'കഠിനാധ്വാനി, പെർഫക്ഷനിസ്റ്റ്... പ്രശസ്തി നേടും'; വിനായക ചതുർഥിക്ക് ദീപ് വീറിന് പിറന്നത് മഹാലക്ഷ്മി തന്നെ!

കഴിഞ്ഞ ദിവസമാണ് ബോളിവുഡ‍് താര ദമ്പതികളായ ദീപിക പദുകോണിന്റേയും രൺവീർ സിങിന്റെയും ജീവിതത്തിലേക്ക് ആദ്യത്തെ കൺമണി എത്തിയത്. ഇരുവരും മുംബൈയിലെ പ്രമുഖ ആശുപത്രിയിലാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും മുമ്പ് ദീപികയും രൺവീറും മുംബൈയിലെ ശ്രീ സിദ്ധി വിനായക ക്ഷേത്രം സന്ദർശിച്ച് ദർശന പുണ്യം നേടിയിരുന്നു. വിനായക ചതുർഥി ദിനത്തിൽ പിറന്ന പെൺകുഞ്ഞായതുകൊണ്ട് തന്നെ താരദമ്പതികളുടെ കൺമണിയെ ദീപാവലിക്ക് മുമ്പ് എത്തിയ മഹാലക്ഷ്മി എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്.

അടുത്തിടെയായി ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും പെൺകുഞ്ഞുങ്ങളാണ് പിറക്കുന്നത്. അതുകൊണ്ട് തന്നെ പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ സംഘത്തിലേക്ക് സ്വാ​ഗതമെന്ന് പറഞ്ഞാണ് താരങ്ങൾ പാരന്റ്ഹുഡിലേക്ക് പ്രവേശിച്ച ദീപികയ്ക്കും രൺവീറിനും ആശംസകൾ നേർന്നത്.

Deepika Padukone Daughter

ഇപ്പോഴിതാ ദീപികയുടെ കുഞ്ഞിന്റെ ജന്മരാശിയെ കുറിച്ചുള്ള റിപ്പോർട്ടുകളും പ്രവചനങ്ങളുമാണ് ശ്രദ്ധനേടുന്നത്. കുഞ്ഞ് പിറന്ന ദിവസം കണക്കാക്കിയാണ് ജന്മരാശി മനസിലാക്കുന്നത്. ജന്മരാശി അറിഞ്ഞാൽ ഒരാളുടെ സ്വഭാവവും അനുഭവങ്ങളും ഏറെക്കുറെ എങ്ങനെയായിരിക്കുമെന്നത് പറയാൻ സാധിക്കുമത്രെ. 2024 സെപ്റ്റംബർ എട്ടിന് ജനിച്ച ദീപികയുടെ പെൺകുഞ്ഞ് സൂര്യരാശി പ്രകാരം കന്നിരാശിയിൽ പിറന്നവളാണത്രെ.

ഒരു കുട്ടിയുടെ ജനനസമയത്ത് സൂര്യന്‍റെ സ്ഥാനം മാത്രം പരിഗണിക്കുന്ന ഒരു പാശ്ചാത്യ ജ്യോതിഷ ചിഹ്നമാണ് സൂര്യരാശി. അതേസമയം ഇന്ത്യന്‍ വേദ ജ്യോതിഷ പ്രകാരം കുട്ടിയുടെ ജന്മ നക്ഷത്രം കുറിക്കാന്‍ സമയം, തീയതി, ജനനസ്ഥലം, ആറ് ഗ്രഹങ്ങളുടെ സ്ഥാനം എന്നിവ വേണം എന്നാണ് പറയുന്നത്. ഓഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജന്മദിനം വരുന്നവരാണ് വിർഗോ രാശിക്കാർ.

അങ്ങനെ നോക്കുമ്പോൾ ദീപികയുടെ മകളും വിർ​ഗോ രാശിക്കാരിയാണ്. ഇവരുടെ സ്വഭാവസവിശേഷതകൾ നിരവധിയാണ്. കഠിനാധ്വാനികളാണ് ഈ രാശിക്കാർ. അതുകൊണ്ട് തന്നെ അമ്മ ദീപികയെപ്പോലെ തന്നെ ഒരു പെര്‍ഫക്ഷനിസ്റ്റായിരിക്കും മകളും. അതുപോലെ ലോക പ്രശസ്തയാകാനുള്ള കഴിവുകള്‍ ഉണ്ടായിരിക്കും. പേരും പ്രശസ്തിയും സമ്പാദിക്കും. കുഞ്ഞ് ദയയുള്ളവളും സൗമ്യയുമായിരിക്കുമെന്നും.

അവൾക്ക് പ്രശ്‌നങ്ങൾ വേഗം പരിഹരിക്കാനുള്ള കഴിവ് ഉണ്ടായിരിക്കുമെന്നും കൂടാതെ മാതാപിതാക്കളെപ്പോലെ കഠിനാധ്വാനിയും ആയിരിക്കുമെന്നുമെന്നും ബോളിവുഡ് മാധ്യമങ്ങൾ പറയുന്നു. സൂര്യ രാശി പ്രകാരമുള്ള ജന്മനക്ഷത്ര പ്രകാരം കരിയറില്‍ കുട്ടി മികച്ച അധ്യാപകയായോ ഡോക്ടറായോ സംഗീത താരമോ ആകാനും സാധ്യതയുണ്ട്.

Deepika Padukone Daughter

തങ്ങൾ ചെയ്യുന്ന ജോലിയിൽ അഭിമാനിക്കുന്നവരുമാണ് ദീപികയുടെ കുഞ്ഞിന്റെ രാശിയിൽ പിറന്നവർ. കുഞ്ഞ് പിറന്നുവെന്ന് കുറിപ്പിലൂടെ അറിയിച്ചതല്ലാതെ കുഞ്ഞിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും പവർ കപ്പിൾ പുറത്ത് വിട്ടിട്ടില്ല. ദീപികയുമായി വിവാഹം കഴിഞ്ഞപ്പോൾ മുതൽ പെൺകുഞ്ഞ് പിറക്കണമെന്ന ആ​ഗ്രഹവുമായി ജീവിക്കുകയായിരുന്നു രൺവീർ.

വർഷങ്ങളായുള്ള ആ​ഗ്രഹമാണ് കഴിഞ്ഞ ദിവസം നടന് സാധിച്ച് കിട്ടിയത്. എനിക്ക് ഒരു മിനി ദീപികയെ വേണം. സ്ത്രീശക്തികളാൽ ചുറ്റപ്പെട്ടിരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. ദീപിക കുഞ്ഞായിരുന്നപ്പോൾ അതീവ സുന്ദരിയായിരുന്നു. അതുകൊണ്ട് തന്നെ അവളെപ്പോലെ ഒരു മകൾ ലഭിക്കാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു.

ഞാൻ എല്ലാ ദിവസവും അവളുടെ കുഞ്ഞിലെ ഫോട്ടോകൾ നോക്കി എനിക്ക് ഇതുപോലെ ഒരു കുഞ്ഞിനെ തരൂ... എൻ്റെ ജീവിതം സെറ്റാകുമെന്ന് ദീപികയോട് പറയുകയും ചെയ്യാറുണ്ടെന്നാണ് മുമ്പ് ഒരിക്കൽ രൺവീർ പറഞ്ഞത്.

ആലിയയുടെ മകൾ റാഹയെപ്പോലെ സോഷ്യൽമീഡിയ ഇനിയങ്ങോട്ട് ആഘോഷിക്കാൻ പോകുന്ന സ്റ്റാർ കിഡ്ഡാകും ദീപികയുടെ മകൾ. മിനി ദീപികയെ കാണാൻ ആരാധകരും ആവേശത്തിലാണ്. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ദീപിക നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ടും വൈറലായിരുന്നു.

More from Filmibeat

Read more about: deepika padukone ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X