»   » സത്യാഗ്രഹയില്‍ ഐറ്റംനന്പറുമായി നതാഷ

സത്യാഗ്രഹയില്‍ ഐറ്റംനന്പറുമായി നതാഷ

Posted By:
Subscribe to Filmibeat Malayalam

പ്രകാശ് ഝായുടെ പുതിയ ചിത്രം സത്യാഗ്രഹയില്‍ ഐറ്റം നമ്പറുമായി ഇത്തവണ എത്തുന്നത് ബോളിവുഡ് സുന്ദിമാര്‍ അല്ല. സെര്‍ബിയന്‍ മോഡലായ നതാഷ സ്റ്റാന്‍കോവിക്ക് ആണ് ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തുന്നത്. ആയിയോ ജി ഹമ്രി അടാരിയാ മെന്‍ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് നതാഷ പ്രത്യക്ഷപ്പെടുക.

ബോളിവുഡില്‍ താരസുന്ദരിമാര്‍ ഇല്ലാത്തതുകൊണ്ടാണോ ഝാ ഈ വിദേശ 'ഇറക്കുമതി' നടത്തിയതെന്ന് സംശയമുണ്ടോ? ചിത്രത്തിലെ ഐറ്റം നമ്പറിന് എന്തായാലും ബോളുവുഡ് നടിമാര്‍ വേണ്ടെന്ന് ഝാ തീരുമാനിച്ചു. ഈ സുന്ദരിയടൊപ്പം നൃത്തം ചെയ്യാന്‍ ഭാഗ്യം കിട്ടിയതാകട്ടെ അജയ് ദേവ്ഗണിനും. ചിത്രത്തില്‍ ഒരു ബിസിനസ് ടൈക്കൂണിന്റെ വേഷത്തിലാണ് അജയ്.

പൊളിറ്റിക്കല്‍ ത്രില്ലറായ ചിത്രത്തില്‍ സാധാരണക്കാരന്റെ അഴിമതിക്കെതിരായ പ്രതിഷേധമാണ് പറയുന്നത്. അമിതാഭ് ബച്ചനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരീന കപൂര്‍, അര്‍ജുന്‍ രാം പാല്‍, മനോജ് ബാജ് പേയി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

ഐറ്റംനന്പറുമായി സത്യാഗ്രഹയില്‍ നതാഷ

പ്രകാശ് ഝായുടെ പുതിയ ചിത്രം സത്യാഗ്രഹയില്‍ ഐറ്റം നമ്പറുമായി ഇത്തവണ എത്തുന്നത് ബോളിവുഡ് സുന്ദിമാര്‍ അല്ല. സെര്‍ബിയന്‍ മോഡലായ നതാഷ സ്റ്റാന്‍കോവിക്ക് ആണ് ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളുമായി എത്തുന്നത്. ആയിയോ ജി ഹമ്രി അടാരിയാ മെന്‍ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് നതാഷ പ്രത്യക്ഷപ്പെടുക.

ഐറ്റംനന്പറുമായി സത്യാഗ്രഹയില്‍ നതാഷ

പ്രകാശ് ഝായുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് സത്യാഗ്രഹ.അമിതാഭ് ബച്ചനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കരീന കപൂര്‍, അര്‍ജുന്‍ രാം പാല്‍, മനോജ് ബാജ് പേയി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രം ഓഗസ്റ്റില്‍ തിയേറ്ററുകളിലെത്തും.

ഐറ്റംനന്പറുമായി സത്യാഗ്രഹയില്‍ നതാഷ

അഴിമതിക്കെതിരായ ജനങ്ങളുടെ സമരത്തിന് നേതൃത്ത്വം നല്‍കുന്ന ആദര്‍ശധീരനായ വൃദ്ധന്റെ വേഷത്തിലാണ് ബച്ചന്‍ ചിത്രത്തില്‍ എത്തുന്നത്. ആഗ്‌സറ്റ് 15 ന് ചിത്രം റിലീസ് ചെയ്യും. 30 കോടിയിലധികമാണ് ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ്

ഐറ്റംനന്പറുമായി സത്യാഗ്രഹയില്‍ നതാഷ

ഒരു ബിസിനസ് ടൈക്കൂണിന്റെ വേഷമാണ് അജയ്ക്ക് ചിത്രത്തില്‍. ഇന്ത്യയിലെ അഴിമതി കണ്ട് മടുത്ത ഇയാള്‍ പിന്നീട് ജനങ്ങളോടൊപ്പം അഴിമതി വിരുദ്ധസമരങ്ങളിലേക്ക് എത്തുന്നു.

ഐറ്റംനന്പറുമായി സത്യാഗ്രഹയില്‍ നതാഷ

യാസ്മിന്‍ എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറുടെ വേഷമാണ് കരീനയ്ക്ക്‌

English summary
Filmmaker Prakash Jha hasn't missed adding one sizzling item number in his forthcoming drama "Satyagraha". He has roped in model-actor Natasa Stankovic to groove to a thumri-electronic fusion number called "Aiyo ji hamri atariya mein" for the movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam