»   » കാമുകന്‍ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു; പ്രത്യുഷയുടെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്

കാമുകന്‍ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചു; പ്രത്യുഷയുടെ അവസാന ഫോണ്‍ സംഭാഷണം പുറത്ത്

Posted By: Rohini
Subscribe to Filmibeat Malayalam

നടിയും മോഡലുമായ പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്യുന്നതിന് അരമണക്കൂര്‍ മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. കാമുകന്‍ രാഹുല്‍ രാജ് സിങ്ങുമായി നടത്തിയെന്ന് കരുപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തായിരിയ്ക്കുന്നത്.

മൂന്ന് മിനിട്ടോളം ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. കാമുകന്‍ പ്രത്യുഷയെ വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചിരുന്നു എന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണമാണ് വൈറലാകുന്നത്.

ഫോണ്‍ സംഭാഷണം

'ഞാന്‍ ഇവിടെ വന്നത് ശരീരം വില്‍ക്കാന്‍ വേണ്ടിയല്ല. അഭിനയിക്കാനും ജോലി ചെയ്യാനുമാണ്. എന്നെ ഇപ്പോള്‍ എവിടെയാണ് നിങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചിരിയ്ക്കുന്നത്. രാഹുല്‍ നിനക്കറിയില്ല, എന്താണ് ഇപ്പോള്‍ എന്റെ മാനസികാവസ്ഥയെന്ന്. നിങ്ങള്‍ എന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ആളുകള്‍ ഇപ്പോള്‍ എന്നെ കുറിച്ചാണ് സംസാരിക്കുന്നത്. രാഹുല്‍ എല്ലാം അവസാനിച്ചിരിയ്ക്കുന്നു. ഞാന്‍ അവസാനിപ്പിച്ചിരിയ്ക്കുന്നു. ഞാന്‍ മരിച്ചിരിയ്ക്കുന്നു' എന്നാണ് ഫോണില്‍ പ്രത്യുഷ പറയുന്നത്.

മരണത്തിന്റെ സൂചന

മരിക്കാന്‍ പോകുന്നതിന്റെ സൂചന ഈ ഫോണ്‍ സംഭാഷണത്തിലുണ്ട്. അര മണിക്കൂറിനുള്ളില്‍ വീട്ടിലെത്തുമെന്നും അര മണിക്കൂറുകൊണ്ട് എല്ലാം അവസാനിയ്ക്കും എന്നും പ്രത്യുഷ പറയുന്നു. കടും കൈ ഒന്നും ചെയ്യരുത്, അരമണിക്കൂറിനുള്ളില്‍ അവിടെ എത്തിക്കൊള്ളാം എന്ന് ഫോണ്‍ കട്ട് ചെയ്യുന്നതിന് മുന്‍പ് രാഹുല്‍ പറയുന്നതും കേള്‍ക്കാം. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ എല്ലാം തീരും എന്നായിരുന്നു പ്രത്യുഷയുടെ മറുപടി.

രാഹുലിന്റെ വാദം

എന്നാല്‍ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത് തന്നെ കുറിച്ചല്ല എന്നും പ്രത്യുഷ കുറ്റപ്പെടുത്തുന്നത് അവരുടെ മാതാപിതാക്കളെയാണെന്നും രാഹുല്‍ പറയുന്നു.

ഏപ്രില്‍ ഒന്നിന് മരണം

ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് പ്രത്യുഷ ബാനര്‍ജിയെ ഗോരേഗാവിലെ വസതിയിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യുഷയുടെ മരണത്തെ തുടര്‍ന്ന് രാഹുലിനെതിരെ പ്രേരണാ കുറ്റത്തിന് കേസ് ചുമത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ജാമ്യത്തിലാണ്.

English summary
Pratyusha Banerjee Was Forced Into Prostitution By Boyfriend Rahul Raj Singh, Says Her Lawyer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam