ക ശരിക്കും ഖേദിക്കും!

ശ്രദ്ധ കപൂറുമായി സൗഹൃദത്തിലാവാന്‍ പ്രഭാസ് കണ്ടെത്തിയ മാര്‍ഗം, അനുഷ്ക ശരിക്കും ഖേദിക്കും!

By: Nihara
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രഭാസിന്റെ അടുത്ത ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ അനുഷ്‌കയും പ്രഭാസും ഈ ചിത്രത്തിന് വേണ്ടി ഒരുമിക്കുമെന്ന തരത്തിലാണ് ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. ആരാധകര്‍ക്ക് നിരാശയേകുന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്.

കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്ന് മാനസികമായി തകര്‍ന്നു, അപ്പോഴാണ് ബാലചന്ദ്രമേനോനും മമ്മൂട്ടിയും എത്തിയത്

അച്ഛന്റെ ഈ ചിത്രമാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് താരപുത്രന്‍ കാളിദാസന്‍, ഏതാണ് ആ സിനിമ?

അഭ്യൂഹങ്ങളും ചര്‍ച്ചകളും തുടരുന്നതിനിടയിലാണ് ചിത്രത്തിലെ നായിക ആരാണെന്നതിനെക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുന്‍പു തന്നെ പ്രഭാസും ശ്രദ്ധ കപൂറും തമ്മില്‍ മികച്ച സൗഹൃദത്തിലായിക്കഴിഞ്ഞു. എങ്ങനെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പേ സുഹൃത്തുക്കള്‍

സഹോയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ശ്രദ്ധാ കപൂറും പ്രഭാസും തമ്മില്‍ മികച്ച സുഹൃത്തുക്കളായി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഭാഷ തടസ്സമേയല്ല

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന സഹോയുടെ ഷൂട്ടിങ്ങ് തുടങ്ങും മുന്‍പേ തന്നെ പ്രഭാസും ശ്രദ്ധാ കപൂറും നല്ല സുഹൃത്തുക്കളായി മാറി. ഇരുവരെയും ഭാഷ പഠിപ്പിക്കുന്നതിനായി ഒരു പ്രൊഫസറെ അണിയറപ്രവര്‍ത്തകര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പ്രഭാസും ശ്രദ്ധയും തമ്മിലുള്ള കരാര്‍

ഏത് ഭാഷയിലാണോ ഷൂട്ടിങ്ങ് പുരോഗമിക്കുന്നത് അപ്പോള്‍ അതത് ഭാഷയില്‍ ആശയവിനിമയം നടത്താനുള്ള തീരുമാനത്തിലാണ് ഇരുവരും. ഭാഷാ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ഭാഷാ പരിശീലകന്റെ സഹായം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഡബ്ബിംഗിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ

സഹോയുടെ ഹിന്ദി, തെലുങ്ക് പതിപ്പുകളിലെ ഡബ്ബിംഗിന്റെ കാര്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ അതീവ ശ്രദ്ധ നല്‍കുന്നുണ്ട്. ആരാധകര്‍ ഇക്കാര്യത്തില്‍ ക്ഷമിക്കില്ലെന്ന് അറിയാവുന്നതിനാലാണ് ഡബ്ബിംഗിന്റെ കാര്യത്തിന് പ്രേത്യേക പരിഗണന നല്‍കുന്നത്.

ചിത്രീകരണം ആരംഭിച്ചു

ഇതിനോടകം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു കഴിഞ്ഞുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഹൈദരാബാദില്‍ വെച്ചാണ് ഷൂട്ടിങ്ങ് നടക്കുന്നത്. മുംബൈ, റൊമാനിയ, അബുദാബി തുടങ്ങിയ സ്ഥലങ്ങളിലും ചിത്രീകരണം നിശ്ചയിച്ചിട്ടുണ്ട്.

അനുഷ്‌കയെ മാറ്റിയത്

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ പ്രിയ താരജോഡികളായി മാറിയ അനുഷ്‌കയും പ്രഭാസും സഹോയിലും ഒരുമിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് അനുഷ്‌കയെയായിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്.

English summary
According to a source from the film's core crew, Prabhas has cut a deal with his co-star Shraddha Kapoor to help each other with the language.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam