റൊമാൻസ് ചെയ്യുന്നതിന് മുമ്പ് തൊട്ട് നോക്കണം, സൽമാനോട് ആവശ്യം പറഞ്ഞ് നടി, കാരണം...

ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേരാണ് സൽമാൻ ഖാന്റേത്. ബോളിവുഡിലാണ് നടൻ സജീവമെങ്കിലും തെന്നിന്ത്യൻ സിനിമ ലോകത്ത് നടന് കൈനിറയെ ആരാധകരുണ്ട്. സല്ലുവിന്റെ സിനിമകളും ടെലിവിഷൻ ഷോകളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. താരങ്ങളുടെ ഇടയിൽ പോലും നടന് നിരവധി ആരാധകരുണ്ട്. സൽമാനോടൊപ്പമുള്ള ചിത്രമാണ് മിക്ക താരങ്ങളുടേയും സ്വപ്നം.

ജോലിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത ആളാണ് സൽമാൻ. ഇപ്പോഴിത സല്ലുവിനെ കുറിച്ച് നടി പ്രഗ്യാ ജയ്‌സ്വാള്‍ പറഞ്ഞ വാക്കുകൾ വൈറൽ ആവുകയാണ്. ഈ അടുത്തയിടയ്ക്ക് നടനോടൊപ്പം ഒരു റൊമാന്റിക് വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷൂട്ടിനിടെ നടന്ന സംഭവമാണ് നടി വെളിപ്പെടുത്തുന്നത്. ഇത് വൈറൽ ആയിട്ടുണ്ട്.

തൊട്ട് നോക്കണം

അടുത്തിടെ നടി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റൊമാന്റിക് രംഗം ചെയ്യുന്നതിന് മുൻപ് സൽമാൻ ഖാനോട് തൊട്ട് നോക്കാൻ അനുവാദം ചോദിച്ചിരുന്നു എന്നാണ് നടി പറയുന്നത്. പ്രഗ്യാ ജയ്‌സ്വാളുടെ വാക്കുകൾ ഇങ്ങനെ... '' ചിത്രീകരണത്തിന്റെ ആദ്യ ദിവസം തന്നെ സൽമാൻ ഖാനോട് ഒരു അനുവാദം ചോദിച്ചിരുന്നു. തനിക്ക് തൊടാൻ കഴിയുമോ എന്ന്. കാരണം ഇതൊരു റൊമാന്റിക് ഗാനമാണ്. മനോഹരമായ കുറെ നിമിഷങ്ങളുണ്ട്. അത് നന്നാവണമെങ്കിൽ നല്ല കെമിസ്ട്രിയുണ്ടായിരിക്കണം. ഇത് കേട്ടയുടൻ തന്നെ സ്പർശിക്കാൻ അദ്ദേഹം അനുവാദം നൽകുകയായിരുന്നു'' എന്ന് നടി പറയുന്നു.

തെലുങ്കിൽ

ടോളിവുഡിലാണ് നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. കഞ്ചെ എന്ന ദേശീയ പുരസ്‌കാര ചിത്രത്തിന് ശേഷം പ്രഗ്യ അഭിനയിച്ച ചിത്രമായിരുന്നു അഘണ്ഡ. നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമായിരുന്നു എത്തിയത്. നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഇനിയും നിരവധി തെലുങ്ക് ചിത്രങ്ങൾ ചെയ്യുമെന്നും നടി അഘണ്ഡയ്ക്ക് ശേഷം ഈ ടൈംസിനിനോട് പറഞ്ഞിരുന്നു. ഒപ്പം ബാലയ്യയ്ക്കൊപ്പമുള്ള അനുഭവവും പങ്കുവെച്ചിരുന്നു. താൻ കേട്ടതിന് വിപരീതമായിരുന്നു അദ്ദേഹമെന്നാണ് നടി പറഞ്ഞത്. ബാലയ്യയെ കുറിച്ച് പ്രഗ്യ പറഞ്ഞ വാക്കുകൾ വൈറൽ ആയിരുന്നു.

ബാലകൃഷ്ണയ്‌ക്കൊപ്പം

ഇ-ടൈംസിനോട് പറഞ്ഞത് ഇങ്ങനെ..'' ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്നത് ആദ്യ തന്നെ സംബന്ധിച്ച് പേടിയുള്ള കാര്യമായിരുന്നു എന്ന് ഒരു ചോദ്യത്തോട് പ്രതികരിക്കവെ പ്രഗ്യ ജയ്‌സ്വാള്‍ പറഞ്ഞു. വലിയ ദേഷ്യക്കാരനാണ് എന്നാണ് ഞാന്‍ കേട്ടത്. എന്നാല്‍ കേട്ടതിലും നേരെ വിപരീതമാണ് അദ്ദേഹം എന്ന് എനിക്ക് ഷൂട്ടിങ് തുടങ്ങി ചില ദിവസങ്ങള്‍ കഴിയുമ്പോഴേക്കും മനസ്സിലായി. സെറ്റില്‍ എല്ലാവരെയും പോസിറ്റീവായി നിര്‍ത്തുന്ന, ഊര്‍ജ്ജ്വസ്വലനായ വ്യക്തിയാണ് അദ്ദേഹം.

ധാരണ മാറ്റി

ബാലകൃഷ്ണ നായകനാകുന്ന ചിത്രത്തില്‍ നായികമാര്‍ക്ക് പ്രധാന്യം ഉണ്ടാവില്ല എന്ന പറച്ചിലുകളാണ് പിന്നെ കേട്ടത്. എന്നാല്‍ എനിയ്ക്ക് ബോയിപതി ശ്രീനുവില്‍ നല്ല വിശ്വാസം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം സ്ത്രീകളെ വളരെ മനോഹരമായിട്ടാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്. കൃത്യമായ സ്ഥാനവും കഥയില്‍ നായികമാര്‍ക്ക് ഉണ്ടാവും. പിന്നെ ചില രംഗങ്ങളില്‍ അവിടെയും ഇവിടെയും നിന്ന്, രണ്ട് പാട്ട് രംഗങ്ങളും അഭിനയിച്ച് പോവുന്ന നടിയായി ഞാന്‍ അഭിനയിക്കില്ല എന്ന് എനിക്കും നിര്‍ബന്ധമുണ്ട്.

Recommended Video

When Salman Got Angry With Shahid Kapoor During A Concert; Check The Reason
 ശക്തമായ കഥാപാത്രം

വളരെ ശക്തമായ കഥാപാത്രമാണ് അഘണ്ഡയില്‍ എനിക്ക്. ചില സിനിമകളില്‍ നിങ്ങള്‍ അഭിനയിച്ചാലും ഇല്ലെങ്കിലും ആ സിനിമ വിജയ്ക്കും എന്ന നിലയിലുള്ള കഥാപാത്രങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഈ സിനമയില്‍ അങ്ങനെയല്ല. കഥയെ മുന്നോട്ട് കൊണ്ടു പോകുന്ന കഥാപാത്രമാണ് എന്റേത്. കൂടാതെ ഇനിയും തെലുങ്ക് ചിത്രങ്ങളിൽ എത്തുമെന്നും നടി പറഞ്ഞു.

Read more about: salman khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X