അന്ന് അടയും ചക്കരയും, ഇന്ന് കീരിയും പാമ്പും! ഇപ്പോള്‍ മൈന്‍ഡ് പോലുമില്ല; താരവിവാഹങ്ങള്‍ ഇങ്ങനെ

സിനിമാലോകത്ത് പ്രണയവും പ്രണയത്തകര്‍ച്ചയും പതിവാണ്. ലൈം ലൈറ്റില്‍ നില്‍ക്കുന്ന സെലിബ്രിറ്റികള്‍ക്കെല്ലാം പ്രണയബന്ധങ്ങളുടെ സമ്പന്നമായ ഒരു ഭൂതകാലമുണ്ട്. ചിലത് ശുഭകരമായിരിക്കും, മറ്റുചിലത് കയ്‌പേറിയ അനുഭവങ്ങളായിരിക്കാം സമ്മാനിക്കുന്നത്.

അതില്‍ പലതും അടഞ്ഞ അധ്യായങ്ങളായി തീരാറുമുണ്ട്. പക്ഷെ, ഗോസിപ്പ് കോളങ്ങളില്‍ നിന്ന് ഒരിക്കലും ആ പേരുകള്‍ മായാറില്ല. ആ വ്യക്തികള്‍ മണ്‍മറഞ്ഞാലും ആ കഥകള്‍ ആരും മറക്കാറില്ല. ഇടയ്ക്കിടെ പൊടിതട്ടിയെടുത്ത് മിനുക്കിവെച്ച് ആ കഥകള്‍ അവരെത്തേടി വീണ്ടുമെത്തും.

love

അത്തരം ചില പ്രണയബന്ധങ്ങളും പില്‍ക്കാലത്ത് സംഭവിച്ച മാറ്റങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്. പലരുടെയും വിവാഹങ്ങള്‍ കഴിഞ്ഞു. ആ വിവാഹങ്ങളില്‍ തങ്ങളുടെ പൂര്‍വ്വ കാമുകനെ/ കാമുകിയെ ക്ഷണിക്കാനുള്ള അത്ര വിശാലമനസ്‌കത ആര്‍ക്കെങ്കിലും ഉണ്ടോ എന്നൊന്ന് പരിശോധിക്കാം. സമീപകാലത്ത് നടന്ന ചില വിവാഹങ്ങള്‍ എടുത്തുനോക്കിയാല്‍ ചിത്രം വ്യക്തമാണ്.

പ്രഭുദേവ- നയന്‍താര

പ്രഭുദേവ- നയന്‍താര

തമിഴ് സിനിമാരംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു പ്രഭുദേവ-നയന്‍താര ബന്ധം. ദീര്‍ഘനാള്‍ ബന്ധം തുടര്‍ന്ന ഇരുവരും വിവാഹത്തിന്റെ വക്കോളമെത്തിയെങ്കിലും പിരിയേണ്ടിവന്നു. പ്രഭുദേവയെ വിവാഹം ചെയ്യുന്നതിനായി നയന്‍താര ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നയന്‍താരയുമായി അടുത്ത ബന്ധത്തിലാകുന്ന സമയത്ത് പ്രഭുദേവ ആദ്യഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലായിരുന്നു. ആ ബന്ധത്തില്‍ മക്കളുമുണ്ടായിരുന്നു. അന്ന് ഇത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.

അന്ന് നയന്‍താരയ്‌ക്കെതിരെ വിവിധ വനിതാസംഘടനകളും രംഗത്ത് വന്നിരുന്നു. കോടതിയിലും വിഷയമെത്തി. ഒടുവില്‍ നയന്‍താര- പ്രഭുദേവ ബന്ധം അടിച്ചുപിരിഞ്ഞു. പിന്നീട് ദീര്‍ഘനാളുകള്‍ക്ക് ശേഷം കഴിഞ്ഞ ജൂണ്‍ 9-നായിരുന്നു സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള നയന്‍താരയുടെ വിവാഹം. മുന്‍ കാമുകനായ പ്രഭുദേവയെ നയന്‍സ് വിവാഹത്തിനു ക്ഷണിച്ചിരുന്നില്ല.

രണ്‍ബീര്‍ കപൂര്‍-ദീപിക പദുക്കോണ്‍

രണ്‍ബീര്‍ കപൂര്‍-ദീപിക പദുക്കോണ്‍

തന്റെ മുന്‍ കാമുകനായ രണ്‍ബീര്‍ കപൂറിന്റെ വിവാഹച്ചടങ്ങുകളില്‍ ദീപിക പദുക്കോണ്‍ പങ്കെടുത്തിരുന്നില്ല. പക്ഷെ, വിവാഹത്തിന് ക്ഷണിച്ചിരുന്നു. പകരം സമ്മാനങ്ങള്‍ അയച്ചുകൊടുത്താണ് തന്റെ ആശംസകള്‍ താരം അറിയിച്ചത്.

ഷാരൂഖ് ഖാന്‍, കരണ്‍ ജോഹര്‍ തുടങ്ങി വലിയൊരു താരനിര തന്നെ രണ്‍ബീര്‍-ആലിയ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രണ്‍ബീറിന്റെ മറ്റൊരു പൂര്‍വ്വകാമുകി കത്രീന കൈഫും ഭര്‍ത്താവ് വിക്കി കൗശാലും വിവാഹത്തില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി.

രണ്‍ബീര്‍ കപൂറും പങ്കെടുത്തില്ല

അതേസമയം 2018-ല്‍ നടന്ന ദീപിക പദുക്കോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹത്തില്‍ രണ്‍ബീര്‍ കപൂറും പങ്കെടുത്തിരുന്നില്ല. പക്ഷെ രണ്‍ബീറിനെ വിവാഹത്തിനായി ക്ഷണിച്ചിരുന്നു.

അതേക്കുറിച്ച് ദീപിക പറയുന്നത് ഇങ്ങനെയാണ്: 'വിവാഹത്തിനു മുന്‍പ് അവനുമായി സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ വിവാഹശേഷം അവന്‍ വിളിച്ചിട്ടില്ല. അതില്‍ എനിക്ക് അത്ഭുതവുമില്ല. കാരണം അവന്‍ അങ്ങനെയാണ്. ചില ബന്ധങ്ങള്‍ മുന്നോട്ടു പോകണമെങ്കില്‍ എപ്പോഴും സംസാരിക്കണമെന്നില്ല. പലപ്പോഴും മൗനത്തിലൂടെ പലതും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.'

സല്‍മാന്‍ ഖാന്‍- കത്രീന കൈഫ്

സല്‍മാന്‍ ഖാന്‍- കത്രീന കൈഫ്

ബോളിവുഡ് ഏറെക്കാലം ആഘോഷിച്ച പ്രണയബന്ധമായിരുന്നു സല്‍മാന്‍ ഖാന്‍- കത്രീന കൈഫ് ബന്ധം. എന്നാല്‍ പാതി വഴിയില്‍ അവസാനിച്ച ബന്ധത്തെക്കുറിച്ച് പിന്നീടൊരു ചിന്ത ഉണ്ടായിട്ടില്ല എന്നു തോന്നുന്നു.

അടുത്തിടെ നടന്ന വിക്കി കൗശാല്‍- കത്രീന കൈഫ് വിവാഹത്തില്‍ സല്‍മാന്‍ പങ്കെടുത്തിരുന്നില്ല. സല്‍മാന്റെ കുടുംബവുമായി നല്ല ബന്ധം തുടരുന്ന കത്രീന, പക്ഷെ വിവാഹത്തിനായി ആരെയും അവിടെ നിന്ന് ക്ഷണിച്ചിരുന്നില്ല.

കരീന കപൂര്‍- ഷാഹിദ് കപൂര്‍

കരീന കപൂര്‍- ഷാഹിദ് കപൂര്‍

ഒരു കാലത്ത് ബോളിവുഡിന്റെ ക്യൂട്ട് കപ്പിളായിരുന്നു കരീന- ഷാഹിദ് ജോടികള്‍. ജബ് വി മെറ്റ് പോലെയുള്ള ചിത്രങ്ങളിലൂടെ അവര്‍ തമ്മിലുള്ള കോംബോ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ ഇരുവരും ബന്ധം തുടര്‍ന്നില്ല. കരീന കപൂര്‍ പിന്നീട് സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും വിവാഹം കഴിയ്ക്കുകയും ചെയ്തു.

വിഷാദനായകനെപ്പോലെ നടന്ന ഷാഹിദ് കപൂര്‍ പിന്നീട് മിറ രാജ്പുതിനെ വിവാഹം ചെയ്തു. ഷാഹിദിനെ കരീനയോ കരീനയെ ഷാഹിദോ വിവാഹത്തിനായി ക്ഷണിച്ചിരുന്നില്ല. രണ്ടും പേരും തമ്മില്‍ പിന്നീട് യാതൊരു ബന്ധവുമില്ല.

ഷാഹിദ് കപൂര്‍- പ്രിയങ്ക ചോപ്ര

ഷാഹിദ് കപൂര്‍- പ്രിയങ്ക ചോപ്ര

ഷാഹിദിന്റെ മറ്റൊരു പ്രണയമായിരുന്നു നടി പ്രിയങ്ക ചോപ്രയുമായി. ഇരുവരും ദീര്‍ഘനാള്‍ പ്രണയിച്ചിരുന്നു. ബോളിവുഡ് വിട്ട് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്ക പിന്നിട് നിക്ക് ജോനാസിനെ വിവാഹം ചെയ്തു.

രാജസ്ഥാനില്‍ വെച്ച് ആഘോഷമായി നടത്തിയ വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ പങ്കെടുത്തിരുന്നു. എന്നാല്‍ ഷാഹിദ് കപൂറിനെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X