twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബോളിവുഡില്‍ ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    By Lakshmi
    |

    ടെലിവിഷനില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേയ്‌ക്കെത്തിയ താരമാണ് പ്രാചി ദേശായ്. പരസ്യങ്ങളിലും ടിവിയിലും തിളങ്ങിയ പ്രാചിയ്ക്ക് ബോളിവുഡിലും മികച്ച ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. റോക്ക് ഓണ്‍, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ഭോല്‍ ബച്ചന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രാചിയുടെ സാന്നിധ്യമുണ്ടായിരുന്നു.

    ഗ്ലാമര്‍ പ്രദര്‍ശനത്തിന്റെ കാര്യത്തില്‍ മടികാണിയ്ക്കാത്ത പ്രാചി ദേശായി പേരെടുത്തത് ടിവി സീരിയലിലൂടെയാണ്. ഇപ്പോള്‍ ഏറെ പരസ്യചിത്രങ്ങളിള്‍ അഭിനയിച്ചുവരുന്ന പ്രാചി ന്യൂട്രോജിന കോസ്‌മെറ്റിക്‌സ് പ്രൊഡക്ട്‌സിന്റെ ഇന്ത്യന്‍ ബ്രാന്റ് അംബാസഡറാണ് പ്രാചി ദേശായ്. ബോളിവുഡില്‍ മികച്ച നടിയെന്ന് പേരെടുക്കാന്‍ പ്രാചിയ്ക്ക് ഇനിയും ഏറെദൂരം മുന്നോട്ടുപോകേണ്ടതുണ്ട്.

    സീരിയലിലൂടെ തുടക്കം

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    എക്താ കപൂര്‍ നിര്‍മ്മിച്ച് സീ ടിവിയില്‍ സംപ്രേഷണം ചെയ്ത കസം സേ എന്ന സീരിയലിലൂടെയാണ് പ്രാചി ദേശായ് ശ്രദ്ദിക്കപ്പെട്ടത്.

    ഝലക് ധിഖലാ ജാ

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    കോറിയോഗ്രാഫര്‍ ദീപക് സിങ്ങിനൊപ്പമായിരുന്നു ഡാന്‍സ് റിയാലിറ്റിഷോയില്‍ പ്രാചി പ്രത്യക്ഷപ്പെട്ടത്. 2007 നവംബര്‍ 10ന് പ്രാചി എലിമിനേറ്റ് ചെയ്യപ്പെട്ടു. പിന്നീട് നവംബര്‍ 23ന് വൈഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വീണ്ടും മത്സരത്തിലെത്തുകയും ഡിസംബര്‍ 15ന് നടന്ന ഗ്രാന്റ് ഫിനാലെയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

    ആദ്യ ചിത്രം റോക്ക് ഓണ്‍

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    20008ല്‍ പുറത്തിറങ്ങിയ റോക്ക് ഓണ്‍ ആയിരുന്നു പ്രാചിയുടെ ആദ്യ ബോളിവുഡ് ചിത്രം. ഫര്‍ഹാന്‍ അക്തറിന്റെ ഭാര്യയായിട്ടായിരുന്നു ഈ ചിത്രത്തില്‍ പ്രാചി അഭിനയിച്ചത്. അന്ന് പ്രാചിയ്ക്ക് 19വയസ്സായിരുന്നു പ്രായം.

    ലൈഫ് പാട്ണര്‍

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    2009ല്‍ പുറത്തിറങ്ങിയ ലൈഫ് പാട്ണറായിരുന്നു രണ്ടാമത്തെ ചിത്രം. ഗോവിന്ദ, ഫര്‍ദീന്‍ ഖാന്‍, തുഷാര്‍ കപൂര്‍, ജെനീലിയ ഡിസൂസ എന്നിവര്‍ക്കൊപപ്പമാണ് പ്രാചി ഈ ചിത്രത്തില്‍ അഭിനയിച്ചത്.

    വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    2010ല്‍പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ അജയ് ദേവ്ഗണിനൊപ്പമാണ് പ്രാചി അഭിനയിച്ചത്. ഇവര്‍ക്കൊപ്പം ഇമ്രാന്‍ ഹഷ്മി, കങ്കണ റണൗത്ത് എന്നിവരും ചിത്രത്തില്‍ ഉണ്ടായിരുന്നു.

    ആദ്യമുഴുനീള റോള്‍

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    2012ല്‍ പുറത്തിറങ്ങിയ ഭോല്‍ ബച്ചന്‍ എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ നായികയായിട്ടാണ് പ്രാചി ആദ്യത്തെ നായിക-മുഴുനീള കഥാപാത്രത്തെ അവതിരിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ അസിനും അജയ് ദേവ്ഗണും അഭിനയിച്ചിരുന്നു.

    ഐ, മി ഓര്‍ മേം

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    ജോണ്‍ എബ്രഹാം, ചിത്രാംഗദ സിങ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ പ്രാചിയും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു.

     പൊലീസ് ഗിരി

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്


    സഞ്ജയ് ദത്ത് നായകനായി എത്തിയ പൊലീസ് ഗിരിയെന്ന ചിത്ത്തില്‍ പ്രാചി ദേശായിയായിരുന്നു നായിക. പ്രകാശ് രാജായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന താരം.

    പരസ്യം

    ഉയരങ്ങള്‍ കൊതിച്ച് പ്രാചി ദേശായ്

    ന്യൂട്രോജെനയെന്ന അന്താരാഷ്ട്ര ബ്രാന്റിന്റെ ഇന്ത്യന്‍ അംബാസഡറായ പ്രാചി, മറ്റ് പല പ്രൊഡക്ടുകളുടെയും പരസ്യചിത്രങ്ങളില്‍ പതിവായി എത്താറുണ്ട്.

    English summary
    Prachi Desai is able to transform her self from a TV actress to a bollywood babe successfully while none other in recent past.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X