»   » അതിന് വേറെ ആളെ നോക്ക്, നായികയായി വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം പ്രഭാസിനെ ഞെട്ടിച്ചു!!

അതിന് വേറെ ആളെ നോക്ക്, നായികയായി വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം പ്രഭാസിനെ ഞെട്ടിച്ചു!!

Posted By:
Subscribe to Filmibeat Malayalam
പ്രഭാസിന്റെ നായികയാകാൻ വിളിച്ചപ്പോഴുള്ള നടിയുടെ പ്രതികരണം | filmibeat Malayalam

ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന സാഹോ എന്ന ചിത്രം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ചിത്രത്തിലേക്കുള്ള നായികയെ അന്വേഷിച്ചുകൊണ്ടുള്ള അണിയറ പ്രവര്‍ത്തകരുടെ അലച്ചിലായിരുന്നു ഏറെ ചര്‍ച്ചയായത്.

അനുഷ്‌ക ഷെട്ടി ചിത്രത്തില്‍ നായികയായി എത്തണം എന്നായിരുന്നു എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ അനുഷ്‌ക മറ്റ് പല കാരണങ്ങളാലും പിന്മാറി. പകരം ശ്രദ്ധ കപൂറെത്തി. എന്നാല്‍ ശ്രദ്ധയ്ക്കും മുന്‍പ് മറ്റൊരു നടിയെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു.

ലെനയെ മോഹന്‍ലാല്‍ പഠിപ്പിച്ച പാഠം, ലെന ഏത് മതത്തിലാണ് വിശ്വസിക്കുന്നത്, ഏത് മതക്കാരിയാണ്?

ബോളിവുഡ് നായിക തന്നെ വേണം

അനുഷ്‌ക ഇല്ലെങ്കില്‍ സാഹോ എന്ന ചിത്രത്തില്‍ ബോളിവുഡ് നായിക തന്നെ വേണമെന്ന് അണിയറപ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. തമിഴിലും തെലുങ്കിലും ബോളിവുഡിലുമായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡില്‍ സ്വീകരണം കിട്ടാന്‍ ബോളിവുഡ് നായിക തന്നെ വേണണാമായിരുന്നു.

ആലിയ ഭട്ട് വേണം

ചിത്രത്തില്‍ ആലിയ ഭട്ട് നായികയായാല്‍ നന്നാവുമെന്ന് പ്രഭാസുള്‍പ്പടെയുള്ളവര്‍ അഭിപ്രായപ്പെട്ടു. ആലിയ എന്ന പേര് കേട്ടതോടെ, ഇനി അനുഷ്‌ക ഇല്ലെങ്കിലും സാരമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പിച്ചു.

കരണ്‍ ജോഹറിനും ഇഷ്ടം

അലിയയുടെ കരിയറിലെ മാര്‍ഗ്ഗ നിര്‍ദ്ദേശി കൂടെയായ കരണ്‍ ജോഹറിനും ആലിയ പ്രഭാസിനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിക്കണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അതിന് തന്നാല്‍ കഴിയും വിധം ശ്രമിച്ചു

ആലിയയ്ക്ക് താത്പര്യമില്ല

എന്നാല്‍ ആലിയയ്ക്ക് സാഹോയോട് താത്പര്യമില്ല. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ പേരിനൊനു നായിക സ്ഥാനം മാത്രമേ ഉള്ളൂവത്രെ. അങ്ങനെ നിഴലാവാന്‍ തന്നെ കിട്ടില്ലെന്ന് ആലിയ തുറന്നടിച്ചത്രെ.

വീട്ടുകാരും ശരിവച്ചു

ആലിയയുടെ തീരുമാനം വീട്ടുകാരും ശരിവച്ചു. കരിയറില്‍ അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തു കൊണ്ടിരിയ്ക്കുകയാണ് ആലിയ. പണത്തിനും പ്രശസ്തിയ്ക്കും ഗ്ലാമറിനും വേണ്ടി ആലിയ അഭിനയിക്കില്ല. അതെല്ലാം ഇപ്പോള്‍ തന്നെയുണ്ട്!!!

English summary
DISAPPOINTING! Prabhas Wanted Alia Bhatt For Saaho; She REJECTED The Film Cos of This Reason

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam