»   » ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കങ്കണയും ഹൃത്വികും ബോളിവുഡില്‍ പരസ്യമായിരുന്നു ആ രഹസ്യം!

ശാരീരിക ബന്ധത്തിലേര്‍പ്പെട്ട കങ്കണയും ഹൃത്വികും ബോളിവുഡില്‍ പരസ്യമായിരുന്നു ആ രഹസ്യം!

By: Nihara
Subscribe to Filmibeat Malayalam

കങ്കണയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ബോളിവുഡ് ഒന്നടങ്കം നടുങ്ങിയിരുന്നു. ഹൃത്വികുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞത് വന്‍ വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യം ബോളിവുഡിലെ തന്നെ പരസ്യമായിരുന്ന രഹസ്യമായിരുന്നുവെന്നാണ് പ്രമുഖ സംവിധായകന്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

ദിലീപിന് വെല്ലുവിളി ഉയര്‍ത്തി ദുല്‍ഖര്‍ സല്‍മാന്‍, ആശങ്കയോടെ മെഗാസ്റ്റാര്‍! ആര്‍ക്കൊപ്പം നില്‍ക്കും?

അച്ഛന്റെ സുഹൃത്തിന്റെ മകളോടൊപ്പം മീനാക്ഷി, സാരിയണിഞ്ഞ് താരപുത്രികള്‍, ചിത്രം വൈറലാവുന്നു!

ഹൃത്വികും കങ്കണയും തമ്മില്‍ പരസ്യമായി വാദപ്രതിവാദം തുടരുന്നതിനിടയില്‍ ഇവരുടെ ബന്ധത്തെക്കുറിച്ച് പലര്‍ക്കും സംശയവും തോന്നിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന ആരെങ്കിലും വെളിപ്പെടുത്തുന്നതിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഇരുവരും തമ്മില്‍ ബന്ധത്തിലായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്ന് സംവിധായകനായ പ്രഹ്ലാദ് കക്കര്‍ പറയുന്നു.

പരസ്യമായ രഹസ്യം

ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു കങ്കണയും ഹൃത്വികും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്. ഇരുവരും തമ്മില്‍ ഡേറ്റിങ്ങ് നടത്തിയ കാര്യം വരെ എല്ലാവര്‍ക്കും അറിയാമെന്നും സംവിധായകന്‍ പറയുന്നു.

കങ്കണയെ ഒതുക്കാന്‍ ശ്രമിച്ചിരുന്നു

അഭിനയത്തിന്റെ കാര്യത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന കങ്കണയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളികളെയും അതിജീവിച്ചാണ് താരം ഈ മേഖലയില്‍ തുടരുന്നത്.

കഴിവു തെളിയിച്ചിട്ടുണ്ടല്ലോ

നടി എന്ന നിലയില്‍ കഴിവ് തെളിയിച്ചിട്ടുണ്ടല്ലോ പിന്നെ എന്തിനാണ് തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നതെന്ന് കങ്കണ ചോദിച്ചിരുന്നു. തനിക്ക് നേരെയുള്ള പ്രതിസന്ധികളെ വിജയപൂര്‍വ്വം തരണം ചെയ്താണ് താരം മുന്നേറിയതെന്നും സംവിധായകന്‍ വ്യക്തമാക്കി.

ഹൃത്വികിന്റെ ചെയ്തികളില്‍ വേദന

താനുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തിയതും തനിക്കെതിരെ കോടതിയില്‍ കേസ് നല്‍കിയതുമാണ് കങ്കണയെ പ്രകോപിപ്പിച്ചത്. മനോരോഗിയാണ് കങ്കണയെന്ന് ഹൃത്വിക് വെളിപ്പെടുത്തിയിരുന്നു.

ബോളിവുഡിലെ നിലനില്‍പ്പ്

ബോളിവുഡ് സിനിമയില്‍ നില നില്‍ക്കാന്‍ വളരെയധികം കഷ്ടപ്പാടാണെന്നും പ്രഹ്ലാദ് കക്കര്‍ വ്യക്തമാക്കി. എല്ലാ തരത്തിലുള്ള പ്രതിസന്ധികളെയും തരണം ചെയ്ത് സിനിമയില്‍ നില നില്‍ക്കുന്ന കങ്കണയെ അദ്ദേഹം അഭിനന്ദിക്കുന്നു.

സൂസന്റെ പിന്തുണ

കങ്കണയും ഹൃത്വികും തമ്മിലുള്ള വിവാദം അരങ്ങു തകര്‍ക്കുന്നതിനിടയില്‍ ആദ്യ ഭാര്യയായ സൂസന്‍ ഹൃത്വികിന് പിന്തുണയുമായി എത്തിയിരുന്നു. ഇത് സ്വാഭാവികമാണെന്നും അദ്ദേഹം പറയുന്നു.

ഡേറ്റിങ്ങിലായിരുന്നു

കങ്കണയും ഹൃത്വികും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ചും ഡേറ്റിങ്ങ് നടത്തിയതിനെക്കുറിച്ചുമൊക്കെ ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറയുന്നു.

വീണ്ടും ഒരുമിക്കുമോ?

ഹൃത്വികിനെ തിരിച്ചു കിട്ടാന്‍ വേണ്ടിയല്ല കങ്കണ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അവര്‍ വീണ്ടും ഒരുമിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കങ്കണ അത്തരത്തിലൊരു നിലപാട് സ്വീകരിക്കില്ല.

തന്റേടത്തെ അംഗീകരിക്കുന്നു

ക്വീനിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ അഭിനേത്രിയാണ് കങ്കണ. ഇന്‍ഡസ്ട്രിയിലെ തന്നെ മിക്കവര്‍ക്കും ഇഷ്ടമുള്ള വ്യക്തിത്വാണ് അവരുടേത്. അവരുടെ തന്റേടത്തെ പലരും അംഗീകരിക്കുന്നുണ്ടെന്നും സംവിധായകന്‍ പറഞ്ഞു.

English summary
Kangana Ranaut openly claimed that she was in a relationship with Hrithik Roshan, while Hrithik denied it completely by saying he will rather date a pope. But you will be shocked to know that famous celebrity Prahlad Kakkar has revealed to Spotboye that Hrithik was indeed dating Kangana and the whole industry knows about it.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam