»   » പ്രഭുദേവയുടെ ചിത്രത്തില്‍ ശ്രീദേവി നായിക

പ്രഭുദേവയുടെ ചിത്രത്തില്‍ ശ്രീദേവി നായിക

Posted By:
Subscribe to Filmibeat Malayalam

വിവാഹത്തെത്തുടര്‍ന്ന് ഏറെക്കാലമായി സിനിമയില്‍ നിന്നും വിട്ടുനിന്ന ശ്രീദേവി ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലൂടെ തകര്‍പ്പന്‍ തിരിച്ചുവരവായിരുന്നു നടത്തിയത്. ഇപ്പോള്‍ വീണ്ടും ബോളിവുഡില്‍ സജീവമാകാന്‍ തീരുമാനിച്ചിരിക്കുകയാണ് ശ്രീദേവി. അടുത്തതായി പ്രഭുദേവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശ്രീ അഭിനയിക്കാന്‍ പോകുന്നത്. ശ്രീയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

സ്ത്രീപക്ഷചിത്രമായിരിക്കുമിതെന്നും ശ്രീദേവിയാണ് നായികയാകുന്നതെന്നുമാണ് സൂചന. ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തി, ശ്രീദേവിയ്ക്ക് മറ്റൊരു ശക്തമായ കഥാപാത്രത്തെക്കൂടി സമ്മാനിക്കാന്‍ ബോണി കപൂര്‍ പ്രഭുദേവയുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് ബോളിവുഡിലെ ന്യൂസ്.

രാമയ്യ വസ്താവയ്യയാണ് പ്രഭുദേവയുടെ അവസാനമായി പുറത്തെത്തിയ ചിത്രം. ഇതിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ശ്രീദേവിയെ നായികയാക്കി ഒരു വമ്പന്‍ഹിറ്റിനാണ് പ്രഭുദേ പുതിയ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

ഒരുകാലത്ത് ഇന്ത്യന്‍ നടിമാരില്‍ നമ്പര്‍ വണ്‍ സ്ഥാനത്ത് തിളങ്ങിയിരുന്ന ശ്രീദേവി. ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളകഴിഞ്ഞ് ശ്രീദേവി സമ്മാനിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രവും ഏറെ പ്രശംസ നേടിയിട്ടുണ്ട്. ലളിതവും സുന്ദരവുമായി ചിത്രം വളരെ മികച്ച രീതിയിലാണ് സ്വീകരിക്കപ്പെട്ടത്.

English summary
Actor , Director Prabhu Dheva to direct Sridevi in his next bollywood movie

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam