ലഹരിക്ക് അടിമപ്പെട്ടു, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു; വിവാഹജീവിതത്തിലുണ്ടായ പ്രശ്നം; പ്രതീക് ബബ്ബർ

കരിയറിലെ തുടക്ക കാലത്ത് തന്നെ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടനാണ് പ്രതീക് പാട്ടീൽ ബബ്ബർ. അന്തരിച്ച പ്ര​ഗൽഭ നടി സ്മിത പാട്ടീലിന്റെ മകന് തുടക്കകാലത്ത് മികച്ച അവസരങ്ങൾ ലഭിച്ചു. എന്നാൽ പിന്നീട് വീഴ്ചകളും ഇദ്ദേഹത്തിന്റെ കരിയറിൽ സംഭവിച്ചു. ഇതിനിടെ വ്യക്തി ജീവിതത്തിൽ ചില താഴപ്പിഴവുകളുമുണ്ടായി. നടി എമി ജാക്സനായിരുന്നു പ്രതീകിന്റെ കാമുകി. ഏക് ദിവാനെ ഥാ എന്ന സിനിമയ്ക്കിടെയാണ് ഇവർ പ്രണയത്തിലായത്.

കുറച്ച് കാലത്തിന് ശേഷം ഈ ബന്ധം അവസാനിച്ചു. 2019 ൽ നിർമാതാവ് സാന്യ സാ​ഗറിനെ വിവാഹം ചെയ്തെങ്കിലും 2020 ൽ ഇവർ വേർപിരിഞ്ഞു. താൻ ലഹരിക്ക് അടിമപ്പെട്ട കാലത്തെക്കുറിച്ചും വിവാഹബന്ധത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് പ്രതീക് ബബ്ബർ. ലഹരി ഉപയോ​ഗം മൂലം 18ാം വയസിൽ കുടുംബം തന്നെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കിയിരുന്നെന്ന് പ്രതീക് തുറന്ന് പറഞ്ഞു.

Prateik Babbar

ഈ റീഹാബ് സെന്ററിൽ വെച്ച് ആത്മഹത്യാ ചിന്തകൾ വരെ വന്നു. ലഹരിയിൽ നിന്ന് മാറി നിന്നെങ്കിലും സിനിമാ രം​ഗത്ത് നിന്നുണ്ടായ അവ​ഗ​ഗണനകളും സിനിമൾ മുടങ്ങിയതും 25ാം വയസിൽ വീണ്ടും മദ്യത്തിലേക്കും മയക്ക് മരുന്നിലേക്കും തിരിയാൻ കാരണമായെന്ന് പ്രതീക് തുറന്ന് പറഞ്ഞു. ഭാ​ഗ് മിൽകാ ഭാ​ഗ് ഉൾപ്പെടെയുള്ള സിനിമകൾ നഷ്ടപ്പെട്ടത് കരിയറിലെ വലിയ നഷ്ടമായി കാണുന്നെന്നും പ്രതീക് വ്യക്തമാക്കി.

എമി ജാക്സനുമായുള്ള ബന്ധം പരാജയപ്പെട്ടത് തന്നെ ഏറെ ബാധിച്ചിരുന്നെന്നും നടൻ തുറന്ന് പറഞ്ഞു. സാന്യയുമായുള്ള വിവാഹ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും പ്രതീക് സംസാരിച്ചു. പ്രണയിച്ചാണ് വിവാഹം ചെയ്തത്. എന്നാൽ രണ്ട് വ്യത്യസ്ത വ്യക്തികളായതിനാലും സമയക്കുറവും മൂലം പരസ്പരം മനസിലാക്കാനായില്ല.

Prateik Babbar

വിവാഹത്തിന് മുമ്പ് രണ്ട് പേരും മനസിലാക്കേണ്ടത് പ്രധാനമാണ്. മാത്രമല്ല കുടുംബത്തിന്റെ സമ്മർദ്ദവും വിവാഹത്തിനുണ്ടായിരുന്നു 32 വയസായിരുന്നു അന്ന്. 35 വയസിൽ കുട്ടികൾ വേണമെന്നായിരുന്നു എനിക്ക് ആ​ഗ്രഹം. വിവാഹമോചനം തന്നെ തകർത്തിരുന്നു. തെറ്റായ തീരുമാനങ്ങൾ കൊണ്ടാണ് ഞങ്ങൾ വിവാഹിതരായത്. വിവാഹ ജീവിതത്തിൽ താൻ വഞ്ചിക്കപ്പെട്ടതായി തോന്നുന്നു.

അതേസമയം ഈ വിവാഹബന്ധം അവസാനിച്ചത് കൊണ്ടാണ് തന്റെ ജീവിതത്തിലേക്ക് പ്രിയ ബാനർജി കടന്ന് വന്നതെന്നും പ്രതീക് ചൂണ്ടിക്കാട്ടി. 2020 മുതൽ പ്രണയത്തിലാണ് നടി പ്രിയ ബാനർജിയും പ്രതീകും. ഈ വർഷം പ്രണയ ദിനത്തിൽ ഇക്കാര്യം പരസ്യമാക്കാനും താരങ്ങൾ തയ്യാറായി.

പ്രിയ തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെക്കുറിച്ചും പ്രതീക് സംസാരിക്കുന്നുണ്ട്. പ്രിയയെ ലഭിച്ചത് അനു​ഗ്രഹമായി കാണുന്നു. ഞാൻ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. എന്നാൽ പ്രിയയെ പോലൊരാൾ തന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ താൻ എന്തെങ്കിലും നല്ല കാര്യം ചെയ്തിരിക്കണം. ഞാൻ വിവാഹമോചനത്തിലൂടെ കട‌ന്ന് പോകുമ്പോൾ പ്രിയയുടെ വിവാഹ നിശ്ചയം മുടങ്ങി.

ആ സമയത്താണ് പ്രിയക്ക് മെസേജ് അയക്കുന്നത്. വിവാഹമോചനമുണ്ടാക്കിയ പ്രശ്നങ്ങൾ കാരണം പ്രിയയുമായുള്ള ബന്ധത്തിലേക്ക് കടക്കാൻ താൻ മടി കാണിച്ചിരുന്നെന്നും പ്രതീക് ബബ്ബർ തുറന്ന് പറഞ്ഞു. സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമല്ല പ്രതീക് ബബ്ബർ. പ്രതീക് ജനിച്ചപ്പോൾ തന്നെ പ്രസവത്തിലെ സങ്കീർണതകൾ കാരണം അമ്മ സ്മിത പാട്ടിൽ മരിച്ചിരുന്നു. സ്മിതയുടെ മാതാപിതാക്കളാണ് പ്രതീകിനെ വളർത്തിയത്.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X