»   » അനുഷ്‌ക ഷെട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസിന്റെ പ്രതികരണം, എല്ലാം വ്യക്തമാക്കുന്നു!

അനുഷ്‌ക ഷെട്ടിയെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രഭാസിന്റെ പ്രതികരണം, എല്ലാം വ്യക്തമാക്കുന്നു!

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയിലൂടെയാണ് അനുഷ്‌ക-പ്രഭാസ് ജോഡികള്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി തവണ വാര്‍ത്ത പ്രചരിച്ചിരുന്നു. അഭിമുഖങ്ങളിലെല്ലാം ഇക്കാര്യത്തെക്കുറിച്ച് ഇരുവരോടും ചോദിക്കാറുമുണ്ട്. തെലുങ്ക് സിനിമയില്‍ നിന്നും ബോളിവുഡിലേക്ക് പ്രവേശിക്കുന്നതിന്റെ ത്രില്ലിലാണ് പ്രഭാസ്. സഹോയെന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ തുടക്കം കുറിക്കുന്നത്.

രണ്ടാം വരവില്‍ കൂടുതല്‍ സജീവമായി, ഒാഖി ബാധിതരെ സഹായിച്ചതിന് പിന്നില്‍ രാഷ്ട്രീയമില്ല: മഞ്ജു വാര്യര്‍

ബാഹുബലിയിലൂടെ ലോകശ്രദ്ധ നേടിയതിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് സഹോ. സഹോയില്‍ നായികയായി അനുഷ്‌ക ഷെട്ടിയെത്തുമെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പിന്നീട് ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായി എത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഭാസ് തന്നെ വ്യക്തമാക്കുകയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ബോളിവുഡിലെ കന്നിച്ചിത്രം

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ പ്രഭാസ് ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് സിനിമയെന്ന തരത്തില്‍ തന്നെ സഹോ ഏറെ ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പ്രഭാസ് തന്നെയാണ് നല്‍കിയത്. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കുകയായിരുന്നു പ്രഭാസ്.

ഹിന്ദി സിനിമ കാണാറുണ്ട്

ഹൈദരാബാദിലായിരുന്നു വളര്‍ന്നത്. ഹിന്ദി സിനിമകള്‍ കാണാറുണ്ട്. കൂടുതല്‍ പേരും അവിടെ സംസാരിച്ചിരുന്നത് ഹിന്ദി ഭാഷയായിരുന്നു. ബോളിവുഡ് സിനിമയില്‍ നിന്നും നേരത്തെയും അവസരങ്ങള്‍ തേടിയെത്തിയിരുന്നു.

ബാഹുബലി വലിയൊരു വെല്ലുവിളിയായിരുന്നു

ലോകമെങ്ങുമുള്ള പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെ അറിയുന്നത് ബാഹുബലിയിലൂടെയാണ്. ശരിക്കുമൊരു വെല്ലുവിളി കൂടിയായിരുന്നു ആ സിനിമ. പ്രതീക്ഷിച്ചതിനും എത്രയോ അപ്പുറത്തുള്ള വിജയവും പ്രശസ്തിയുമാണ് ബാഹുബലി സമ്മാനിച്ചത്.

ജീവിതത്തിലെ മാറ്റങ്ങള്‍

ബാഹുബലിക്ക് മുന്‍പ്-ശേഷം തുടങ്ങി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജീവിതത്തിലെ തന്നെ വലിയൊരു മാറ്റം കൂടിയായിരുന്നു ആ സിനിമയെന്നും പ്രഭാസ് പറയുന്നു.

അനുഷ്‌കയുമായുള്ള സൗഹൃദം

കൂടെ അഭിനയിക്കുന്ന താരങ്ങളുമായി ചേര്‍ത്ത് പേര് പ്രചരിക്കുന്നത് സ്വാഭാവികമാണ്. കൂടുതല്‍ കാലം ഒരുമിച്ച് അഭിനയിച്ചുവെന്ന തരത്തിലാണ് തന്റെയും അനുഷ്‌കയുടെയും പേരുകള്‍ ചേര്‍ത്തുവെക്കുന്നത്. താനും അനുഷ്‌കയും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും താരം പറയുന്നു.

താരപദവിയില്‍ വിശ്വാസമില്ല

ബാഹുബലി താരമെന്ന നിലയിലുള്ള താരപദവിയൊന്നും തന്നെ ബാധിച്ചിട്ടില്ല. കുട്ടിക്കാലത്തേയുള്ള സുഹൃത്തുക്കളും സിനിമയിലെ സുഹൃത് ബന്ധവുമൊക്കെ പഴയ പോലെ തന്നെയാണ് നിലനിര്‍ത്തുന്നതെന്നും പ്രഭാസ് പറയുന്നു.

English summary
BIG NEWS! Prabhas Just Revealed Something About His Bollywood Debut & We Are Super Excited.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X