»   » തിരക്കഥ കേട്ട് പകച്ച് പ്രഭുദേവ, സിനിമയില്‍ ആദ്യമായി വില്ലാനാവുന്നു!!!

തിരക്കഥ കേട്ട് പകച്ച് പ്രഭുദേവ, സിനിമയില്‍ ആദ്യമായി വില്ലാനാവുന്നു!!!

Posted By:
Subscribe to Filmibeat Malayalam

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നൃത്ത സംവിധായകനും നടനും സംവിധായകനുമായ പ്രഭുദേവ വില്ലനായി എത്തുന്നു. പുതിയ ഹിന്ദി സിനിമയിലാണ് താരം നെഗറ്റീവ് റോളില്‍ എത്തുന്നത്.

പ്രഭുദേവയുടെ സിനിമ ചരിത്രത്തില്‍ ആദ്യമായിട്ടാണ് താരം വില്ലന്‍ വേഷത്തിലെത്തുന്നത്. തമിഴ് ചിത്രമായ കൊലയുതിര്‍ കാലം എന്ന ചിത്രത്തിന്റെ ഹിന്ദി റിമേക്കിലാണ് അഭിനയിക്കുന്നത്.

കൊലയുതിര്‍ കാലം

ചക്രി ടോലട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തില്‍ നായികയായി എത്തിയത് നയന്‍താരയായിരുന്നു. എന്നാല്‍ പുതിയ ചിത്രത്തില്‍ പ്രഭുദേവക്കൊപ്പം ഭൂമികയും തമന്നയുമാണ് നായികമാരായി എത്തുന്നത്.

വാര്‍ത്ത സ്ഥിതികരിച്ച് പ്രഭുദേവ

പുതിയ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം സ്ഥിതികരിച്ചിരിക്കുകയാണ് പ്രഭുദേവ. മുംബൈ മിറര്‍ എന്ന പത്രത്തിനോടാണ് താരം സംസാരിച്ചത്.

തിരക്കഥ കേട്ട് പകച്ചു പോയെന്ന് താരം

സിനിമയുടെ തിരക്കഥ കേട്ട താന്‍ പകച്ചു പോയെന്ന് പ്രഭുദേവ പറയുന്നു. എന്നില്‍ നിന്നും പ്രേക്ഷകര്‍ ഒരിക്കലും ഇങ്ങനെയൊരു വേഷം പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നും ആദ്യമായിട്ടാണ് താന്‍ വില്ലനാവുന്നതെന്നും പ്രഭുദേവ പറയുന്നു.

21 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു

21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയുടെ നിര്‍മ്മതാവായ വാസു ബഗാനിയുമായി ഒന്നിക്കുന്നത്. ഞങ്ങള്‍ ഇനി വ്യത്യസ്തമായ വേഷം ചെയ്യാനായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു.

പ്രഭുദേവ തമന്ന കൂട്ടുകെട്ട്

പ്രഭുദേവയും തമന്നയുമായിട്ടുള്ള കൂട്ടുകെട്ടിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ലണ്ടനില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയിരിക്കുകയാണ്.

English summary
Prabhudheva who will be essaying a negative role for the first time is quite excited to be a part of the Hindi remake.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam